പിക്സൽ
ഒരു ഡിജിറ്റൽ ചിത്രത്തിന്റെ ഒരു ബിന്ദുവിനെ പിക്സൽ എന്നു വിളിക്കുന്നു. Picture Element എന്നതിന്റെ ചുരുക്ക രൂപമാണ് Pix-el. പിക്സലിനെ മെഗാ പിക്സൽ (Million of Pixels) എന്ന രീതിയിലാണ് കണക്കാക്കുന്നത്. സാധാരണ എത്ര ബിന്ദുക്കൾ കൊണ്ടാണ് ഒരു ചിത്രം രുപം കൊളളുന്നത് എന്നതനുസരിച്ചാണ് പിക്സൽ കണക്കാക്കുന്നത്.

ഒരു ചെറിയ ഭാഗത്തെ ചിത്രത്തില് വലുതായി കാട്ടിയിരിക്കുന്നു. ഇതുപോലെ തന്നെ പിക്സലുകളും സമചതുരാകൃതിയിലാവും ഉണ്ടാവുക
മെഗ പിക്സൽ
പിക്സലിന്റെ അളവ് പത്തുലക്ഷം ആകുമ്പോൾ അതിനെ മെഗ പിക്സൽ എന്നു പറയുന്നു. പിക്സലിന്റെ അളവിലെ വർദ്ധന ചിത്രത്തിന്റെ പ്രിന്റിങ് വ്യക്തത വർദ്ധിപ്പികുന്നു. ഒരു ഡിജിറ്റൽ ക്യാമറയുടെ നിലവാരം നിശ്ചയിക്കുന്ന ഘടകങ്ങളിലൊന്നാണിത്.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.