ഗിംപ്
ഡിജിറ്റൽ ഗ്രാഫിക്കുകളും,ഫോട്ടോഗ്രാഫുകളും എഡിറ്റ് ചെയ്യുന്നതിനുപയോഗിക്കുന്ന ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ ആണ് ഗിംപ്(GIMP) (GNU Image Manipulation Program മുൻപ് General Image manipulation Program) . ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഇത് പ്രധാനമായും ഉപയോഗിക്കുന്നത് ഗ്രാഫിക്കുകളും, മുദ്രകളും നിർമ്മിക്കുന്നതിനും, ഫോട്ടോകളുടെ വലിപ്പം നിയന്ത്രിക്കുന്നതിനും,ക്രോപ്പ് ചെയ്യുന്നതിനും ,നിറങ്ങൾ മാറ്റുന്നതിനും, നിരവധി ചിത്രങ്ങൾ ഒന്നിക്കുന്നതിനും, ചിത്രങ്ങളിലെ ആവശ്യമില്ലാത്ത ഭാഗങ്ങൾ നീക്കുന്നതിനും, ചിത്രങ്ങൾ സേവ് ചെയ്തിരിക്കുന്ന ഫോർമാറ്റ് മാറ്റുന്നതിനുമാണ് ഉപയോഗിക്കുന്നത്[2].
![]() | |
![]() ഗിംപ് 2.8.0 ട്രൈസ്ക്യുൽ 4.5 ൽ പ്രവർത്തിക്കുന്നു | |
സോഫ്‌റ്റ്‌വെയർ രചന | Spencer Kimball, Peter Mattis |
---|---|
വികസിപ്പിച്ചത് | The GIMP Development Team |
ആദ്യ പതിപ്പ് | ജനുവരി 1996 |
Repository | ![]() |
വികസന സ്ഥിതി | Active |
ഭാഷ | സി |
പ്ലാറ്റ്ഫോം | യുണിക്സ്, Mac OS X, Microsoft Windows |
ലഭ്യമായ ഭാഷകൾ | Multilingual[1] |
തരം | റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ |
അനുമതി | GNU General Public License |
വെബ്‌സൈറ്റ് | www.gimp.org |
സൌകര്യങ്ങൾ
ചരിത്രം
ജനറൽ ഇമേജ് മാനിപ്പുലേഷൻ പ്രോഗ്രാം എന്ന പേരിൽ (General Image Manipulation Program) 1995ൽ ആണ് ഇതിന്റെ വികസിപ്പികൽ ആരംഭിച്ചത്. കാലിവോർണിയ സർവ്വകലാശാലയിലെ സ്പെൻസർ കിമ്പാൾ (Spencer Kimball) പീറ്റർ മാറ്റിസ് (Peter Mattis) എന്നീ വിദ്യാർത്ഥികൾ തങ്ങളുടെ ഒരു സെമസ്റ്റർ നീളുന്ന ക്ലാസ്സ് പ്രൊജക്റ്റായാണ് ഇതിന് തുടക്കം കുറിച്ചത്. 1996ലാണ് ഗിംപ് ആദ്യമായി പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിച്ചത്. 1997ൽ ഇത് ഗ്നൂ പദ്ധതിയുടെ ഭാഗമായി.
അവലംബം
![]() |
കവാടം:സ്വതന്ത്ര സോഫ്റ്റ്‌വെയർ |