ബാലിത്തെയ്യം

ഉത്തരകേരളത്തിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ നാങ്കു വർണ്ണക്കാരുടെ പാരമ്പര്യമായ തെയ്യങ്ങളിലൊന്നാണ്‌ ബാലിത്തെയ്യം. നാങ്കുകളുടെ കുലദൈവമാണ്‌ ബാലി എന്ന ശില്പി. രാമായണത്തിലെ ബാലി തന്നെ ആണിത്. ദീർഘമായ തോറ്റമുള്ള തെയ്യമാണിത്.

പയ്യന്നൂരിൽ കെട്ടിയാടിയ ബാലിത്തെയ്യം

നാങ്കു വർണ്ണക്കാർ

ദേവലോകത്തെ മുഖ്യശില്പിയായ വിശ്വകർമ്മാവിന്റെ പഞ്ചമുഖങ്ങളിൽ ഓരോന്നിൽ നിന്നും ഓരോ ജാതി ഉത്ഭവിച്ചു. ഈ സമൂഹങ്ങളാണ്‌ പഞ്ചകമ്മാളർ എന്നറിയപ്പെട്ടിരുന്നത്. ആശാരി,മൂശാരി,തട്ടാൻ,പെരും കൊല്ലൻ,ചെമ്പോട്ടി ഇവരാണ്‌ പഞ്ചകമ്മാളർ.ഉത്തരകേരളത്തിൽ കളിയാട്ട പ്രദേശങ്ങളിൽ ചെമ്പോട്ടികളെ ഉൾപ്പെടുത്താതെ 'നാങ്കുവർണ്ണക്കാർ' എന്നു പറയുന്നു.ഇതിൽ ആശാരിമാർക്കാണ്‌ മുഖ്യസ്ഥാനം.

ബാലി തെയ്യം (നെടു ബാലി)

സൂര്യ ഭഗവാന്റെ തേരാളിയായ അരുണൻ ദേവലോകത്തെ ദേവക്കൂത്തു കാണാൻ സ്ത്രീ വേഷത്തിൽ ചെന്നു. അരുണ സ്ത്രീയെ കണ്ടു മോഹിതനായ ദേവേന്ദ്രനിൽ അരുണ സ്ത്രീയിൽ ബാലി ജനിച്ചു അതീവ ബലവാനും ഈരെഴു ലൊകം പുകൾ പെറ്റവനുമായ ബാലി, രാക്ഷസ രാജാവായ രാവണനെ സംവൽസരങ്ങളോളം ബാലി അടിമയാക്കിയിരുന്നു. ദേവേന്ദ്രനിൽ അരുണ സ്ത്രീയിൽ ജനിച്ച മറ്റൊരു പുത്രൻ സുഗ്രീവൻ.


ശ്രീരാമ ദേവനാൽ വധിക്കപ്പെട്ട് ബാലി വീര മോക്ഷം പ്രാപിച്ചു ദൈവ കരുവായ് യോഗപ്പെട്ടു. വടുക രാജാവിന്റെ വടുക കൊട്ടയിൽ കുടികൊണ്ട ദൈവം പിന്നീട് മണുമ്മൽ വിശ്വകർമ്മാവിന്റെ വെള്ളോല കുടമെൽ ആധാരമാക്കി മണുമ്മൽ ശേഷിക്കുന്നു. പൂജയും നേർച്ചയും വെള്ളവും വെള്ളാട്ടവും തണ്ണീരമൃതും വാങ്ങി തെളിഞ്ഞു നിക്കുന്നു. ശെഷം മണുമ്മൽ, കുറുതാഴ, വടക്കൻ കൊവ്വൽ, മോറാഴ എന്നീ നാലു സ്ഥാനങ്ങളിൽ ഒരുപൊലെ ശേഷിപ്പെട്ടതിനുശെഷം നാലു വർണത്തിനും(ആശാരി,മൂശാരി,തട്ടാൻ,പെരും കൊല്ലൻ,ചെമ്പോട്ടി) താങ്ങായും തണലായും പപരിപാലിച്ചു വരുന്ന ദൈവമാണ് ബാലി (നെടു ബാലി ).


രാമായണത്തിലെ ബാലിയുടെ കഥ തന്നെ ആണ് ബാലിതെയ്യത്തിന്റെ ആവിഷ്കാരത്തിന്റെ പിന്നിലെ കഥയും. അസുരന്മാരുമായുള്ള യുദ്ധത്തിൽ ബാലി മരിച്ചെന്നു കരുതി ഗുഹാമുഖം കല്ല്‌ കൊണ്ട് അടച്ചു തിരിച്ചു വന്നു രാജാവായ സുഗ്രീവനുമായി തിരിച്ചുവന്ന ബാലിയുടെ ഏറ്റുമുട്ടൽ ആണ് ഈ തെയ്യത്തിന്റെ രൌദ്രമുഖം.വാനരന്മാരുടെ പ്രകൃതവും, ഭാവവും എല്ലാ ഈ തെയ്യത്തിന്റെ ചെഷ്ടകളിലൂടെ കാണാം.അതിനെ സംപുഷ്ടമാക്കാനായി വാദ്യങ്ങളും ഒരുമിച്ചു ചേരുമ്പോൾ ബാലി തെയ്യം പൂർണമാകുന്നു.


ബാലി സുഗ്രീവ യുദ്ധം രാമായണ കഥ

ബാലിയും സുഗ്രീവനും കിഷ്കിന്ധ ഭരിച്ചിരുന്ന കാലത്ത് മായാവി എന്നൊരു അസുരൻ ബലവാനും വീരനുമായ ബാലിയെ യുദ്ധത്തിനു വിളിച്ചു. കോപിഷ്ടടനായ ബാലി യുദ്ധത്തിനായി ചെന്നു. എതിരാളികളുടെ പാതി ശക്തി ലഭിക്കുമായിരുന്ന ബാലിയോടു പൊരുതി ഭയന്ന് രാക്ഷസൻ ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. പിന്തുടർന്ന ബാലി ഗുഹയിൽ പ്രവേശിക്കും മുൻപെ സുഗ്രീവനോട് പറഞ്ഞു ഗുഹയിൽ നിന്നും ക്ഷീരമാണ് വരുന്നതെങ്കിൽ അസുരൻ മരിച്ചുവെന്നും പകരം രാക്തമാണ് വരുന്നതെങ്കിൽ കിഷ്കിന്ധയിൽ ചെന്നു രാജ്യം ഭരിച്ചാലും എന്ന്. വർഷങ്ങൾ കഴിഞ്ഞു ഗുഹയിൽ നിന്നും രക്തം വരുന്നതു കണ്ടു വിഷമിതനായ സുഗ്രീവൻ ഗുഹ കല്ലു കൊണ്ട് അടച്ചു കിഷ്കിന്ധയിൽ ചെന്നു രാജ്യം ഭരണം ആരംഭിച്ചു. വർഷങ്ങൾക്കുശേഷം യുദ്ധത്തിൽ ജയിച്ചു ബാലി കിഷ്കിന്ധയിൽ കോപിഷ്ടടനായി തിരിച്ചെത്തി. മായാവിയായ രാക്ഷസന്റെ മായാജാലമായിരുന്നു ഗുഹയിൽ നിന്നും വന്ന രക്തം. സഹോദരനായ സുഗ്രീവൻ തന്നെ ചതിക്കുകയാണ് ചെയ്തത് എന്നു തെറ്റിദ്ധരിച്ച ബാലി സുഗ്രീവനെ വധിക്കുവാൻ ചെന്നു. സുഗ്രീവൻ ഋശ്യമൂകാചല പർവതത്തിൽ (ബാലി കേറാമല) അഭയം പ്രാപിചു. രാവണനാൽ അപഹരിക്കപ്പെട്ട സീതാദേവിയെ വീണ്ടെടുക്കുവാൻ യുദ്ധത്തിനു പുറപ്പെട്ട ശ്രീരാമ ദേവൻ ദു:ഖിതനായ സുഗ്രീവനെ പർവ്വത്തിൽ വച്ചു കണ്ടുമുട്ടി . ശ്രീരാമ ദേവന്റെ നിർദ്ദേശത്തിൽ സുഗ്രീവൻ ബാലിയെ യുദ്ധത്തിനു വിളിക്കുകയും, യുദ്ധത്തിനിടെ ശ്രീരാമ ദേവന്റെ ഒളിയമ്പിനാൽ ബാലി വധിക്കപ്പെടുകയും മോക്ഷം പ്രാപിക്കുകയും ചെയ്തു.

വേഷം

മാർച്ചമയം - ചായില്യം കരിവര

മുഖത്തെഴുത്ത് - ഹനുമാൻകണ്ണ്

തിരുമുടി - കിരീടം

റഫറൻസുകൾ



    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.