രക്തചാമുണ്ഡി
കണ്ണൂർ, കാസർകോഡ് ജില്ലകളിൽ താമസിച്ചുവരുന്ന മൂവാരിസമുദായക്കാരുടെ പ്രധാനകുലദേവതയാണ് രക്തചാമുണ്ഡി (Rakta Chamundi). ആയിരംതെങ്ങ്, കിഴക്കേറ, നീലംങ്കൈ, കുട്ടിക്കര എന്നിവയാണ് മൂവാരിസമുദായത്തിലെ പ്രധാന കഴകങ്ങൾ. ആയിരംതെങ്ങിൽചാമുണ്ഡി, കുട്ടിക്കിചാമുണ്ഡി, കിഴക്കേറചാമുണ്ഡി, കുതിതകാളിചാമുണ്ഡി, മുട്ടിയറചാമുണ്ഡി, കാരയിൽചാമുണ്ഡി, ചാലയിൽചാമുണ്ഡി എന്നിങ്ങനെ കുലദേവതയുടെ പേരിനു മുന്നിൽ കഴകപ്പേരു ചേർത്താണ് ഓരോ കഴകത്തിലും ദേവി അറിയപ്പെടുന്നത്.

ഐതിഹ്യം
ഒരു സ്ത്രീയുടെ കൈകളാൽ മാത്രമേ വധിക്കപ്പെടൂ എന്നും തന്റെ രക്തം ഭൂമിയിൽ വീണാൽ അനേകായിരം അസുരന്മാർ പുനർജനിക്കപ്പെടുമെന്നുമുള്ള വരം ബ്രഹ്മാവിൽ നിന്നും സ്വായത്തമാക്കിയ രക്തബീജാസുരൻ ഇന്ദ്ര സിംഹാസനം കൈക്കലാക്കുകയും ദേവന്മാരെ ദേവലോകത്തുനിന്നും പുറത്താക്കുകയും ചെയ്തു. ഇതിൽ നിസ്സഹായനായ ഇന്ദ്രദേവന്റെ അഭ്യർത്ഥനപ്രകാരം പരമശിവൻ തന്റെ തൃക്കണ്ണ് ജ്വലിപ്പിച്ച് അതിൽ നിന്നും ഉഗ്രരൂപിണിയായ രക്തചാമുണ്ഡിയെ പ്രക്ത്യക്ഷയാക്കി. ചണ്ഡമുണ്ഡന്മാരെയും രക്തബീജാസുരനെയും വധിക്കാൻ വേണ്ടി ആദിപരാശക്തി എടുത്ത രൂപമാണ് രക്തചാമുണ്ഡി. രക്തബീജാസുരനെ വധിക്കുന്ന വേളയിൽ രക്തം ഭൂമിയിൽ പതിക്കാതിരിക്കാൻ തന്റെ നാവിൽ നിർത്തിയാണ് ദേവി ആ അസുരനെ വധിച്ചത്. ഒരുതുള്ളി രക്തം പോലും ഭൂമിയിൽ വീഴാതെ അത് മുഴുവൻ പാനം ചെയ്തതിനാലാണ് ദേവിക്ക് രക്തചാമുണ്ഡി എന്ന നാമം
നാട്ടിൽ പ്രളയവും പട്ടിണിയും കളിയാടിയപ്പോൾ കോലത്തിരി തമ്പുരാന്റെ പ്രാർത്ഥനപ്രകാരം ദേവി അന്നപൂർണ്ണേശ്വരിയും ആറില്ലത്തമ്മമാരും അണ്ടാർ വിത്തും ചെന്നെല്ലുമായി മലനാട്ടിൽ വരികയും ചെറുകുന്നിൽ കുടിയിരിക്കുകയും ചെയ്തു. കൂടെ വന്ന ദേവിയായ രക്തചാമുണ്ഡി, പൂജ പൂക്കൾ വാരുന്ന പൂവാരി സമുദായക്കാർക്ക് പ്രിയങ്കരിയാവുകയും അവരുടെ കുലദേവതയാവുകയും ചെയ്തു എന്നതാണ് തെയ്യ സങ്കല്പം.
വേഷം
പീഠക്കാലും കുറി തേപ്പും (മുഖത്തെഴുത്ത്), മാറും മുലയും, പുറത്തട്ട് മുടിയും ആണ് രക്തചാമുണ്ഡിയുടെ വേഷം.
കോലക്കാരൻ
മലയൻ