നായ്‌ക്കുമ്പിൾ
കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചു പിടിപ്പിക്കുന്ന മരമാണ് നായ്‌കുമ്പിൾ (ശാസ്ത്രീയനാമം: Callicarpa tomentosa). ഉമത്തേക്ക്, തിൻപെരിവേലം, എന്നും അറിയപ്പെടുന്നു. കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരിനം വൃക്ഷമാണിത്. 5 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ കുറ്റിച്ചെടി തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു. [1]കഠിനമായ വരൾച്ചയെ അതിജീവിക്കുന്ന ഈ ചെറുമരം തീയിൽ നശിച്ചു പോകില്ല. എന്നാൽ അതിശൈത്യം ഇതിനു താങ്ങാൻ കഴിയില്ല. ഇലകളുടെ അടിവശം വെളുത്തതും നാരുകൾ നിറഞ്ഞതുമാണ്. ഇവ എല്ലാക്കാലത്തും പൂക്കുന്ന വൃക്ഷമാണ്.
നായ്‌ക്കുമ്പിൾ | |
---|---|
![]() | |
പൂക്കൾ | |
Scientific classification | |
Kingdom: | |
(unranked): | പുഷ്പിക്കുന്ന സസ്യങ്ങൾ |
(unranked): | |
(unranked): | |
Order: | Lamiales |
Family: | Verbenaceae |
Genus: | Callicarpa |
Species: | C. tomentosa |
Binomial name | |
Callicarpa tomentosa | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
തമിഴ്‌നാട്ടിൽ നായ്‌കുമ്പിളിന്റെ മരത്തൊലി വെറ്റിലയ്ക്ക് പകരം ഉപയോഗിക്കാറുണ്ട്. അതിനാൽ തമിഴിൽ വെറ്റിലപട്ട എന്ന പേരിലാണ് നായ്‌കുമ്പിൽ അറിയപ്പെടുന്നത്. ഇതിന്റെ ഇലയ്ക്കും വേരിനും ഔഷധഗുണമുണ്ട്.

പൂക്കൾ
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Callicarpa tomentosa |
![]() |
വിക്കിമീഡിയ കോമൺസിലെ Callicarpa tomentosa എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.