കുളമാവ്

പശ്ചിമഘട്ടമേഖലയിലെ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന വൃക്ഷമാണ്‌ കുളമാവ്. കുളമാവ്, കുളിർമാവ്, ഊറാവ്, കൂർമ്മ എന്നിങ്ങനെ ദേശവ്യത്യാസമനുസരിച്ച് പലപേരുകളിൽ അറിയപ്പെടുന്ന ഒരു വൃക്ഷം കൂടിയാണിത്. ഇംഗ്ലീഷിൽ Machils, Persea എന്നീ പേരുകളിൽ അറിയപ്പെടുന്ന കുളമാവ് Lauraceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നതും Persea macrantha (Nees) Kosterm എന്ന ശാസ്ത്രീയനാമത്താൽ അറിയപ്പെടുന്നതുമാണ്‌[1].

കുളമാവ്
Persea macrantha
കുളമാവിന്റെ ഇലകൾ
Scientific classification
Kingdom:
(unranked):
പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked):
Magnoliids
Order:
Laurales
Family:
Lauraceae
Genus:
Persea
Species:
P. macrantha
Binomial name
Persea macrantha
(Nees) Kosterm.
Synonyms

Machilus macrantha Nees

വിവരണം

ഏകദേശം 30 മീറ്റർ വരെ ഉയരത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു മരമാണിത്. ഇലകൾ ശാഖകളുടെ അറ്റത്തായി കാണപ്പെടുന്നു. വളരെ ചെറിയ പൂക്കൾ പച്ചകലർന്ന മഞ്ഞ നിറത്തിൽ‍ കാണപ്പെടുന്നു. കായ്കൾ വൃത്താകൃതിയിൽ പച്ചനിറത്തിൽ കാണപ്പെടുന്നു. ഓരോ കായ് കൾക്കുള്ളിലും ഓരോ വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇലകളും തടിയുമാണ്‌ പ്രധാന ഔഷധ നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ[1].

ഇലയുടെ പിൻഭാഗം

ഔഷധം

വാതം, പിത്തം, കഫം, ചുമ, ആസ്മ, മുറിവ് എന്നിവയ്ക്കുള്ള ഔഷധങ്ങളിൽ കുളമാവ് ഉപയോഗിക്കുന്നു[1].

അവലംബം

  1. Ayurvedic Medicinal Plantsഎന്ന സൈറ്റിൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.