കരിവേലം
ഇന്ത്യൻ അറബിക് ഗം ട്രീ എന്നും അറിയപ്പെടുന്ന കരിവേലത്തിന്റെ സംസ്കൃതത്തിൽ പേരു് ബബൂൽ എന്നാണു് .[2] ആഫ്രിക്കയും ഇന്ത്യൻ ഉപഭൂഖണ്ഡവുമാണ് കരിവേലത്തിന്റെ ജന്മദേശങ്ങൾ. അക്കേഷ്യ ജനുസിന്റെ ടൈപ് സ്പീഷിസ് ആണ് കരിവേലം.
കരിവേലം | |
---|---|
![]() | |
Scientific classification | |
Kingdom: | Plantae |
Phylum: | Magnoliophyta |
Class: | Magnoliopsida |
Order: | Fabales |
Family: | Fabaceae |
Subfamily: | Mimosoideae |
Tribe: | Acacieae |
Genus: | Acacia |
Species: | A. nilotica |
Binomial name | |
Acacia nilotica (L.) Willd. ex Delile | |
![]() | |
Range of Acacia nilotica | |
Synonyms | |
|
വിവരണം
സാധരണയായി 5-20 മീറ്റർ വരെ ഉയരത്തിൽ ഇവ വളരുന്നു. ഇടതൂർന്ന ശിഖിരങ്ങൾ ഇവയുടെ പ്രത്യേകതയാണ്. ശിഖിരങ്ങൾക്ക് ഇരുണ്ട കറുപ്പ് നിറമാണ് തടിയിലെ പിളർന്ന് കാണുന്ന വൽക്കലവും മറ്റൊരു പ്രത്യേകതയാണ്. മഴക്കാലത്ത് നേരീയ സുഗന്ധമുള്ള പൂക്കൾ ഉണ്ടാവുന്ന്. പരന്ന കായ്ക്കുള്ളിൽ വിത്തുകൾ ഉണ്ടാവും. പശ ഒട്ടിക്കാൻ പയോഗിക്കുന്നു.[3]
ഔഷധയോഗ്യ ഭാഗം
ഇല, തണ്ട്, പട്ട, നിര്യാസം [4]
ഔഷധ ഉപയോഗം
വേരു്, മരപ്പട്ട, പൂക്കൾ, ചിലപ്പോൾ പശയും മരുന്നിനായി ഉപയോഗിക്കുന്നു. ഗോണേറിയ, വയറിളക്കം, ഡയബിറ്റിസ് തുടങ്ങിയ രോഗങ്ങൾകുള്ള ഔഷധമായും കരിവേലം ഉപയോഗിക്കുന്നു. കൂടാതെ രക്തസ്രാവം നിർത്തുന്നതിനുള്ള ഒരു സ്തംഭനൗഷധമായും,പശ ജലമയമായ രേതസ് ഘനീഭവിപ്പിക്കാനും ഉള്ള ഔഷധമായും ഉപയോഗിക്കുന്നു.[5] പരമ്പര്യ അറിവനുസരിച്ച് മുലകൊടുക്കുന്ന അമ്മമാർക്കു് കൂടുതൽ മുലപ്പാലുണ്ടാവാൻ ഇതു് ഉപയോഗിക്കുന്നു.[6]
അവലംബം
- ILDIS LegumeWeb
- http://www.ayushveda.com/herbs-encyclopedia.htm
- അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
- ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- Dr.J.Raamachandran, "HERBS OF SIDDHA MEDICINES - The First 3D Book on Herbs“
- http://joe.endocrinology-journals.org/cgi/reprint/182/2/257.pdf