വെള്ളിമൺ
കേരളത്തിലെ കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട അഷ്ടമുടിക്കായലിലെ ഒരു ഉപദ്വീപാണിത്. കൊല്ലം നഗരത്തിൽനിന്നും 15 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു. പണ്ട്, നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന വെള്ളിമൺ കൊട്ടാരം ഇന്നൊരു വിനോദസഞ്ചാരകേന്ദ്രമാണ്. മധ്യകാലത്ത് ചൈനക്കാരുടെ വ്യാപാരക്കപ്പലുകൾ അഷ്ടമുടിക്കായലിലെ വെള്ളിമൺകരകളിൽ എത്തിയിരുന്നു എന്നു ചരിത്രം.
വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വെള്ളിമൺ. നിലവാരമുള്ള റിസോർട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാസ്ഥാപനങ്ങളും ഇവിടെയുണ്ട്.
അവലംബം
കൊല്ലം ജില്ലയിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ |
---|
അച്ചങ്കോവിൽ• ആലുംകടവ്• അമൃതപുരി• അഞ്ചൽ• ആര്യങ്കാവ്• ചവറ• ചടയമംഗലം• കരുനാഗപ്പള്ളി• കൊട്ടാരക്കര• കുളത്തൂപ്പുഴ• കുണ്ടറ• കുന്നിക്കോട്• മയ്യനാട്• നീണ്ടകര• ഓച്ചിറ• പാലരുവി• പരവൂർ• പത്തനാപുരം• പട്ടാഴി•പുനലൂർ• ശാസ്താംകോട്ട• തങ്കശ്ശേരി• തെന്മല• തഴവാ• തിരുമുല്ലവാരം• ചിന്നക്കട• ആശ്രാമം;വെള്ളിമൺ |