ഓച്ചിറ
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഓച്ചിറ. ഓച്ചിറ ഗ്രാമപഞ്ചായത്ത് 1953 ലാണ് നിലവിൽ വന്നത്. [1]ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് കരുനാഗപ്പള്ളി താലൂക്കിലാണ്. ഓച്ചിറ, കുലശേഖരപുരം, തഴവ, ക്ലാപ്പന എന്നീ ഗ്രാമപഞ്ചായത്തുകൾ ഓച്ചിറ ബ്ലോക്കിലാണുൾപ്പെടുന്നത്. അതിപുരാതനകാലം മുതൽ ഓച്ചിറ ഒരു ബുദ്ധമതകേന്ദ്രമായിരുന്നു. കൊല്ലം ജില്ലയുടേയും ആലപ്പുഴ ജില്ലയുടേയും അതിർത്തിയിൽ വരുന്ന പ്രദേശമാണിത്. [2]പ്രശസ്തമായ ഓച്ചിറ പരബ്രഹ്മക്ഷേത്രം ഇവിടെയാണു്.
ഓച്ചിറ ദക്ഷിണ കാശി | |
---|---|
പട്ടണം | |
Country | ![]() |
State | Kerala |
District | Kollam |
Languages | |
• Official | Malayalam, English |
സമയ മേഖല | IST (UTC+5:30) |
PIN | 690526 |
Telephone code | 0476 |
വാഹന റെജിസ്ട്രേഷൻ | KL-02& KL23 |
Nearest city | Kollam City (32 km), karunagappally town |
Lok Sabha Constituency | Alappuzha |
Legislative Assembly | Karunagapally (Kollam District) |
Climate | good weather all seasons (Köppen) |
പ്രധാന ആരാധനാലയങ്ങൾ
- ഓച്ചിറ പരബ്രഹ്മക്ഷേത്രം- കേരളത്തിലെ മറ്റ് ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന പരബ്രഹ്മക്ഷേത്രം. ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത് രണ്ട് ആൽത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കൽപം. ഇവിടത്തെ ഉത്സവം വൃശ്ചിക മാസത്തിലാണ് നടത്തുന്നത്.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.