ആര്യങ്കാവ്

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു സ്ഥലമാണ് ആര്യങ്കാവ്. തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ആര്യങ്കാവിലൂടെയാണ് കൊല്ലം - തിരുമംഗലം ദേശീയപാത കടന്നു പോകുന്നത്. കൊല്ലം ചെങ്കോട്ട റെയിൽ പാതയും ഇതുവഴി കടന്നു പോകുന്നു. ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം, ആര്യങ്കാവ് ചുരം, പാലരുവി വെള്ളച്ചാട്ടം എന്നിവ ഇവിടുത്തെ പ്രധാന ശ്രദ്ധേയതകളാണ്. ഈ പ്രദേശത്തിന് ആര്യങ്കാവ് എന്ന പേരു വന്നതിന് പഴമക്കാർ പല വ്യാഖ്യാനങ്ങളും നൽകുന്നുണ്ട്.

  • ഈ പ്രദേശത്ത് ആയിരം കാവുകൾ ഉണ്ടായിരുന്നു എന്നും അതിനാൽ ആയിരം കാവ് എന്ന് അറിയപ്പെട്ടു.
  • ആര്യന്മാരുടെ വരവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തിന് ആര്യങ്കാവ് എന്ന പേരു വന്നു.
  • അച്ചൻകോവിൽ ക്ഷേത്ര പ്രതിഷ്ഠ അരശനും ആര്യങ്കാവിൽ അയ്യനും ആണ്. അരശന്റെ കോവിൽ അരശൻ കോവിലും അയ്യന്റെ കാവ് അയ്യൻ കാവും. കാലക്രമേണ ഇത് യഥാക്രമം അച്ചൻകോവിലും ആര്യങ്കാവുമായി മാറി.
ആര്യങ്കാവ്
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
ഭാഷകൾ
  ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയ മേഖലIST (UTC+5:30)
വാഹന റെജിസ്ട്രേഷൻKL-25
Coastline0 kilometres (0 mi)
അടുത്തുള്ള നഗരംകൊല്ലം 78 kilometres (48 mi)
അടുത്തുള്ള പട്ടണംപുനലൂർ 36 kilometres (22 mi)
കാലാവസ്ഥTropical monsoon (Köppen)
ആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം 1990ൽ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.