കുളത്തൂപ്പുഴ

കേരളത്തിലെ കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്ത് തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ തെൻമല റയിൽവേ സ്റ്റേഷനിൽ നിന്നും 10 കി.മീ മാറി സ്ഥിതിചെയ്യുന്ന ചെറു പട്ടണമായ കുളത്തൂപ്പുഴ ഒരു വനപ്രദേശമാണ്‌.

പ്രത്യേകതകൾ

സംഗീതസംവിധായകൻ രവീന്ദ്രൻമാഷിന്റെ ജന്മസ്ഥലംകൂടിയായ കുളത്തുപ്പുഴയിൽ അദ്ദേഹത്തിന്റെ സ്മാരകം അപൂർണമായി അവശേഷിക്കുന്നു. ഇലകൊഴിയും കാടുകൾ മുതൽ വന്യജീവിസങ്കേതങ്ങൾ വരെയുള്ള ഇവിടെ സർക്കാർ നേതൃത്വത്തിലുള്ള പശുവളർത്തൽ ഫാംപ്രവർത്തിക്കുന്നു.

ഭൂമിശാസ്ത്രം

  • കൃഷിയ്ക്കനുയോജ്യമായ കാലാവസ്ഥയുള്ള ഈ പ്രദേശത്തുകൂടിയാണ് കല്ലടയാറ് ഒഴുകുന്നത്.
  • ഏഷ്യയിലെ ആദ്യ ഇക്കോടൂറിസം കുളത്തൂപ്പുഴയ്ക്കടുത്തുള്ള തെന്മലയിലാണ് സ്ഥിതി ചെയ്യുന്നത്.
  • കുളത്തുരപ്പുഴയുടെ വനാന്തർഭാഗങ്ങളിൽ ഇപ്പോഴും ആദിനവാസികൾ തിങ്ങിപാർക്കുന്നതായി പറയപ്പെടുന്നു.
  • തെന്മല,ആര്യങ്കാവ് തുടങ്ങിയ സഹ്യപർ‌വ്വതത്തിലെ വന പ്രദേശങ്ങൾ കുളത്തൂപ്പുഴയ്ക്ക് അടുത്താണ്. പ്രകൃതി നിരീക്ഷണത്തിനും കാനന പര്യടനത്തിനും പോകുന്നവർക്ക് ഒരു താവളം ആണ് കുളത്തൂപ്പുഴ.

ആരാധനാലയങ്ങൾ

ബാലശാസ്താക്ഷേത്രം

കേരളത്തിലെ പഞ്ചശാസ്താക്ഷേത്രങ്ങളിൽ ആദ്യത്തേതായ കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം കൊല്ലം ജില്ലയിലെ‍‍ പ്രസിദ്ധമായ ആരാധനാലയമാണ്. ഇവിടുത്തെ വിഷു ഉൽസവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകർഷിക്കുന്നു. മേടവിഷുവിനോടനുബന്ധിച്ച് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ക്ഷേത്രമതിൽക്കെട്ടിനുപുറത്തേക്ക് ഭഗവാനെ എഴുന്നള്ളിക്കുന്നത്. വിനോദസഞ്ചാരികളെ കൂടുതൽ ആകർശിക്കുന്നതിനുള്ള സർക്കാരിന്റെ സമഗ്രമായ കർമ്മപരിപാടികളുടെ പ്രവർത്തനാഭിമുഖ്യത്തിൽ ശാസ്താക്ഷേത്രം നവീകരിക്കുന്നു.

വളരെയധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണിത്. ഇവിടുത്തെ കാലാവസ്ഥ കൃഷിക്ക് വളരെ നല്ലതാണു. നാനാ ജാതി മത വിഭാവങ്ങൾ വളരെ തന്മയതോടും സഹകരണത്തോടും വസിക്കുന്ന ഇടമാണിത്. [

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.