പെരുവണ്ണാമൂഴി
കോഴിക്കോട് ജില്ലയിലെ ഒരു ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പെരുവണ്ണാമൂഴി. കോഴിക്കോട് നഗരത്തിൽ നിന്നും 55 കി.മി. വടക്കുകിഴക്കായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഈ പ്രദേശം. മലബാർ വന്യജീവി സങ്കേതത്തിൽ പെരുവണ്ണാമൂഴിയിലെ ഏതാനും വനമേഖലയും ഉൾപ്പെടുന്നുണ്ട്.
പെരുവണ്ണാമൂഴി | |||
രാജ്യം | ![]() | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കോഴിക്കോട് | ||
ഏറ്റവും അടുത്ത നഗരം | കോഴിക്കോട് | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) | ||
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 18 °C (64 °F) | ||
കോഡുകൾ
|
വിനോദസഞ്ചാരം
പെരുവണ്ണാമുഴി അണക്കെട്ട് പെരുവണ്ണാമൂഴിയിലാണു സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന്റെ റിസർവോയറിൽ ബോട്ടിങ്ങിനുള്ള സൗകര്യവും, സ്വാതന്ത്ര്യസമരസേനാനികളുടെ ഓർമ്മക്കായ് നിർമ്മിച്ച സ്മാരക തോട്ടം എന്ന പേരിലുള്ള പൂന്തോട്ടവും മുതലവളർത്തു കേന്ദ്രവുമാണു പെരുവണ്ണാമൂഴിയുടെ പ്രധാന ആകർഷണങ്ങൾ.
'ധ്വനി' എന്ന പ്രേം നസീറിന്റെ അവസാന സിനിമയുടെ ഏറിയ പങ്കും ഈ അണക്കെട്ടിന്റെ പരിസരങ്ങളിലാണ് നടന്നത്. ഒരു പ്രാവശ്യം വന്നു ചേരുന്ന ആർക്കും രണ്ടാമതൊന്നു കൂടി വരാനുള്ള പ്രേരണ ഈ ഭൂവിന് തരാൻ സാധിക്കും ഉറപ്പ്.
ചെമ്പനോട ......................
പെരുവണ്ണാമൂഴി ഡാം സൈറ്റിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള ഒരു കുടിയേറ്റ ഗ്രാമമാണ് ചെമ്പനോട. ഡാമിന്റെ മുൻപിൽ കൂടിയുള്ള ചപ്പാത്ത് റോഡും അതിനു ശേഷം റിസർവ്വ് ഫോറസ്റ്റിലെ കുളിരാസ്വദിച്ചുള്ള യാത്രയും, ഭാഗ്യമുണ്ടെങ്കിൽ കാണാൻ സാധിക്കുന്ന ആനക്കാഴ്ചയും സാഹസിക യാത്ര ഇഷ്ടപ്പെടുന്ന ഏതൊരുവന്റെയും മനസ്സിനെ പുളകം കൊള്ളിക്കും. കടന്തറപ്പുഴ, മൂത്തേട്ട് പുഴ എന്നീ രണ്ടു പുഴകളും തെക്ക് ഭാഗത്ത് വിസ്തൃതമായ പച്ചവിരിപ്പിട്ട വയനാടൻ കാടിന്റെ ദൃശ്യ പ്പൊലിമയും ഹോളിവുഡ് സിനിമയുടെ ദൃശ്യചാരുത നമുക്കേകും.
സുഗന്ധവിള ഗവേഷണകേന്ദ്രം
ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ (IISR) ഒരു വിഭാഗവും അതിനോടനുബന്ധിച്ചുള്ള പരീക്ഷണതോട്ടവും പെരുവണ്ണാമൂഴിയിൽ സ്ഥിതി ചെയ്യുന്നു.
മുതലവളർത്തു കേന്ദ്രം
സർക്കാർ മുതലവളർത്തു കേന്ദ്രം പെരുവണ്ണാമൂഴിയിലാണ്. 1977 ജൂലൈ 1-നാണ് ഇതു സ്ഥാപിതമായത്. മഗ്ഗർ ഇനത്തിൽപ്പെട്ട മുതലകളാണ് ഇവിടെയുള്ളത്. മുതലകൾക്കു പുറമെ സമീപപ്രദേശങ്ങളിൽ നിന്നു പിടിക്കുന്ന പാമ്പുകൾ അപൂർവയിനം പക്ഷികൾ എന്നിവയെയും ഇവിടെ താത്കാലികമായി സൂക്ഷിക്കാറുണ്ട്.
എത്തിച്ചേരുവാൻ
നഗരത്തിൽനിന്നും പെരുവണ്ണാമൂഴിയിലേക്ക് ബസ്സുകൾ ലഭ്യമാണ്. പേരാമ്പ്രയിൽ നിന്നും പെരുവണ്ണാമൂഴി അണക്കെട്ടിലേക്കും ബസ്സുകൾ ലഭ്യമാണ്.
ഇതും കാണുക
പെരുവണ്ണാമുഴി അണക്കെട്ട്
ചിത്രശാല
- പെരുവണ്ണാമൂഴിയിലെ മുതലവളർത്തു കേന്ദ്രത്തിലെ പ്രധാനവിവരങ്ങൾ
- മുതല(മഗ്ഗർ)
- മുതല(മഗ്ഗർ) സമീപദൃശ്യം
അവലംബം
![]() |
വിക്കിമീഡിയ കോമൺസിലെ Peruvannamuzhi എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |