ഈങ്ങാപ്പുഴ

കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിൽ ഉള്ള ഒരു കാർഷിക ഗ്രാമമാണ് ഈങ്ങാപ്പുഴ . [1] 18,205 ആണ് ഇവിടുത്തെ ജനസംഖ്യ (2011 സെൻസസ്)[1] കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ്. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട ഇവിടം പുതുപ്പാടി ഗ്രാമ പഞ്ചായത്തിന് കീഴിലാണ്. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളിലധികവും. ഗവണ്മെൻറ് ഹയർസെക്കന്ററി സ്കൂൾ, പഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, എൽപി, യൂ പി സ്കൂളുകൾഎം.ജി.എം. ഹൈസ്കൂൾതുടങ്ങിയവയാണ് ഇവിടെയുള്ള പ്രധനപ്പെട്ട സ്ഥാപനങ്ങൾ. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം, താമരശ്ശേരി ചുരം തിടങ്ങിയവ അടുത്താണ് സ്ഥിതി ചെയുന്നത് പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.

ഈങ്ങാപ്പുഴ

ഈങ്ങാപ്പുഴ
11.469363°N 75.970459°E / 11.469363; 75.970459
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്‌
മെമ്പർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
673603
+0495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തുഷാരഗിരി വെള്ളച്ചാട്ടം, താമരശ്ശേരി ചുരം

ബസ് സ്റ്റേഷൻ

നദീതീരത്താണ് ഈങ്ങാപ്പുഴ സ്റ്റാന്റ്. അവിടെ നാലേക്ര, പയ്യൊന്ന, പൂലോട്, കുഞ്ഞുക്കുളം, കാകവയൽ, കരിക്കുളം, ആചി, തൊടങ്ങിയ സ്ഥലങ്ങളിലേക്ക് വാഹനം ലഭിക്കും. താമരശ്ശേരി ആണ് അടുത്ത നഗരം. അടിവാരത്തുനിന്നും പലസ്ഥലങ്ങളിലേക്ക് ബസ് ലഭിക്കും

പായ്യോണ

ഈങ്ങാപുഴ നിന്നും2 kilometres (1.2 mi) മാറിയാണ് പായോണ.

നാലേക്ര

ഈങ്ങാപ്പുഴ കവലക്ക് തെക്കായുഌഅ ഒരു ചത്വരമാണ് നാലേക്ര. ഇരുപതോളം കുടുംബങ്ങൾ ഇവിടെ പാർക്കുന്നു. കരിമ്പയിൽ ആലിക്കുട്ടി ഹാജിയെപ്പോലുള്ള ആദ്യകാല കുടിയേറ്റക്കാരാണ് ഇവിടം നാടാക്കിയത്.കൃഷിയും കാലിവളർത്തളുമാണ് പ്രധാന തൊഴിൽ.

മമ്മുണ്ണിപടി

ഈങ്ങാപ്പുഴനിന്നും 2 kilometres (1.2 mi) കോടഞ്ചേരി പാതയിൽ അകലെ ആണ് ഈ ചത്വരം.അടക്കാ തേങ്ങാ, കുരുമുളക കർഷകരാണ് ഇവിടുത്തുകാർ അധികവും

അവലംബം

  1. "Census of India: Villages with population 5000 & above". Registrar General & Census Commissioner, India. മൂലതാളിൽ നിന്നും 2008-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2008-12-10.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.