കോട്ടപ്പള്ളി

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ തിരുവള്ളൂർ പഞ്ചായത്തിൽ‌പെടുന്ന ഒരു ഗ്രാമമാണ് കോട്ടപ്പള്ളി. കാവിൽ തീക്കുനി റോഡിൽ വടകര നിന്നും 10 കി. മീ. അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടകര മാഹി കനാൽ കടന്നു പോകുന്നത് ഇതു വഴിയാണ്‌‍. മേമുണ്ട,വള്ളീയാട്, ആയഞ്ചേരി, കണ്ണമ്പത്തു കര,ചെമ്മരത്തൂർ എന്നിവ ഈ ഗ്രാമത്തിന്റെ അയൽ പ്രദേശങ്ങളാണ്‌.


ആരാധനാലയങ്ങൾ

  • ടൌൺ ജുമാ മസ്ജിദ്,
  • കുന്നോത്ത് മുഹിയുദ്ദീൻ ജുമാ മസ്ജിദ്,
  • ചുണ്ടെകൈ ജുമാ മസ്ജിദ്,
  • എടകണ്ടി ഭജന മഠം,
  • തിരുവനതാഴ നിസ്കാരപള്ളി,
  • കോറോത്ത് മസ്ജിദ്,
  • വാഴേരി പോയില് മസ്ജിദ്,

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കോട്ടപ്പള്ളി മാപ്പിള എൽ പി സ്കൂൾ,
  • തിരുവന എൽ പി സ്കൂൾ,
  • ഡോൺ പബ്ലിക് സ്കൂൾ,
  • തൻവീറുൽ ഇസ്ലാം മദ്രസ്സ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.