പൂരോൽസവം
മീന മാസത്തിലെ കാർത്തിക മുതൽ പൂരം നക്ഷത്രം വരെ കോലത്തുനാട്ടിലും അള്ളടം നാട്ടിലുമുള്ള പെൺകുട്ടികളുടെ ഒരു ആഘോഷമാണ് പൂരോൽസവം.ഉത്തര കേരളത്തിൽ രണ്ടാമത്തെ വസന്തോത്സവം എന്ന നിലയിൽ പൂരം ആഘോഷിക്കുന്നു[1].
ഐതിഹ്യം
കോപാകുലനായ മഹാദേവന്റെ മൂന്നാം കണ്ണിനാൽ ഭസ്മമായിപ്പോയ തന്റെ കാമദേവനെ ജീവിപ്പിക്കാനായി അപേക്ഷിച്ച രതീദേവിയോട് വിഷ്ണുഭഗവാൻ പൂക്കൾ കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കാൻ ആവശ്യപ്പെട്ട കഥയാണ് പൂരോത്സവത്തിനു പിന്നിൽ.
ആഘോഷം
പ്രായപൂർത്തി തികയാത്ത പെൺകുട്ടികൾ വ്രതം നോറ്റ് ഈ ദിവസങ്ങളിൽ ചാണകം കൊണ്ട് (ചിലയിടങ്ങളിൽ മണ്ണുകൊണ്ടും, ചിലയിടങ്ങളിൽ പൂ മാത്രവും) കാമവിഗ്രഹം ഉണ്ടാക്കി പൂജിച്ചു വരുന്നു. എല്ലാ പൂക്കളും പൂവിടാനായി ഉപയോഗിക്കാറില്ല. സാധരണയായി പടിപ്പുരക്കു പുറത്തുള്ള ചെമ്പകപ്പൂ, മുരിക്കിൻപൂ, നരയൻ പൂ, എരിഞ്ഞി പൂ തുടങ്ങിയ പൂക്കളാണ് ഇതിനായി ഉപയോഗിച്ചു വരുന്നത്. പൂരദിവസം കാമദേവനെ “പറഞ്ഞയ്ക്കൽ” ചടങ്ങാണ്. “നേരത്തെ കാലത്തെ വരണേ കാമാ..., കിണറ്റിൻ പടമ്മൽ പോലെ കാമാ....” തുടങ്ങിയ മുന്നറിയിപ്പുകളുമായി വീട്ടിലെ വരിക്കപ്ലാവിന്റെ ചുവട്ടിലേക്ക് പറഞ്ഞയക്കും. പൂരദിവസം പ്രത്യേകമായി തയ്യാറാ ക്കുന്ന പൂരടയും, പൂരക്കഞ്ഞിയുമൊക്കെ ഉണ്ടാക്കി കാമന് സമർപ്പിക്കും. ഉത്തരമലബാറിലെ മിക്കവാറും ക്ഷേത്രങ്ങളിൽ പൂരം ആഘോഷിക്കുമെങ്കിലും, മാടായിക്കാവിലെ പൂരാഘോഷവും, പൂരം കുളിയും വളരെ പ്രശസ്ത്മാണ്. പൂരോത്സവം പെൺകുട്ടികളുടെ ആഘോഷമാണെങ്കിൽ, പൂരക്കളി യുവാക്കളുടെതാണ്.
ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിലെ പൂരം കുളി,കാസർകോട് ജില്ല.
പുറമെ നിന്നുള്ള കണ്ണികൾ
അവലംബം
- Koodu Magazine Januaray 2014,Page 22 http://www.readwhere.com/read/195622/Koodu-Magazine/Issue-8-December-2013#dual/22/1
![]() |
വിക്കിമീഡിയ കോമൺസിലെ Veerabhadra Temple, Cheruvathur എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Cheruvathur എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |