എട്ടുത്തൊകൈ
ഏറ്റവും പഴക്കമുള്ള രണ്ട് സംഘസാഹിത്യ കൃതികളിൽ ഒന്നാണ് എട്ടുത്തൊകൈ. നറ്റിണൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, പതിറ്റുപത്തു, പരിപാടൽ, കലിത്തൊകൈ, അകനാനൂറ്, പുറനാനൂറ് എന്നീ എട്ട് സമാഹാരങ്ങൾക്കാണ് എട്ടുത്തൊകൈ എന്ന് പറയുന്നത്. പല കാലങ്ങളിലും പല സ്ഥലങ്ങളിലുമായി ജീവിച്ചിരുന്ന നാനൂറോളം കവികളുടെ കൃതികൾ അവയിലടങ്ങിയിരിക്കുന്നു. എട്ടുത്തൊകൈയിൽ ഒട്ടാകെ 2121 ചെറിയ പാട്ടുകളാണുള്ളത്.
തമിഴ് സാഹിത്യം | |
---|---|
സംഘകാല സാഹിത്യം | |
അഗത്തിയം | തൊൽകാപ്പിയം |
പതിനെൺമേൽകണക്ക് | |
എട്ടുത്തൊകൈ | |
അയ്ങ്കുറുനൂറ് | അകനാനൂറ് |
പുറനാനൂറ് | കലിത്തൊകൈ |
കുറുന്തൊകൈ | നറ്റിണൈ |
പരിപാടൽ | പതിറ്റുപത്ത് |
പത്തുപ്പാട്ട് | |
തിരുമുരുകാറ്റുപ്പടൈ | കുറിഞ്ചിപ്പാട്ട് |
മലൈപടുകടാം | മധുരൈക്കാഞ്ചി |
മുല്ലൈപ്പാട്ട് | നെടുനൽവാടൈ |
പട്ടിനപ്പാലൈ | പെരുമ്പാണാറ്റുപ്പടൈ |
പൊരുനരാറ്റുപ്പടൈ | ചിരുപാണാറ്റുപ്പടൈ |
പതിനെണ് കീഴ്കണക്ക് | |
നാലടിയാർ | നാന്മണിക്കടികൈ |
ഇന്നാ നാറ്പത് | ഇനിയവൈ നാറ്പത് |
കാർ നാർപത് | കളവഴി നാർപത് |
അയ്ന്തിണൈ അയ്മ്പത് | തിണൈമൊഴി അയ്മ്പത് |
അയ്ന്തിണൈ എഴുപത് | തിണൈമാലൈ നൂറ്റൈമ്പത് |
തിരുക്കുറൾ | തിരികടുകം |
ആച്ചാരക്കോവൈ | പഴമൊഴി നാനൂറു |
ചിറുപ്പഞ്ചമുലം | മുതുമൊഴിക്കാഞ്ചി |
ഏലാതി | കൈന്നിലൈ |
തമിഴർ | |
സംഘം | സംഘം ഭൂപ്രകൃതി |
സംഘകാലത്തെ തമിഴ് ചരിത്രം | തമിഴ് സാഹിത്യം |
പ്രാചീന തമിഴ് സംഗീതം | സംഘകാല സമൂഹം |
പുറനാനൂറും പതിറ്റുപ്പത്തും ‘പുറംകൃതി‘കളാണ്. അതായത് സാമൂഹ്യവും രാഷ്ട്രീയവും മറ്റുമായ ബാഹ്യവിഷയങ്ങളാണ് അവയിൽ പ്രതിപാദിയ്ക്കപ്പെടുന്നത്. നറ്റിനൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, കലിത്തൊകൈ, അകനാനൂറ് എന്ന അഞ്ച് സമാഹാരങ്ങൾ ‘അകംകൃതി‘കളാണ്. അതായത് പ്രേമം, കുടുംബജീവിതം, മുതലായ ആന്തരികവിഷയങ്ങളാണ് അവയിൽ ചിത്രീകരിക്കപ്പെടുന്നത്. പരിപാടലിൽ അകവും പുറവും രണ്ടും കലർന്നിരിക്കുന്നു. പതിറ്റുപ്പത്തു, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിൽ നിന്നും ആദിചേരരാജാക്കന്മാരെപ്പറ്റിയും അവരുടെ കാലത്തെ സാമൂഹ്യജീവിതത്തെപ്പറ്റിയും അറിയാൻ സാധിക്കും. കേരളത്തിലെ പ്രാചീനജനങ്ങളുടെ ജീവിതരീതി, തൊഴിൽ, വ്യാപാരം, ഭക്ഷണരീതി, വസ്ത്രധാരണം, രാജ്യഭരണം, യുദ്ധരീതി, കല, മതം, സംസ്കാരം മുതലായവയെപ്പറ്റിയുള്ള പല കാര്യങ്ങളും അവയിൽ നിന്നും നമുക്ക് മനസ്സിലാക്കാം.