തൊൽകാപ്പിയം

സംഘംകൃതികളിൽ പ്രധാനമർഹിക്കുന്നതും തമിഴ്ഭാഷയിലെ ഏറ്റവും പഴയ വ്യാകരണഗ്രന്ഥവുമാണ്‌ തൊൽകാപ്പിയം.[1] ഈ ഗ്രന്ഥത്തിന്റെ കർത്താവായ തൊൽകാപ്പിയർ ജൈനമതക്കാരനായിരുന്നുവെന്നും, തെക്കൻ തിരുവിതാംകൂറിലാണ്‌ ജനിച്ചതെന്നും, വിളവങ്കോറ്റ് താലുക്കിലെ "അതകങ്കോട്" എന്ന ഗ്രാമത്തിൽ വച്ചാണ്‌ അദ്ദേഹം ഗ്രന്ഥം രചിച്ചതെന്നും പറയപ്പെടുന്നു. ദ്രാവിഡത്തിന്റെ തനിമ നിലനിറ്ത്തുന്ന ഈ വ്യാകരണ ഗ്രന്ധത്തിന് സംസ്ക്യതവുമായി ബന്ധമില്ല.[2]

തമിഴ് സാഹിത്യം
സംഘകാല സാഹിത്യം
അഗത്തിയംതൊൽകാപ്പിയം
പതിനെൺമേൽ‍കണക്ക്
എട്ടുത്തൊകൈ
അയ്ങ്കുറുനൂറ്അകനാനൂറ്
പുറനാനൂറ്കലിത്തൊകൈ
കുറുന്തൊകൈനറ്റിണൈ
പരിപാടൽപതിറ്റുപത്ത്‌
പത്തുപ്പാട്ട്
തിരുമുരുകാറ്റുപ്പടൈകുറിഞ്ചിപ്പാട്ട്
മലൈപടുകടാംമധുരൈക്കാഞ്ചി
മുല്ലൈപ്പാട്ട്നെടുനൽവാടൈ
പട്ടിനപ്പാലൈപെരുമ്പാണാറ്റുപ്പടൈ
പൊരുനരാറ്റുപ്പടൈചിരുപാണാറ്റുപ്പടൈ
പതിനെണ്‌ കീഴ്കണക്ക്
നാലടിയാർനാന്മണിക്കടികൈ
ഇന്നാ നാറ്പത്ഇനിയവൈ നാറ്പത്
കാർ നാർപത്കളവഴി നാർപത്
അയ്ന്തിണൈ അയ്മ്പത്തിണൈമൊഴി അയ്മ്പത്
അയ്ന്തിണൈ എഴുപത്തിണൈമാലൈ നൂറ്റൈമ്പത്
തിരുക്കുറൾതിരികടുകം
ആച്ചാരക്കോവൈപഴമൊഴി നാനൂറു
ചിറുപ്പഞ്ചമുലംമുതുമൊഴിക്കാഞ്ചി
ഏലാതികൈന്നിലൈ
തമിഴർ
സംഘംസംഘം ഭൂപ്രകൃതി
സംഘകാലത്തെ തമിഴ് ചരിത്രംതമിഴ് സാഹിത്യം
പ്രാചീന തമിഴ് സംഗീതംസംഘകാല സമൂഹം

സുപ്രസിദ്ധമായ ഈ വ്യാകരണഗ്രന്ഥത്തിൽ എഴുത്തതികാരം, ചൊല്ലതികാരം, പൊരുളതികാരം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി 1603 സൂത്രങ്ങൾ അടങ്ങിയിരിക്കുന്നു. എഴുത്തതികാരത്തിൽ അക്ഷരങ്ങളെപ്പറ്റിയും ചൊല്ലതികാരത്തിൽ പദങ്ങളെപ്പറ്റിയും പൊരുളതികാരത്തിൽ കവിതാവിഷയങ്ങൾ, വൃത്തങ്ങൾ, രസാലങ്കാരങ്ങൾ മുതലായവയെപ്പറ്റിയുമാണ്‌ പ്രതിപാദിക്കുന്നത്.

തൊൽക്കാപ്പിയം- മലനാടിന്റെ വ്യാകരണം- തമിഴ് ഭാഷയുടെ ഏറ്റവും പഴയ വ്യാകരണഗ്രന്ധമായാണ് തൊൽക്കാപ്പിയം അറിയപ്പെടുന്നത്.[3].എന്നാൽ മലനാടിന്റെ പൊതുഭാഷാവ്യാകരണ ഗ്രന്ധമായി വേണം തൊൽക്കാപ്പിയത്തെ പരിചയപ്പെടേണ്ടത്.വടക്കുതിരുപ്പതിക്കും തെക്ക് കുമാരിക്കും (കന്യാകുമാരി)ഇടയ്ക്കുള്ള ദേശത്തെ സംസാര-സാഹിത്യ ഭാഷയെ സംബന്ധിച്ച ഗ്രന്ധമാണിതെന്ന് തൊൽക്കാപ്പിയത്തിന്റെ അവതാരികാകാരനായ പരമ്പാരനാർ സാക്ഷ്യപ്പെടുത്തുന്നു.ഇന്നത്തെ മലയാളത്തിന്റെ വ്യാകരണത്തൊടിണങ്ങുന്ന നിയമങ്ങളും വ്യാഖ്യാനങ്ങളും ഈ ഗ്രന്ധത്തിൽ പരക്കെ കണ്ടെത്താവുന്നതാണ്. ഭാഷ പഴയ തമിഴ് ആയതുകൊണ്ടും മലനാട്ടുഭാഷയുടെ യഥാർഥപാരമ്പ്യരം നിലനിർത്തുന്നതിലും പുതുതലമുറ്ക്ക് പകർന്നു നൽകുന്നതിലും നമ്മുടെ പൂർവ്വികരായ ഭാഷാപണ്ഡിതർ കാട്ടിയ അലംഭാവത്തിനാലും ഈ ഗ്രന്ഥത്തിന്റെ പൈത്യകം നമുക്കു നഷ്ടപ്പെട്ടു. ക്രിസ്തുവിനുമുൻപ് (ബി.സി) അഞ്ചാം നൂറ്റാണ്ടിലോ ഏഴാംനൂറ്റാണ്ടിലോ (കാലം ക്യത്യമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല)ജീവിച്ചിരുന്ന തൊൽക്കാപ്പിയർ എന്നപുലവൻ(മഹാപണ്ഡിതൻ)ആണ് ഗ്രന്ഥകർത്താവ്. തൊൽക്കാപ്പിയർ എന്ന പേരിലും പൂർണ്ണ വിശ്വാസം കൈവന്നിട്ടില്ല. തൊൽ എന്നതിന് പഴയത് എന്നാണർത്ഥം.കാപ്പിയക്കുടി ഒരു കുലനാമമാണ്.പഴയകാപ്പിയക്കുടിയിൽ ജനിച്ചയാൾ എന്ന നിലയ്ക്കണ് തൊൽക്കാപ്പിയർ എന്ന പേർ ലഭിച്ചത്1. ജമദഗ്നമുനിയുടെ പുത്രനും പരശുരാമന്റെ സഹോദരനുമായ തൊൽക്കാപ്പിയർ അഗസ്ത്യമുനിയുടെ ശിഷ്യനാണെന്നും ഐതിഹ്യമുണ്ട്‌.

എഴുത്തതികാരം, ചൊല്ലതികാരം, പൊരുളതികാരം എന്നിങ്ങനെ മൂന്നുഭാഗങ്ങളായിട്ടണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്.ആകെ 1603 സൂത്രങ്ങളുണ്ട്.അക്ഷരങ്ങളെ സംബന്ധിച്ച വിവരണമാണ് എഴുത്തതികാരത്തിലുള്ളത്‌.അക്ഷരങ്ങളുടെ സാമാന്യ ലക്ഷണം, പദങ്ങളിൽ അക്ഷരങ്ങളൂടെവിന്യാസ സവിശേഷതകൾ, അക്ഷരങ്ങളുടെ ഉല്പത്തി, സന്ധിയുടെലക്ഷണം, സന്ധിനിയമങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഈഭാഗത്ത് ചർച്ചചെയ്യുന്നു. വാക്യങ്ങളെയും പദങ്ങളെയും സംബന്ധിച്ച പഠനമാണ് ചൊല്ലതികാരം. വാക്യങ്ങളുടെ തെറ്റ് തിരുത്തി പ്രയോഗയോഗ്യമാക്കുന്നതെങ്ങനെയെന്ന ചർച്ചയാണ് ആദ്യഭാഗം.വിഭക്തി, നാമം, ക്രിയ, ദ്യോദകം, ഭേദകം തുടങ്ങിയവ തുടർന്ന് പ്രതിപാദിക്കുന്നു.പൊരുളതികാരം കാവ്യവിഷയമാണ്.രസം, അലങ്കാരം, വ്യത്തം എന്നിവ സംബന്ധിച്ച വിശദവിവരണം ഇതിൽ കാണാം.

മലയാളത്തിൽ പിന്നീടുണ്ടായ വ്യാകരണഗ്രന്ഥങ്ങൾ തീർച്ചയായും തൊൽക്കാപ്പിയത്തെ അനുകരിക്കുന്നതുകാണാം.എ.ആർ. രാജരാജവർമ്മയുടെ കേരളപാണിനീയം തൊൽക്കാപ്പിയത്തിലെ എഴുത്തതികാരം ചൊല്ലതികാരം എന്നീഭാഗങ്ങളെ അനുകരിച്ചുള്ളതാണെന്ന് കരുതേണ്ടിയിരിക്കുന്നു.ഭാഷാഭൂഷണവും വ്യത്തമഞ്ജരിയും പൊരുളതികാരത്തിൽനിന്നു വികസിപ്പിച്ചതാണെന്നും വിലയിരുത്താം.മലയാള ഭാഷാചരിത്രത്തിലേക്കു പുത്തൻ വെളിച്ചംവീശുന്ന ഈ ഗ്രന്ഥത്തിന്റെ പഠനവും ചർച്ചയും മലയാളത്തിൽ ഉണ്ടാകാതിരുന്നത് എന്തെന്ന ചോദ്യം ഏറെപ്രസക്തമാണ്.ഭാഷയുടെ ഈ രാഷ്ട്രീയ വിചാരം ഇനിയും അമാന്തിച്ചുകൂട. [4]

അവലംബം

  1. തമിഴ് സാഹിത്യം, ഡോ.കെ.എം.ജോർജ് , കേരള സാഹിത്യ അക്കാദമി ,പുറം-7
  2. ദി ഹിന്ദു
  3. തൊൽക്കാപ്പിയം- നാഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം-1961
  4. പ്രമാണം:തൊൽക്കാപ്പിയം-നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം. പുറം-അഞ്ച്
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.