പത്തുപ്പാട്ട്

സംഘം കൃതികളിലെ നീണ്ട പാട്ടുകൾ അടങ്ങിയ പത്ത് സുന്ദരകാവ്യങ്ങളുടെ സമാഹരമാണ്‌ പത്തുപാട്ട്. ( ഇംഗ്ലീഷ്: Pathuppattu/Pattuppāṭṭu, തമിഴ്: பத்துப்பாட்டு). 300 ബി.സി ക്കും 200എ.ഡിയ്ക്കും ഇടയ്ക്കാണ്‌ ഇത് എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്നു. എട്ടുത്തൊകൈ എന്നറിയപ്പെടുന്ന കവിതാസമാഹാരങ്ങളിൽ നിന്നു വ്യത്യസ്തമായി അക്കാലത്ത് തമിഴിൽ ഉണ്ടായ കവിതകളാണ് പത്തുപ്പാട്ട്.103 മുതൽ 782 വരെ വരികളുള്ള കവിതകൾ ആണിവ . [1]

തമിഴ് സാഹിത്യം
സംഘകാല സാഹിത്യം
അഗത്തിയംതൊൽകാപ്പിയം
പതിനെൺമേൽ‍കണക്ക്
എട്ടുത്തൊകൈ
അയ്ങ്കുറുനൂറ്അകനാനൂറ്
പുറനാനൂറ്കലിത്തൊകൈ
കുറുന്തൊകൈനറ്റിണൈ
പരിപാടൽപതിറ്റുപത്ത്‌
പത്തുപ്പാട്ട്
തിരുമുരുകാറ്റുപ്പടൈകുറിഞ്ചിപ്പാട്ട്
മലൈപടുകടാംമധുരൈക്കാഞ്ചി
മുല്ലൈപ്പാട്ട്നെടുനൽവാടൈ
പട്ടിനപ്പാലൈപെരുമ്പാണാറ്റുപ്പടൈ
പൊരുനരാറ്റുപ്പടൈചിരുപാണാറ്റുപ്പടൈ
പതിനെണ്‌ കീഴ്കണക്ക്
നാലടിയാർനാന്മണിക്കടികൈ
ഇന്നാ നാറ്പത്ഇനിയവൈ നാറ്പത്
കാർ നാർപത്കളവഴി നാർപത്
അയ്ന്തിണൈ അയ്മ്പത്തിണൈമൊഴി അയ്മ്പത്
അയ്ന്തിണൈ എഴുപത്തിണൈമാലൈ നൂറ്റൈമ്പത്
തിരുക്കുറൾതിരികടുകം
ആച്ചാരക്കോവൈപഴമൊഴി നാനൂറു
ചിറുപ്പഞ്ചമുലംമുതുമൊഴിക്കാഞ്ചി
ഏലാതികൈന്നിലൈ
തമിഴർ
സംഘംസംഘം ഭൂപ്രകൃതി
സംഘകാലത്തെ തമിഴ് ചരിത്രംതമിഴ് സാഹിത്യം
പ്രാചീന തമിഴ് സംഗീതംസംഘകാല സമൂഹം


തമിഴ് സാഹിത്യത്തിലെ ഒരു പ്രധാന കൃതിയും കൂടിയാണിത്. സംഘപ്പലകയിൽ ഇരിക്കാനവകാശപ്പെട്ട മൂന്ന് ആസ്ഥാന കവികളിൽ ഒരാളായ നക്കീരൻ ആണ്‌ ഇത് എഴുതിയത്. [2]

പേരിനു പിന്നിൽ

സംഘം കൃതികൾ പൊതുവെ പാട്ടെണ്ണങ്ങളുടെ അടിസ്ഥനത്തിലാണ്‌ തരം തിരിച്ചിട്ടുള്ളത്. മേൽക്കണക്കുകൾ പതിനെട്ട്, കീഴ്ക്കണക്കുകൾ പതിനെട്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മേൽക്കണക്ക് വലിയ പാട്ടുകൾ ആണ്‌. ഇപ്രകാരം പത്ത് ബൃഹദ് കാവ്യങ്ങളാണ്‌ പത്തുപാട്ട്. ഇതേ പോലെ തന്നെ എട്ട് മഹദ് കാവ്യങ്ങൾ എട്ടുതൊകൈ എന്നും അറിയപ്പെടുന്നു. പത്തുപാട്ടിന്റെ പേരുകൾ ഒരു പഴയ പാട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ഇപ്രകാരമാണ്‌

മരുകൈപൊരുനാറു പാണി രൺടു മുല്ലൈ
പെരുക വളമതുരൈക്കാഞ്ചി -മരുവിനിയ
കോലനെടുനല്വാടൈ കോൽകുറിഞ്ചി പട്ടിനപ്-
പാലൈകടാത്തൊടും പത്ത്

കർത്താവ്

സംഘപ്പലകയിൽ ഇരിക്കാനവകാശപ്പെട്ട മൂന്ന് ആസ്ഥാന കവികളിൽ ഒരാളായ നക്കീരൻ ആണ്‌ ഇത് എഴുതിയത്. അദ്ദേഹത്തിന്റെ മുഴുവൻ പേര്‌ മധുര കണക്കായനാർ മകനാർ നക്കിരാനാർ എന്നാണ്‌. ആചീരീയൻ നക്കീരനാർ എന്നും വിളിച്ചിരുന്നു. അദ്ദേഹം മധുര ദേശക്കാരനായിരുന്നു. ക്ഷിപ്രകോപിയും പിടിവാശിക്കാരനും മഹാ താർക്കികനുമായിരുന്ന അദ്ദേഹത്തിന്റെ പിതാവ് കണക്കയനാർ ഒരു ഗണിതശാസ്ത്ര വിദഗ്ദ്ധനും കവിയുമായിരുന്നു.

പത്തു പാട്ടുകൾ

  1. തിരുമുരുകാറ്റുപട
  2. പൊരുനരാറ്റുപട
  3. ചിറുപാണാറ്റുപട
  4. പെരുമ്പാണാറ്റുപട
  5. മുല്ലൈപ്പാട്ട്
  6. മതുരൈക്കാഞ്ചി
  7. നെടുനൽ‌വാട
  8. കുറിഞ്ചിപ്പാട്ട്
  9. പട്ടിനപ്പല
  10. മലൈപടുകടാം

അവലംബം

ഈ ലേഖനമെഴുതാൻ പ്രധാനമായും അവലംബിച്ചിരിക്കുന്നത് പത്തുപ്പാട്ട് തന്നെയാണ്‌.

അവലംബം

  1. "Pattupattu". worldlingo.com. ശേഖരിച്ചത്: 2009-10-22.
  2. മേലങ്ങത്ത്, നാരായണൻ കുട്ടി (2000). പത്തുപാട്ട്(വിവർ‍ത്തനം). കേരള സാഹിത്യ അക്കാദമി. ISBN 81-760-027-3 Check |isbn= value: length (help). Text "locatതൃശൂർ " ignored (help)

കുറിപ്പുകൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.