കേരളപാണിനീയം
മലയാള ഭാഷാ വ്യാകരണത്തിലെ പ്രാമാണിക ഗ്രന്ഥമാണ് കേരള പാണിനീയം. എ.ആർ. രാജരാജവർമ്മയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. ഇതിന്റെ ആദ്യപതിപ്പ് 1896-ലും പരിഷ്കരിച്ച പതിപ്പ് 1917-ലുമാണ് പുറത്തിറങ്ങിയത്.
Author | A. R. Raja Raja Varma |
---|---|
Original title | കേരളപാണിനീയം |
Country | India ![]() |
Language | Malayalam |
Genre | Grammar |
Publication date | 1896 |
ISBN | 978-8171306725 |
Original text | കേരളപാണിനീയം at മലയാളം Wikisource |
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലും എ.ആർ. രാജരാജവർമ്മയ്ക്ക് സമശീർഷനായ ഒരു വൈയാകരണൻ ഇതര ദക്ഷിണേന്ത്യൻ ഭാഷകളിൽ ഇല്ലായിരുന്നു. പാണിനി എഴുതിയ പാണിനീയത്തിൽ അവഗാഹം നേടിയിരുന്ന അദ്ദേഹം പക്ഷേ, പാണിനീയത്തെ അന്ധമായി പിന്തുടരാതെ മലയാള ഭാഷയുടെ സ്വഭാവത്തിനിണങ്ങുന്ന മട്ടിലാണ് കേരളപാണിനീയം രചിച്ചിരിക്കുന്നത്. സംസ്കൃതത്തിൽ നിന്നല്ല പ്രാചീന തമിഴിൽനിന്നാണ് മലയാളം ഉണ്ടായതെന്ന അഭിപ്രായമാണ് കേരളപാണിനീയത്തിൽ അദ്ദേഹം പ്രകടിപ്പീക്കുന്നത്. തമിഴിൽ നിന്ന് വേർപെട്ട് മലയാളം സ്വതന്ത്രഭാഷയായതിന് ഹേതുവായി കരുതാവുന്ന ആറു നയങ്ങൾ അദ്ദേഹം ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നുണ്ട്.
കേരള പാണിനീയം ഡോ. റോയ് ആംഗലേയത്തിലേക്ക് തർജ്ജമചെയ്തിട്ടുണ്ട്.