മതം
ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്റെ പഠനങ്ങളിലോ പ്രവാചകന്റെ വചനങ്ങളിലോ വിശ്വസിക്കുന്ന ആളുകൾ പിന്തുടരുന്ന ആചാരങ്ങൾ ജീവിതക്രമങ്ങൾ ആരാധനാ രീതികൾ എന്നിവയെ പൊതുവേ കുറിക്കുന്ന പദം.
ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു ദൈവത്തിലോ പല ദേവതകളിലോ വാഴ്ത്തപ്പെട്ടവരിലോ ഉള്ള വിശ്വാസവും ദൈവത്തോടോ ദേവതകളോടോ പുന്യാളൻമാരിലോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദ്ദേശിക്കുന്നു.[1]എല്ലാ മതത്തിനും രണ്ട് ഭാഗങ്ങള് ഉണ്ട്. ഓന്നാമത്തേത് ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത്. രണ്ടാമത്തേത് വീവാഹം മരണം തുടങ്ങിയ സാമൂഹിക ആചാരങ്ങള്. ദൈവാരാധനയാണ് മതത്തിന്റെ കാമ്പ്. സാമൂഹിക ആചാരങ്ങള് കാലത്തിനും അനുസരിച്ച് പുതുക്കപ്പെടുന്നു.
വിവിധ മതങ്ങൾ
- ഹൈന്ദവം
- ഇസ്ലാം മതം
- ക്രിസ്തുമതം
- സിഖ് മതം
- അയ്യവഴി
- ബുദ്ധമതം
- ജൈനമതം
- പ്രത്യക്ഷ രക്ഷാ ദൈവസഭ