അനുനാസികാതിപ്രസരം

വലിയ എഴുത്ത്കൊടുന്തമിഴ് പരിണമിച്ചാണ്‌ മലയാള ഭാഷ ഉണ്ടായത് എന്ന വാദത്തെ സാധൂകരിക്കാനായി എ.ആർ. രാജരാജവർമ്മ അവതരിപ്പിച്ച ആറു നയങ്ങളിൽ ഒന്നാണ്‌ അനുനാസികാതിപ്രസരം. അനുനാസികവർണ്ണങ്ങൾ അതിനടുത്ത് പിന്നാലെ വരുന്ന വരുന്ന വർണ്ണം ഖരമാണെങ്കിൽ അതിനെ കടന്നാക്രമിച്ച് അനുനാസികമാക്കിത്തീർക്കും.

  1. അനുനാസികം മുമ്പും ഖരം പിമ്പുമായി കൂട്ടക്ഷരം വന്നാൽ അനുനാസികം ഇരട്ടിച്ചതിന്റെ ഫലം ചെയ്യും. ഉദാ: നിങ്കൾ(നിങ് +കൾ)=നിങ്ങൾ , വന്താൻ= വന്നാൻ , പഞ്ചി= പഞ്ഞി (ഇതിൽ ആദ്യത്തെ രൂപം തമിഴിലും രണ്ടാമത്തെ രൂപം മലയാളത്തിലും കാണുന്നു).
  2. ഖരവർണ്ണം പ്രത്യയത്തിന്റെ ആദ്യാക്ഷരമായി വരുന്നിടത്തെല്ലാം ഈ നിയമം സാർവത്രികമായി കാണുന്നു. ഇങ്ങനെയുള്ള പ്രത്യയങ്ങൾ രണ്ടെണ്ണമാണ്‌.'തു' എന്ന ഭൂതകാലപ്രത്യയവും 'കൾ'എന്ന ബഹുവചനപ്രത്യയവും. മറ്റുള്ള സ്ഥലങ്ങളിൽ ഈ നിയമം ചിലപ്പോൾ മാത്രമേ പ്രവർത്തിക്കുകയുള്ളു എന്ന് ഏ ആർ വ്യക്തമാക്കുന്നു. [1][2].

ഇതും കാണുക

അവലംബം

  1. എ.ആർ.രാജരാജവർമ്മ , കേരളപാണിനീയം (1968), പുറം 48-9, എസ് പി സി എസ് കോട്ടയം. ആദ്യപതിപ്പ് 1895
  2. കേരളപാണിനീയം-പീഠിക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.