പ്രയോജകക്രിയ
ക്രിയക്ക് സ്വയം അർത്ഥം നൽകാൻ കഴിയാത്ത ക്രിയകളെ പ്രയോജക ക്രിയ എന്ന് മലയാളവ്യാകരണത്തിൽ പറയുന്നു. ഇത്തരം ക്രിയകളുടെ പ്രധാനപ്രത്യേകത എന്തെന്നാൽ , ഇവ സാധാരണ പരപ്രേരണയാൽ നടത്തപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം ക്രിയകളുടെ അവസാനം ആര് എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമായി വരുന്നു. പരപ്രേരണയില്ലാതെ നടത്തപ്പെടുന്ന ക്രിയകളെയാണ് കേവലക്രിയ എന്നു പറയുന്നത്.
പഠിപ്പിക്കുന്നു, നടത്തുന്നു, കിടത്തുന്നു, ഉറക്കുന്നു, ഓടിക്കുന്നു, വളർത്തുന്നു, ചാടിക്കുന്നു
മേൽപ്പറഞ്ഞവ പ്രയോജക ക്രിയകൾക്ക് ചില ഉദാഹരണങ്ങളാണ്.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.