വേട്ടയ്ക്കൊരുമകൻ

കേരളത്തിൽ മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ഹിന്ദുദേവതയാണ് വേട്ടയ്ക്കൊരുമകൻ. വേട്ടയ്ക്കരമകൻ,വേട്ടേക്കാരൻ,കിരാതമൂർത്തി, വേട്ടക്കൊരു സ്വാമി,എന്നെല്ലാം അറിയപ്പെടുന്ന ഈ ദേവൻ ക്ഷത്രിയകുടുംബത്തിൽപെട്ട പല കുടുംബങ്ങളുടെയും പരദേവതയാണ്. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കണക്കാക്കപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായും ചിലപ്പോൾ മിക്കവാറും പുരാവൃത്തങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്

വേട്ടയ്കൊരുമകൻ
Malayalam
വേട്ടക്കൊരുമകൻ
Affiliation
കാട്ടാളരൂപം സ്വീകരിച്ച പാർവതീ പരമേശ്വരന്മാരുടെ പുത്രൻ
Weapon
ചുരിക
Regionകേരളം


ശബ്ദോത്പത്തി

വേട്ടേക്കരുമകൻ,വേട്ടയ്ക്കൊരുമകൻ എന്നിങ്ങനെ രണ്ടു രൂപങ്ങൾ ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കാണാം. വേട്ടേക്കരുമകനാണ് പഴയ രൂപം. വേട്ടയ്ക്കൊരുമകൻ എന്ന രൂപത്തിനാണ് ഇപ്പോൾ പ്രചാരം.വേട്ടയ്ക്ക് + അര (അരന്റെ= ശിവൻ)മകൻ വേട്ടയ്ക്കരുമകനും വേട്ടയ്ക്കൊരുമകനും ആയതായി വാദിക്കപ്പെടുന്നു.

ഐതിഹ്യം

അർജുനനു പാശുപതാസ്ത്രം നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വരന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് സങ്കല്പം.

ക്ഷേത്രങ്ങൾ

ബാലുശ്ശേരി കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. പാട്ടുപുരക്കുഴി പരദേവത ക്ഷേത്രം കുടക്കല്ല് അത്തോളി കോഴിക്കോട് ആണ് മറ്റൊന്ന് പുരാവൃത്തത്തിൽ വേട്ടക്കൊരുമകൻ നോക്കുക. കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്..വടക്കങ്കെരളത്തിലാണ് കൂടുതലായി വേട്ടക്കരുമകനെ ആരാധിക്കുന്നത്. . നീലേശ്വരം, കോട്ടയ്ക്കൽ, നിലമ്പൂർ, തൃക്കലങ്ങോട് (മഞ്ചേരി) പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയ തിരുവിതാംകൂർ വിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം (കോട്ടയ്ക്കം) , കായംകുളം(കൃഷ്ണപുരം), ചെങ്ങന്നൂർ (വഞ്ഞിപ്പുഴമഠം), അമ്പലപ്പുഴ, ചേർത്തല(വാരനാട്), കോട്ടയം(ഒളശ്ശ), വടക്കൻ പറവൂർ (പെരുവാരം) മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്. ആലപ്പുഴ ജില്ലയിൽ മാവേലിക്കര വഴുവാടി കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര മറ്റൊരു കിരാതക്ഷേത്രമാണ്. തൃശ്ശൂർ ജില്ലയിൽ ചാവക്കാട് പൊന്നാനി തീരദേശ പാതയിൽ അണ്ടത്തോട് കാട്ടുപുറം ശ്രീ വേട്ടേക്കാരൻ ക്ഷേത്രം മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ഒരു ക്ഷേത്രമാണ്. 2019 മെയ് 18 മുതൽ 28 വരെ ഈ ക്ഷേത്രത്തിൽ രുദ്രമഹായജ്ഞവും, പന്തീരടിയും നടക്കുകയാണ്. ഹിന്ദു സംസ്കാര പാഠശാലയെന്ന് പേരുകേട്ട പെരിയമ്പലം കൃഷ്ണാനന്ദ ആശ്രമം ഈ ക്ഷേത്രത്തിന് സമീപമാണ്.

അവലംബം


    ഹിന്ദു ദൈവങ്ങൾ

    ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.