കിരാതമൂർത്തി

അർജുനനെ സഹായിക്കാനായി കിരാതരൂപമെടുത്ത ശിവനെയാണ് കിരാതമൂർത്തി എന്ന് പരയുന്നത്. വേട്ടക്കാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

കിരാതനും അർജ്ജുനനും; രവിവർമ്മ ചിത്രം.
വേടാക്കരൻ


ഐതിഹ്യം

പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അർജ്ജുനൻ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. തപസ്സിന്റെ പാരമ്യത്തിൽ സ്വതേ ക്ഷിപ്രപ്രസാദിയായ ഭഗവാൻ പാർത്ഥനു അഭീഷ്ടവരം നൽകുവാൻ അമാന്തിക്കുന്നതു കണ്ടു പാർവതി പരിഭവിച്ചു. അപ്പോൾ ഭഗവാൻ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാർവതി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു. അഹങ്കാരിയായ അർജ്ജുനന് ഗർവ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവൻ മറുപടി പറഞ്ഞു. അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാർവതിയും കാട്ടാളത്തിയുടെ വേഷത്തിൽ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂർത്തിയായി ആരാധിക്കുന്നത്. വനവാസത്തിനിടെ ഇവർക്ക് ഒരു പുത്രനുണ്ടായതായും കഥയുണ്ട്.

ആരാധനാമൂർത്തി

കേരളത്തിലെ പല നമ്പൂതിരി ഗൃഹങ്ങളിലും ശിവന്റെ കാട്ടാളരൂപത്തെ കിരാതമൂർത്തിയെന്ന പരദേവതയായി ആരാധിക്കുന്നുണ്ട്. വേട്ടക്കാരൻ എന്ന രൂപത്തിലും കിരാതസൂനു (വേട്ടയ്ക്കൊരുമകൻ) എന്ന രൂപത്തിലും സങ്കൽപിച്ച് പൂജിക്കാറുണ്ട്. കിരാതമൂർത്തി ഒരു കയ്യിൽ വില്ലും മറ്റേക്കൈയ്യിൽ അസ്ത്രവും ധരിച്ചാണെങ്കിൽ കിരാതസൂനു അമ്പും വില്ലും ഒരുകയ്യിലും മറ്റേകയ്യിൽ ചുരികയും ആണ്. വേട്ടക്കാരൻ പാട്ടിൻ (കളം പാട്ട്) വരക്കുന്ന കളത്തിലും ചുരികയും അമ്പും വില്ലും ആണ് വരക്കുന്നത്.[1]

വേട്ടക്കരൻ പരദേവതയായുള്ള തറവാടുകൾ

  • കരുമാരപ്പറ്റ മന വണ്ടൂൂർ, മലപ്പുറം ജില്ല
  • നടുവത്ത് മന വണ്ടൂൂർ, മലപ്പുറം ജില്ല
  • തോട്ടം മന പാഞ്ഞാൾ, തൃശൂർ ജില്ല
  • പൂങ്ങാട്ട് മന കുന്നങ്കുളം, തൃശ്ശൂർ ജില്ല
  • പുളീക്കത്തോടി മന തിരുവാലി മലപ്പുറം ജില്ല
  • ചെറിയതെന്നാട്ട് മന തിരുവാലി മലപ്പുറൻ ഇല്ല
  • മൂത്തിരിഞ്ഞോട്ട് മന കുലുക്കല്ലൂർ, പാലക്കാട് ജില്ല
  • പടിഞ്ഞാറെപ്പാട്ട് മന മാള, തൃശ്ശൂർ ജില്ല
  • കുമ്മിൽ എളേടത്തു മന വെളിയങ്കോട്, മലപ്പുറം ജില്ല
  • മാത്തൂർ മന (വേട്ടക്കൊരുമകൻ), പാഞ്ഞാൾ, തൃശ്ശൂർ ജില്ല
  • അണ്ടലാടി മന ഓങ്ങല്ലൂർ, പാലക്കാട് ജില്ല
  • ചുഴലിപ്പുറത്ത് ഇല്ലം, കോഴിക്കോട് ജില്ല

വേട്ടേക്കരൻ പാട്ട്

വേട്ടേക്കരൻപാട്ട് എന്നത് ഒരു അനുഷ്ഠാനമാണ്‌. കുറുപ്പന്മാർ കളമെഴുതി ( കറുപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, ചുകപ്പ് എന്നീ വർണ്ണങ്ങളിലുള്ള പൊടികൾ ഉപയോഗിച്ച് ) പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങൾ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകൾ ദേവപ്രീതിക്കയി നടത്തപ്പെടുന്നു.

കിരാതാഷ്ടകം

"കിരാതരൂപായ നമശ്ശിവായ" എന്ന അവസാന വരിയോടുകൂടിയ എട്ടു ശിവസ്തുതികളാണ് കിരാതാഷ്ടകം എന്ന പേരിൽ പ്രശസ്തമായിട്ടുള്ളത്.[2]

പ്രസിദ്ധ വേട്ടക്കരൻ ക്ഷേത്രങ്ങൾ

  • നമ്പുമല കോട്ട ഗൂഡലൂർ,തമിഴ്നാട്.
  • ബാലുശ്ശേരി കോട്ട, ബാലുശ്ശേരി, കോഴിക്കോട് ജില്ല
  • തൃക്കലങ്ങോട് ശിവക്ഷേത്രം, മഞ്ചേരി, മലപ്പുറം ജില്ല

ഈ മൂന്ന് ക്ഷേത്രങ്ങളെ വേട്ടക്കാരന്റെ ആരൂഢമായി കരുതുന്നു. നമ്പുമലയിലാണ് ഉത്ഭവം എന്നു ഒരു സങ്കല്പം ഉണ്ട്. അതുകൊണ്ട് നമ്പുമലകോട്ടയിൽ ഉഷ:പ്പൂജ പ്രധാനം. ബാലുശ്ശേരി കോട്ടയിൽ ഉച്ചപ്പൂജക്കാണ് പ്രാധാന്യം. തൃക്കലങ്കോട് അത്താഴപ്പൂജയാണ്. കളമ്പാട്ടിൽ പറയുന്ന "മാടത്തിന്മേൽ എഴുന്നള്ളി " ആ മാടം തൃക്കലങ്കോട് ക്ഷേത്രത്തിലാണ്

  • നിലമ്പൂർ വേട്ടക്കരൻ ക്ഷേത്രം നിലമ്പൂർ, മലപ്പൂറം ജില്ല
  • പൂത്രക്കോവ് മഹാവിഷ്ണുക്ഷേത്രം, വണ്ടൂർ, മലപ്പുറം ജില്ല, (ഉപദേവൻ)
  • വയത്തൂർ കാലിയാർ ശിവക്ഷേത്രം, കണ്ണൂർ ജില്ല
  • കക്കയം കിരാതമൂർത്തി ക്ഷേത്രം, പുന്നത്തുറ, കോട്ടയം ജില്ല
  • തിരുവനന്തപുരം കോട്ടക്കകം വേട്ടക്കരൻക്ഷേത്രം, തിരുവനന്തപുരം ജില്ല
  • പടിഞ്ഞാറേപ്പാട്ട് മന വേട്ടക്കരൻക്ഷേത്രം, മാള, തൃശ്ശൂർ ജില്ല[3]
  • എരുവെട്ടിക്കാവ് വേട്ടക്കരൻക്ഷേത്രം
  • ആലപ്പറമ്പ വേട്ടക്കരൻക്ഷേത്രം
  • നീലേശ്വരം വേട്ടക്കരൻക്ഷേത്രം
  • കോട്ടക്കൽ വേട്ടക്കരൻക്ഷേത്രം
  • പല്ലശ്ശൻ വേട്ടക്കരൻക്ഷേത്രംപല്ലശ്ശന, പാലക്കാട് ജില്ല [4]
  • മാണിക്കമല കിരാതമൂർത്തി ക്ഷേത്രം, അരുകളിക്കൽ പടിഞ്ഞാറ്, വയല [5]
  • ഒറ്റപ്പാലം വേട്ടക്കരൻ കാവ] ഒറ്റപ്പാലം.പാലക്കാട് ജില്ല [6]
  • കൊഴക്കോോട്ടക്കൽ വേട്ടക്കൊരുമകൻ കാവ്, കുറുവിലങ്ങാട് കോട്ടയം ജില്ല
  • ഓളശ്ശ വേട്ടക്കൊരുമകൻ കാവ്, കോട്ടയം ജില്ല
  • അവിട്ടത്തൂർ ശിവക്ഷേത്രം, തൃശ്ശൂർ
  • മാവിച്ചൻ കാവ്, കൊല്ലം ജില്ല[7]
  • നല്പതന്നേശ്വരം കിരാതമൂർത്തി ക്ഷേത്രംപാണാവള്ളി, ചേർത്തല[8]
  • കളത്തിൽ വേട്ടക്കൊരുമകൻ ക്ഷേത്രംഎടത്തല, കൊച്ചി

ഇതും കാണുക

  1. https://www.flickr.com/photos/bibingokuldasphotography/15586239593
  2. http://www.hindupedia.com/en/Kiratha_ashtakam
  3. http://www.vaikhari.org/Vettakkorumakan.html
  4. http://rajathathaskeralatemples.blogspot.in/2015/06/kirathamurthy-temple-pallasanna.html
  5. http://rrajeshadoor.wixsite.com/manickamala/about_us
  6. http://www.srivettekkarankavu.org/
  7. https://www.facebook.com/Mavichankavu-kirathamoorthy-temple-737711676260591/?ref=br_rs
  8. https://www.facebook.com/pages/Nalpathenneswaram-Kirathamoorthy-Temple-Alappuzha/607458799279223
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.