പെരുമ്പാവൂർ
എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണിത്. മരവ്യവസായത്തിനും ചെറുകിടവ്യവസായത്തിനും പേരുകേട്ടതാണ് ഇവിടം. ഏറണാകുളത്തു നിന്ന് 33 കിലോമീറ്റർ വടക്കുകിഴക്കായാണ് പെരുമ്പാവൂരിന്റെ സ്ഥാനം.
പെരുമ്പാവൂർ | |
![]() ![]() പെരുമ്പാവൂർ
| |
10.1156°N 76.4789°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനങ്ങൾ | നഗരസഭ |
ചെയർമാൻ | ഇടതുപക്ഷം (2016 മുതൽ) |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26550 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
683542 ++91 484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | *കോടനാട് ആന വളർത്തൽ കേന്ദ്രം പാണിയേലി പോര് വെള്ളച്ചാട്ടം കല്ലിൽ ജൈന ഗുഹാ ക്ഷേത്രം ഇരിങ്ങോൾ വനം |
അതിരുകൾ
പടിഞ്ഞാറ് ആലുവ, വടക്ക് കാലടി, തെക്ക് കോലഞ്ചേരി, കിഴക്ക് മൂവാറ്റുപുഴ, കോതമംഗലം എന്നീ പട്ടണങ്ങൾ എന്നിവയാണ് പെരുമ്പാവൂരിന്റെ അടുത്തുള്ള സ്ഥലങ്ങൾ.
ഗതാഗതം
എം.സി. റോഡിൽ മൂവാറ്റുപുഴക്കും അങ്കമാലിക്കും ഇടയിലായാണ് ഇവിടം. സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു പാതയായ ആലുവ-മൂന്നാർ പാതയും പെരുമ്പാവൂരിലൂടെയാണ് കടന്നു പോകുന്നത്.
നദികൾ
ഭൂമിശാസ്ത്രപരമായി പെരിയാറിനും മുവാറ്റുപുഴയാറിനും ഇടയിലാണ് പെരുമ്പാവൂരിന്റെ സ്ഥാനം.
വ്യവസായം
പരമ്പരാഗതമായി തന്നെ തടിവ്യവസായത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു പട്ടണമാണ് ഇത്. കേരളത്തിനകത്തും പുറത്തും വാണിജ്യ ബന്ധങ്ങളുണ്ട്. പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ റയോൺസ് പെരുമ്പാവൂരിനടുത്തുള്ള വല്ലത്താണ് പ്രവർത്തിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങൾ
- കോടനാട് ആന പരിശീലന കേന്ദ്രം
- പാണിയേലി പോര് വെള്ളച്ചാട്ടം
- കല്ലിൽ ജൈന ഗുഹാഷേത്രം
- ഇരിങ്ങോൾ വനം
- കപ്രിക്കാട്
- കടംബ്രയാർ എക്കോ ടൂറിസം
പ്രധാനസ്ഥാപനങ്ങൾ
- ബെഥേൽ സുലോക്കോ യാക്കോബായ സുറിയാനി പള്ളി
- സാൻജോ ആശുപത്രി
- പെരുമ്പാവൂർ മസ്ജിദ്
- ട്രാവണ്ർകൂര്ർ റയോണ്ർസ്
- മുടിക്കൽ തണൽ പെയ്ൻ ആൻറ് പാലിയേറ്റീവ് സെൻറർ
ചിത്രസഞ്ചയം
- പെരുമ്പാവൂർ സാന്തോം മലങ്കര കത്തോലിക്ക പള്ളി
- പെരുമ്പാവൂർ മസ്ജിദ്
- പെരുമ്പാവൂർ മസ്ജിദ്
- സാൻജോ ആശുപത്രി
- അങ്കമാലിയിൽ നിന്നുള്ള വഴിയിൽ നിന്ന്
- പെരുമ്പാവൂരിലെ ബെഥേൽ സുലോക്കോ യാക്കോബ്ബായ സുറിയാനി പള്ളി
- കീഴില്ലത്തെ മഹാദേവക്ഷേത്രം
- സെന്റ് തോമസ് ഹൈയർ സെക്കണ്ടറി സ്കൂൾ കീഴില്ലം
- പാണിയേലി വെള്ളച്ചാട്ടം
![]() |
വിക്കിമീഡിയ കോമൺസിലെ Perumbavoor എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |