കോട്ടുവള്ളി

എൻ.എച്ച്-17 ന്റെ അരികിലുള്ള ഒരു ഗ്രാമമാണ് കോട്ടുവള്ളി. പറവൂർ താലൂക്കിലെ, കോട്ടുവള്ളി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണ് കോട്ടുവള്ളി.

കോട്ടുവള്ളി
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലഎറണാകുളം
താലൂക്ക്പറവൂർ
Area
  Total20.82 കി.മീ.2(8.04  മൈ)
Population (2001)
  Total37884
  സാന്ദ്രത1,800/കി.മീ.2(5,000/ച മൈ)
ഭാഷകൾ
  ഔദ്യോഗികമലയാളം, ഇംഗ്ലീഷ്
സമയ മേഖലഔദ്യോഗിക ഇന്ത്യൻ സമയം (UTC+5:30)
പിൻകോഡ്682034
ടെലിഫോൺ കോഡ്0484
വാഹന റെജിസ്ട്രേഷൻKL-42
സ്ത്രീ-പുരുഷാനുപാതം1014 ♂/♀
പാർലിമെന്റ് നിയോജകമണ്ഡലംഎറണാകുളം

ചരിത്രം

തിരുവിതാംകൂറിൽ രൂപം കൊണ്ട ആദ്യത്തെ ഒമ്പതു വില്ലേജു യൂണിയനുകളിൽ ഒന്നായിരുന്നു കോട്ടുവള്ളി. തൊട്ടുകൂടായ്മക്കെതിരേ പ്രാദേശികമായി പല സമരങ്ങളും നടന്നിട്ടുള്ള നാടാണ് കോട്ടുവള്ളി.[1] തത്തപ്പിള്ളിയിൽ നിന്നും കോട്ടുവള്ളി കൂടി എറണാകുളത്തേക്ക് ബോട്ട് ഗതാഗതം ഉണ്ടായിരുന്നു. എന്നാൽ ചെറിയപ്പിള്ളി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതോടെ ഈ ബോട്ടു സർവ്വീസ് നിലച്ചു

ജീവിതോപാധികൾ

പൊക്കാളി കൃഷി ആയിരുന്നു പ്രധാന ജീവിതോപാധി, എന്നാൽ ഇതിൽ നിന്നുമുള്ള വരുമാനം കുറഞ്ഞതോടെ ആളുകൾ മറ്റു വരുമാനമാർഗ്ഗങ്ങളിലേക്കു തിരിഞ്ഞു. നല്ല കയറിനു പേരു കേട്ട സ്ഥലമായിരുന്നു കോട്ടുവള്ളി. ഏതാനും വർഷങ്ങൾ മുമ്പു വരെ വൻതോതിൽ കയറുൽപ്പാദിപ്പിച്ച് ആലപ്പുഴയിലേക്കു വള്ളങ്ങളിലും, മറ്റു കരമാർഗ്ഗവും കൊണ്ടുപോവുമായിരുന്നു.

ആരാധാനലായങ്ങൾ

  • കോട്ടുവള്ളിക്കാവു ക്ഷേത്രം.
  • കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • കോട്ടുവള്ളി ലോവർ പ്രൈമറി സ്കൂൾ

അവലംബം

  1. "കോട്ടുവള്ളിയുടെ ചരിത്രം". തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സർക്കാർ. ശേഖരിച്ചത്: 2016-10-17.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.