തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ കൊച്ചി നഗരത്തിന്റെ ഒരു ഉപനഗരമാണ് . തൃപ്പൂണിത്തുറ അമ്പലങ്ങളുടെ നാടാണ്‌. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമാണ് ഈ നഗരം. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായ ഹിൽ പാലസ് തൃപ്പൂണിത്തുറയിലാണു സ്തിഥി ചെയ്യുന്നതു.. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് . പടിഞ്ഞാറ് കൊച്ചിയും കിഴക്ക് മൂവാറ്റുപുഴയും ആണ് അടുത്ത പ്രധാന പട്ടണങ്ങൾ. എറണാകുളം - കോട്ടയം റോഡ്‌ ഇതിലെയാണ്‌ കടന്നു പോകുന്നത്‌.

തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ
9.951292°N 76.344066°E / 9.951292; 76.344066
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർമാൻ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 59881
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
682301
++484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഹിൽ പാലസ് , ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം

2001-ലെ കാനേഷുമാരി പ്രകാരം തൃപ്പൂണിത്തുറയിലെ ജനസംഖ്യ 59,881 ആണ്, പുരുഷന്മാർ: 29,508 സ്ത്രീകൾ : 30,373 [1]

പേരിനു പിന്നിൽ

പൂണി എന്നത് കപ്പൽ എന്നും തുറ എന്നത് തുറമുഖത്തേയും സൂചിപ്പിക്കുന്നു. സംഘകാലത്ത് കേരളത്തിൽ ഇന്നു കാണുന്ന തീരപ്രദേശങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നു കാണുന്ന തൃപ്പൂണിത്തുറയായിരുന്നു അന്നത്തെ പ്രധാനം തുറമുഖം. പൂണിത്തുറയോട് തിരു എന്ന പ്രത്യയം ചേർന്നാണ് തൃപ്പൂണിത്തുറ ആയത്.പൂർണ്ണാ നദിയുടെ തീരത്തുള്ളത് എന്ന അർത്ഥത്തിലും ഈ പേര് വന്നതായി പറയപ്പെടുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഹിൽ പാലസ്
  • 1914-ൽ സ്ഥാപിതമായ ഗവണ്മെന്റ് സംസ്കൃത കോളേജ്
  • 1959-ൽ സ്ഥാപിതമായ ഗവണ്മെന്റ് ആയുർവേദ കോളേജ്
  • 1982-ൽ സ്ഥാപിതമായ ഗവണ്മെന്റ് കോളേജ് [2]
  • 1956-ൽ സ്ഥാപിതമായ രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ് [3]

ഇതും കാണുക

  • അത്തച്ചമയം
  • പൂർണ്ണത്രയീശ ക്ഷേത്രം
  • ഹിൽ പാലസ്
  • പുതിയകാവ് ക്ഷേത്രം

അവലംബം

  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999 ശേഖരിച്ച തീയതി 05 ജൂൺ 2008
  2. http://www.mguniversity.edu/ernakulamdist.htm
  3. "Collegiate Education Department, Music Colleges" (College List). kerala.gov.in. മൂലതാളിൽ നിന്നും 2007-10-09 10:44:41-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 27 ജൂൺ 2014. Check date values in: |archivedate= (help)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.