കീമ

തെക്കേ ഏഷ്യയിൽ പ്രധാനമായും ഇന്ത്യ , പാകിസ്താൻ എന്നിവടങ്ങളിൽ ലഭിക്കുന്ന ഒരു ഭക്ഷണമാണ് കീമ. (ഹിന്ദി: क़ीमा, ഉർദു: قیمہ, pronounced [ˈqiːmaː]; പഞ്ചാബി: ਕ਼ੀਮਾ; ഈ പദത്തിന്റെ അർത്ഥം ചെറുതായി അരിഞ്ഞ ഇറച്ചി എന്നാണ്. [1] ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത് ആട്ടിറച്ചി ആണ്. ഗ്രീൻ പീസ്, ഉരുളക്കിഴങ്ങ് എന്നിവയും ഇതിന്റെ കൂടെ അരിഞ്ഞ് ചേർക്കുന്നു. ആട്ടിറച്ചി കൂടെ മറ്റ് സാധാരണ കഴിക്കുന്ന ഇറച്ചികൾ കൊണ്ടും കീമ തയ്യാ‍റാക്കാറുണ്ട്. ഇറച്ചി വേവിക്കുകയോ പൊരിക്കുകയോ ചെയ്തതിനു ശേഷം ഇത് ചെറുതായി അരിഞ്ഞ് കബാബ് രൂപത്തിലും ഇത് തയ്യാറാക്കാറുണ്ട്. ചില സ്ഥലങ്ങളിൽ കീമ സമോസക്കകത്തും, നാൻ, പറോട്ട എന്നിവക്കകത്തും സ്റ്റഫ് ചെയ്ത് കഴിക്കാറുണ്ട്.

കീമ
കീമ പാവിന്റെ (ബ്രെഡ്) കൂടെ വിളമ്പിയത്
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: തെക്കേ ഏഷ്യ
പ്രദേശം / സംസ്ഥാനം: തെക്കേ ഏഷ്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: ഭക്ഷണം
പ്രധാന ഘടകങ്ങൾ: ഇറച്ചി ചെറുതായി അരിഞ്ഞത്

ആവശ്യമുള്ള സാധനങ്ങൾ

അരിഞ്ഞ ഇറച്ചി, നെയ്യ് അല്ലെങ്കിൽ വെണ്ണ, സവാള, വെളുത്തുള്ളി, ഇഞ്ചി കൂടാതെ സുഗന്ധവ്യഞ്ജനങ്ങളായ കറുവപ്പട്ട, കരയാമ്പു എന്നിവയും ചേർക്കുന്നു. ചില തരങ്ങളിൽ പീസ്, ഉരുളക്കിഴങ്ങ്, ആടിന്റെ കരൾ അരിഞ്ഞത് എന്നിവയും ചേർക്കാറുണ്ട്.

തയ്യാറാക്കുന്ന വിധം

അരിഞ്ഞ ഇറച്ചി ആദ്യം വേവിച്ച്, ബ്രൌൺ നിറം ആകുന്നത് വരെ ഫ്രൈ ചെയ്യുന്നു. പിന്നീട് സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞ് നെയ്യിൽ ഫ്രൈ ചെയ്ത് എടുക്കുന്നു. ഇതിലേക്ക് സുഗന്ധവ്യഞ്ജനങ്ങളുടെ മ്രിശ്രിതവും ചേർക്കുന്നു. ഇതിനു ശേഷം വേവിച്ച ഇറച്ചി തൈര്, പീസ് എന്നിവയോടൊപ്പം ചേർക്കുന്നു. 15-20 മിനുറ്റ് വേവിച്ചതിനു ശേഷം വിളമ്പാവുന്നതാണ്.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. Platts, John (1884). A dictionary of Urdu, classical Hindi, and English. London: W. H. Allen & Co. p. 797. ISBN 81-215-0098-2.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.