കിങ്സ്റ്റൺ

ജമൈക്കയുടെ തലസ്ഥാനമാണ് കിങ്സ്റ്റൺ.ജമൈക്കൻ ദ്വീപിന്റെ തെക്കുകിഴക്കൻ തീരത്തായാണ് കിങ്സ്റ്റൺ നഗരം നിലകൊള്ളുന്നത്.ജമൈക്കയിലെ ഏറ്റവും വലിയ നഗരമാണ് കിങ്സ്റ്റൺ.രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം കിങ്സ്റ്റണിൽ താമസിക്കുന്നു.1692ൽ സ്ഥാപിതമായ കിങ്സ്റ്റൺ നഗരം ജമൈക്കയിലെത്തിയ സ്പാനിഷുകാരുടെ കീഴിൽ വളരുകയും ക്രമേണ രാജ്യത്തെ ഏറ്റവും വലിയ വ്യാവസായികകേന്ദ്രവും രാജ്യതലസ്ഥാനവുമായി മാറുകയും ചെയ്തു. ഇന്ന് ആഫ്രിക്കൻ വംശജരാണ് കിങ്സ്റ്റൺ നഗരത്തിലെ ഭൂരിഭാഗവും.1966ലെകോമൺവെൽത്ത് ഗെയിംസിന് കിങ്സ്റ്റൺ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.2011 ലെ സെൻസസ് അനുസരിച്ച് ഏകദേശം ഒൻപതര ലക്ഷം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു[2].

കിങ്സ്റ്റൺ
തലസ്ഥാനനഗരം
കിങ്സ്റ്റൺ നഗരത്തിന്റെ ആകാശദൃശ്യം
ആദർശസൂക്തം: A city which hath foundations[1]
രാജ്യം ജമൈക്ക
കൗണ്ടിസറി
Established1692
Government
  മേയർഏഞ്ചല ബ്രൗൺ ബർക്ക്
Area
  Total480 കി.മീ.2(190  മൈ)
ഉയരം9 മീ(30 അടി)
Population (2011)
  Total937700
  സാന്ദ്രത1,358/കി.മീ.2(3,520/ച മൈ)
സമയ മേഖലEST (UTC-5)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

വിക്കിവൊയേജിൽ നിന്നുള്ള കിങ്സ്റ്റൺ യാത്രാ സഹായി

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.