2010

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വെള്ളിയാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2010(MMX). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2010-ആമത്തെയും മൂന്നാം സഹസ്രാബ്ദത്തിലെ പത്താം വർഷവുമാണിത്. ഐക്യരാഷ്ട്ര സംഘടന ഈ വർഷം ജൈവവൈവിധ്യത്തിന്റെ വർഷമായും അന്താരാഷ്ട്ര യുവ വർഷമായും ആചരിച്ചു. ലോകത്ത് ആയിരത്തോളം വിവിധ കാലാവസ്ഥാ പഠനകേന്ദ്രങ്ങളിൽ നടത്തിയ പഠനമനുസരിച്ച് 2010 ഏറ്റവും ചൂടേറിയ വർഷമായിരുന്നു.

വാർത്തകൾ 2010
സഹസ്രാബ്ദം: 3rd സഹസ്രാബ്ദം
നൂറ്റാണ്ടുകൾ: 20-ആം നൂറ്റാണ്ട് - 21st നൂറ്റാണ്ട് - 22nd നൂറ്റാണ്ട്
പതിറ്റാണ്ടുകൾ: 1970s  1980s  1990s  - 2000s -  2010s  2020s  2030s
വർഷങ്ങൾ: 2006 2007 2008 - 2009 - 2010 2011 2012

ജനുവരി

  • ജനുവരി 4 - ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്യപ്പെട്ടു.
  • ജനുവരി 12 - ഹെയ്റ്റിയിൽ റിട്ചർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂകമ്പം.[1]
  • ജനുവരി 17 - കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ദീർഘകാലം പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസു അന്തരിച്ചു.
  • ജനുവരി 27 - സൺ മൈക്രോസിസ്റ്റംസ് ഒറാക്കിൾ കോർപ്പറേഷനു കീഴിലായി.[2]
  • ജനുവരി 27 - മഹിന്ദ രാജപക്സെ ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു[3].
__SUB_LEVEL_SECTION_-1__

ഫെബ്രുവരി

  • ഫെബ്രുവരി 28 - പുരുഷന്മാരുടെ ലോകകപ്പ് ഹോക്കി മത്സരങ്ങൾ ന്യൂഡൽഹിയിൽ ആരംഭിച്ചു[4].
  • ഫെബ്രുവരി 27 - ചിലിയിൽ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി[5].
  • ഫെബ്രുവരി 27 - 1982-നു ശേഷം സൗദി അറേബ്യ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായി മൻ‌മോഹൻ സിംഗ് മാറി[6].
സച്ചിൻ ടെണ്ടുൽക്കർ
  • ഫെബ്രുവരി 24 - ഫെബ്രുവരി 24 - ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട ശതകം സച്ചിൻ ടെൻഡുൽക്കർ നേടി[7]
  • ഫെബ്രുവരി 23 - ബെംഗലൂരുവിലെ കാൾട്ടൺ ടവറിലുണ്ടായ തീപ്പിടുത്തത്തിൽ 9 പേർ മരിക്കുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു[8].
  • ഫെബ്രുവരി 19 - ആറ്റോമിക നമ്പർ 112 ആയ മൂലകത്തിന്റെ ഔദ്യോഗികനാമം നിക്കോളാസ് കോപ്പർനിക്കസിന്റെ ഓർമ്മക്കായി കോപ്പർനിസിയം എന്നാക്കി ഐയുപി‌എസി അംഗീകരിച്ചു[9].
  • ഫെബ്രുവരി 18 - ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര സമനിലയിൽ അവസാനിച്ചു. ഇന്ത്യ ലോക ടെസ്റ്റ് റാങ്കിൽ ഒന്നാം സ്ഥാനം നിലനിർത്തി.[10]
  • ഫെബ്രുവരി 13 - പൂനെയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ മരിക്കുകയും നാല്പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു[11].
  • ഫെബ്രുവരി 12 - വാൻകൂവർ ശൈത്യകാല ഒളിമ്പിക്സ് തുടങ്ങി[12].
  • ഫെബ്രുവരി 10 - മലയാള ചലച്ചിത്ര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു[13].
  • ഫെബ്രുവരി 10 - ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന കെ.എൻ. രാജ് അന്തരിച്ചു[13].
  • ഫെബ്രുവരി 9 - ഗൂഗിളിന്റെ സോഷ്യൽ നെറ്റ്‌‌വർക്കിങ് സൗകര്യമായ ബസ് പുറത്തിറങ്ങി[14].
കൊച്ചിൻ ഹനീഫ
  • ഫെബ്രുവരി 9 - ദക്ഷിണേഷ്യൻ ഗെയിംസിൽ പതിനൊന്നാം തവണയും ഇന്ത്യ ജേതാക്കളായി[15].
  • ഫെബ്രുവരി 9 - ജനിതക വ്യതിയാനം വരുത്തിയ വിളകൾ ഇന്ത്യയിൽ വിശദ പഠനങ്ങൾക്കുശേഷമേ ഉപയോഗിക്കുകയുള്ളുവെന്നു കേന്ദ്രമന്ത്രിസഭ പറഞ്ഞു.[16]
  • ഫെബ്രുവരി 2 - മലയാള ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫ അന്തരിച്ചു[17].
__SUB_LEVEL_SECTION_-1__

മാർച്ച്

  • മാർച്ച് 28 റഷ്യൻ തലസ്ഥാനമായ മോസ്കോവിലെ രണ്ടു പ്രധാന മെട്രോ സ്റ്റേഷനുകളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 36 പേരെങ്കിലും മരിച്ചു.[18]
  • മാർച്ച് 23 കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ ബസ്സ് മീനച്ചിലാറിലേക്ക് മറിഞ്ഞ് പതിനൊന്നു പേർ മരിച്ചു[19].
  • മാർച്ച് 21 ഐ.പി.എൽ. ലേലത്തിൽ പൂനെ, കൊച്ചി എന്നീ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകൾ വിജയിച്ചു[20][21].
  • മാർച്ച് 20 നേപ്പാൾ മുൻ പ്രധാനമന്ത്രിയായിരുന്ന ഗിരിജ പ്രസാദ് കൊയ്‌രാള അന്തരിച്ചു[22].
  • മാർച്ച് 13 2010-ലെ പുരുഷന്മാരുടെ ഹോക്കി ലോകകപ്പ് ഫൈനലിൽ ജർമ്മനിയെ തോൽ‌പിച്ച് ഓസ്ട്രേലിയ ജേതാക്കളായി.ഇന്ത്യ എട്ടാം സ്ഥാനം നേടി[23].
  • മാർച്ച് 12 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂന്നാം പതിപ്പ് മത്സരങ്ങൾ ആരംഭിച്ചു[24].
  • മാർച്ച് 9 - വനിതാ സം‌വരണ ബിൽ രാജ്യസഭ ഒന്നിനെതിരെ 186 വോട്ടുകൾക്ക് പാസാക്കി[25].
കാതറീൻ ബിഗലോ
  • മാർച്ച് 7 - എൺപത്തി രണ്ടാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഉൾപ്പെടെ ആറു പുരസ്കാരങ്ങൾ ദ ഹേർട്ട് ലോക്കർ നേടി. മികച്ച സം‌വിധായകയായി കാതറീൻ ബിഗലോ തെരഞ്ഞെടുക്കപ്പെട്ടു[26].
  • മാർച്ച് 3 - ഹൈദരാബാദിൽ പ്രദർശനപ്പറക്കലിനിടെ ഭാരതീയ നാവികസേനയുടെ വിമാനം തകർന്ന് മൂന്നുപേർ കൊല്ലപ്പെട്ടു[27].
  • മാർച്ച് 1 - ലാർജ് ഹാഡ്രോൺ കൊളൈഡർ കണികാ പരീക്ഷണം പുനരാരംഭിച്ചു.
__SUB_LEVEL_SECTION_-1__

ഏപ്രിൽ

  • ഏപ്രിൽ 30 - പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജോസഫിനെ കേരള മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. [28]
  • ഏപ്രിൽ 29 - ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആധുനിക യുദ്ധക്കപ്പലായ ഐ.എൻ.എസ്. ശിവാലിക്, പ്രതിരോധ മന്ത്രി എ.കെ. ആന്റണി രാഷ്ട്രത്തിനു സമർപ്പിച്ചു.
  • ഏപ്രിൽ 29 - ഉബുണ്ടുവിന്റെ പുതിയ പതിപ്പായ ലൂസിഡ് ലിൻക്സ് പുറത്തിറങ്ങി.
  • ഏപ്രിൽ 28 - 2010-ലെ മുട്ടത്തുവർക്കി സാഹിത്യ പുരസ്കാരത്തിനു് പി. വത്സല അർഹയായി[29].
  • ഏപ്രിൽ 26 - മുൻ എം.പിയും നിയമസഭാ സ്പീക്കറുമായിരുന്ന വർക്കല രാധാകൃഷ്ണൻ അന്തരിച്ചു[30].
  • ഏപ്രിൽ 25 - 2010-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് കലാശക്കളിയിൽ മുംബൈ ഇന്ത്യൻസിനെ 22 റൺസിനു തോല്പ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ജേതാക്കളായി[31].
  • ഏപ്രിൽ 18 - ഐ.പി.എൽ. കൊച്ചി ടീം സംബന്ധിച്ചുണ്ടായ വിവാദങ്ങളെത്തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂർ രാജിവെച്ചു.[32]
  • ഏപ്രിൽ 10 - റഷ്യയിൽ വിമാനം തകർന്ന് പോളിഷ് പ്രസിഡന്റ് അടക്കം 96 പേർ കൊല്ലപ്പെട്ടു[33].
  • ഏപ്രിൽ 6 - 2009-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടനായും, ശ്വേത മേനോൻ മികച്ച നടിയായും, ഹരിഹരൻ മികച്ച സം‌വിധായകനായും, പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ മികച്ച ചിത്രമായും തിരഞ്ഞെടുത്തു.[34]
  • ഏപ്രിൽ 1 - ഇന്ത്യൻ സർക്കാർ, എല്ലാ ആറുവയസിനും പതിനാലു വയസിനും മദ്ധ്യേയുള്ള കുട്ടികൾക്ക് ലഭിക്കേണ്ട നിർബന്ധിത മൗലികാവകാശമായി വിദ്യാഭ്യാസം പുനർനിർവചിച്ചു.
__SUB_LEVEL_SECTION_-1__

മേയ്

  • മേയ് 22 ദുബായിൽ നിന്നു വരികയായിരുന്ന എയർ ഇന്ത്യയുടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു് മംഗലാപുരത്തു് തീപിടിച്ച് 160 ഓളം പേർ മരിച്ചു[35].
  • മേയ് 16 2010-ലെ പുരുഷന്മാരുടെ ട്വന്റി 20 ലോകകപ്പ് കലാശക്കളിയിൽ ഓസ്ട്രേലിയയെ തോല്പ്പിച്ച് ഇംഗ്ലണ്ടും[36], വനിതകളുടെ കലാശക്കളിയിൽ ന്യൂസിലാണ്ടിനെ തോല്പിച്ച് ഓസ്ട്രേലിയയും[37] ജേതാക്കളായി.
ഭൈറോൺ സിങ് ശെഖാവത്ത്
  • മേയ് 15 ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതിയായിരുന്ന ഭൈറോൺ സിങ് ശെഖാവത്ത് അന്തരിച്ചു[38].
  • മേയ് 13 2009-ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിനു് ചലച്ചിത്രസം‌വിധായകൻ കെ.എസ്. സേതുമാധവൻ അർഹനായി[39].
  • മേയ് 11 ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് വീണ്ടും ജേതാവായി. വെസലിൻ ടോപാലോവിനെ പരാജയപ്പെടുത്തിയാണ്‌ ആനന്ദ് ജേതാവായത്.[40]
  • മേയ് 11 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബെന്യാമിന്റെ ആടുജീവിതം മികച്ച നോവലിനും, കെ.ആർ. മീരയുടെ ആവേ മരിയ മികച്ച ചെറുകഥക്കുമുള്ള പുരസ്കാരങ്ങൾ നേടി[34].
ഉമറു യാർ അദുവ
  • മേയ് 5 - നൈജീരിയൻ പ്രസിഡണ്ടായിരുന്ന ഉമറു യാർ അദുവ അന്തരിച്ചു[41].
__SUB_LEVEL_SECTION_-1__

ജൂൺ

  • ജൂൺ 24 - ശ്രീലങ്കയിൽ നടന്ന ഏഷ്യാകപ്പിൽ ഇന്ത്യ ജേതാക്കളായി[42].
  • ജൂൺ 16 - മലയാളചലച്ചിത്ര സംവിധായകൻ പി.ജി. വിശ്വംഭരൻ അന്തരിച്ചു[43].
  • ജൂൺ 11 ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ചു[44].
  • ജൂൺ 6 ഫ്രഞ്ച് ഓപ്പൺ പുരുഷന്മാരുടെ കിരീടം റാഫേൽ നദാലും[45] , വനിതകളുടെ കിരീടം ഫ്രാൻസെസ ഷിയാവോണെയും നേടി[46] .
  • ജൂൺ 2 - മലയാള സാഹിത്യ കാരനായിരുന്ന കോവിലൻ അന്തരിച്ചു[47]
__SUB_LEVEL_SECTION_-1__

ജൂലൈ

  • ജൂലൈ 22 ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് നേടുന്ന ആദ്യ താരമായി[48].
  • ജൂലൈ 19 കഥകളി നടനായിരുന്ന കോട്ടക്കൽ ശിവരാമൻ അന്തരിച്ചു[49].
ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നം
  • ജൂലൈ 15 ഇന്ത്യൻ രൂപയുടെ ഔദ്യോഗിക ചിഹ്നത്തിനു് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.[50]
  • ജൂലൈ 11 ഹോളണ്ടിനെ ഒരു ഗോളിനു തോൽ‌പിച്ച് സ്പെയിൻ ലോകകപ്പ് ഫുട്ബോൾ 2010 ജേതാക്കളായി[51].
  • ജൂലൈ 4 2010-ലെ വിംബിൾഡൺ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ റാഫേൽ നദാലും വനിതകളുടെ വിഭാഗത്തിൽ സെറീന വില്യംസും ജേതാക്കളായി[52].
  • ജൂലൈ 2 മലയാള ചലച്ചിത്ര സം‌ഗീത സം‌വിധായകനും, കർണ്ണാടക സം‌ഗീതജ്ഞനുമായിരുന്ന എം.ജി. രാധാകൃഷ്ണൻ അന്തരിച്ചു[53]
__SUB_LEVEL_SECTION_-1__

ഓഗസ്റ്റ്

  • ഓഗസ്റ്റ് 1 - മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കെ.എം. മാത്യു അന്തരിച്ചു.[54]
  • ഓഗസ്റ്റ് 5 - കോപ്പിയാപ്പോ ഖനിയപകടം:ചിലിയിലെ കോപ്പിയപ്പോയിലെ സാൻ ജോസ് ഖനിയിലുണ്ടായ അപകടത്തിൽ 33 തൊഴിലാളികൾ ഖനിക്കുള്ളിലകപ്പെട്ടു.അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ 69 ദിവസങ്ങൾക്കു ശേഷം 2010 ഒക്ടോബർ 13നു 33 പേരെയും രക്ഷപെടുത്തി.
  • ഓഗസ്റ്റ് 6 – ജമ്മു കശ്മീരിലെ ലഡാക്കിലുണ്ടായ പ്രളയത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു [55]
  • ഓഗസ്റ്റ് 7 – പനാമയിൽ നിന്നുള്ള എണ്ണക്കപ്പൽ സെന്റ് കിറ്റ്സിൽ നിന്നുള്ള കപ്പലുമായി കൂട്ടിയിടിച്ച് മുംബൈ തീരത്ത് 88,040 ലിറ്ററോളം എണ്ണ ചോർന്നു[56].
  • ഓഗസ്റ്റ് 12– ബ്ലാക്ക്ബെറി സേവനങ്ങളിൽ ഇടപെടാനുള്ള അവകാശം നൽകിയില്ലെങ്കിൽ ഓഗ്സ്റ്റ് 31നകം കമ്പനി ഇന്ത്യയിൽ നിന്നു പിൻവാങ്ങേണ്ടി വരുമെന്ന് ഗവണ്മെന്റ് അന്ത്യശാസനം നൽകി.[57]
  • ഓഗസ്റ്റ് 27-മാവോയിസ്റ്റ് നേതാവ് ഉമാകാന്ത മഹാതോ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു[58].
__SUB_LEVEL_SECTION_-1__

സെപ്റ്റംബർ

  • സെപ്റ്റംബർ 4 - ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ കേരളത്തിലെത്തി.
  • സെപ്റ്റംബർ 9 - വേണു നാഗവള്ളി അന്തരിച്ചു[59].
  • സെപ്റ്റംബർ 11 – അമേരിക്കൻ ചലച്ചിത്രതാരം കെവിൻ മക്‌കാർത്തി അന്തരിച്ചു[60].
  • സെപ്റ്റംബർ 12- ശാന്തിഗിരി ആശ്രമത്തിലെ പർണശാല രാഷ്ട്രപതി പ്രതിഭാ പാട്ടീൽ രാഷ്ട്രത്തിനു സമർപ്പിച്ചു[61].
  • സെപ്റ്റംബർ 15 - 2009ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി പ്രഖ്യാപിച്ചു.
  • സെപ്റ്റംബർ 20 - പുനലൂർ-ചെങ്കോട്ട പാതയിൽ അവസാനത്തെ മീറ്റർ ഗേജ് സർവീസ്.
  • സെപ്റ്റംബർ 30 - അയോധ്യയിലെ തർക്കഭൂമി ഇരു വിഭാഗങ്ങളും തുല്യമായി വീതിക്കണമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു[62].
__SUB_LEVEL_SECTION_-1__

ഒക്ടോബർ

  • ഒക്ടോബർ 1 - ചൈനീസ് ചാന്ദ്രപര്യവേഷണ വാഹനം ചാങ് ഇ -2 വിക്ഷേപിച്ചു.
  • ഒക്ടോബർ 3 - പത്തൊൻപതാം കോമൺവെൽത്ത് ഗെയിംസിന് ഡെൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടക്കം.
  • ഒക്ടോബർ 14 - ഡെൽഹി കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു.74 സ്വർണവും 55 വെള്ളിയും 48 വെങ്കലവും ഉൾപ്പെടെ 117 മെഡലുകൾ നേടി ഓസ്ട്രേലിയ ഒന്നാമതെത്തി.38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും നേടിയ ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാനം. [63].
  • ഒക്ടോബർ 17 - മദർ മേരി മക്കില്ലോപിനെ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു[64].
  • ഒക്ടോബർ 21 - കവി എ. അയ്യപ്പൻ അന്തരിച്ചു[65].
  • ഒക്ടോബർ 23,25 - കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.ഒന്നാം ഘട്ടത്തിൽ 75.8 % പേരും രണ്ടാം ഘട്ടത്തിൽ 76.32% പേരും വോട്ടവകാശം വിനിയോഗിച്ചു.[66]
  • ഒക്ടോബർ 25 - ഇന്തോനേഷ്യയിലെ മൗണ്ട് മെറാപി അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതേത്തുടർന്നുണ്ടായ ഭൂകമ്പം റിട്ചർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി[67].
  • ഒക്ടോബർ 27 - വർഗീസ് വധക്കേസിൽ മുൻ ഐ. ജി. ലക്ഷ്മണ കുറ്റക്കാരനാണെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു.[68]
  • ഒക്ടോബർ 27 - കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചു.
  • ഒക്ടോബർ 28 - പതിനേഴാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടി വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിയിൽ ആരംഭിച്ചു[69].
__SUB_LEVEL_SECTION_-1__

നവംബർ

  • നവംബർ 1 - കേരളത്തിലെ പ്രഥമ ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടി പ്രാബല്യത്തിൽ വന്നു.
  • നവംബർ 6 - പ്രമുഖ ബംഗാളി കോൺഗ്രസ് നേതാവ് സിദ്ധാർഥ ശങ്കർ റേ അന്തരിച്ചു.[70]
  • നവംബർ 12 - പതിനാറാമത് ഏഷ്യൻ ഗെയിംസ് ചൈനയിലെ ഗ്വാങ്ഷുവിൽ തുടങ്ങി[71].
  • നവംബർ 13 - ഓങ് സാൻ സൂ ചി ജയിൽ മോചിതയായി[72].
  • നവംബർ 20 - നടി ശാന്താദേവി അന്തരിച്ചു[73].
  • നവംബർ 21 - ഏഷ്യൻ ഗെയിംസിൽ 10000 മീറ്റർ ഓട്ടത്തിൽ മലയാളിയായ പ്രീജാ ശ്രീധരൻ സ്വർണം നേടി[74].
  • നവംബർ 27 - ഗ്വാങ്ഷു ഏഷ്യൻ ഗെയിംസ് സമാപിച്ചു.416 മെഡലുകളോടെ ചൈന ഒന്നാമതെത്തി.കൊറിയയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയ്ക്ക് ആറാം സ്ഥാനം.[75]
  • നവംബർ 29 - പ്രമുഖ ഇന്തോ- അമേരിക്കൻ ഗ്രന്ഥകാരനും മുസ്ലിം പണ്ഡിതനുമായിരുന്ന ഉമർ ഖാലിദി അന്തരിച്ചു[76].
  • നവംബർ 29 - ഇന്ത്യയുട യു.എൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ശ്രമം സംബന്ധിച്ചുള്ള അമേരിക്കയുടെ രഹസ്യനിലപാടിനെക്കുറിച്ചുള്ള രേഖകൾ വിക്കിലീക്സ് പുറത്തുവിട്ടു[77].
__SUB_LEVEL_SECTION_-1__

ഡിസംബർ

  • ഡിസംബർ 5 - ബംഗലൂരു സ്വദേശിയായ മിസ് ഇന്ത്യ നിക്കോള ഫാരിയ മിസ് എർത്ത് 2010 കിരീടം നേടി[78].
  • ഡിസംബർ 10 - മധ്യദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-II പ്ലസ് ഒറീസയിൽ പരീക്ഷിച്ചു.പരീക്ഷണം പരാജയം[79].
  • ഡിസംബർ 10 - മെക്സിക്കോയിലെ കാൻകൂണിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു.
  • ഡിസംബർ 12 - ശ്രീലങ്കൻ ദേശീയഗാനം സിംഹളഭാഷയിൽ മാത്രം മതിയെന്ന് ശ്രീലങ്കൻ കാബിനറ്റ് തീരുമാനിച്ചു[80].
  • ഡിസംബർ 15 - ചൈനീസ് പ്രധാനമന്ത്രി വെൻ ജിയാബാവോ ഇന്ത്യ സന്ദർശിച്ചു[81].
  • ഡിസംബർ 23 - ദീർഘകാലം കോൺഗ്രസ് നേതാവും നാലു തവണ കേരള മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരൻ അന്തരിച്ചു[82].
__SUB_LEVEL_SECTION_-1__

അവലംബം

  1. http://earthquake.usgs.gov/earthquakes/eqinthenews/2010/us2010rja6/
  2. http://www.oracle.com/us/corporate/press/018363
  3. http://news.bbc.co.uk/2/hi/south_asia/8482270.stm
  4. "India to host 2010 men's hockey World Cup" (ഭാഷ: ഇംഗ്ലീഷ്). The Hindu. ശേഖരിച്ചത്: 1 March 2010.
  5. "Why Bigger Quake Sows Less Damage" (ഭാഷ: ഇംഗ്ലീഷ്). WallStreet Journel. ശേഖരിച്ചത്: 1 March 2010.
  6. "India, Saudi Arabia sign extradition treaty, pledge to fight terror" (ഭാഷ: ഇംഗ്ലീഷ്). Times Of India. ശേഖരിച്ചത്: 1 March 2010.
  7. "Sachin Tendulkar hits highest score ever in one-day internationals" (ഭാഷ: ഇംഗ്ലീഷ്). The Guardian. ശേഖരിച്ചത്: 24 February 2010.
  8. "Nine dead, 50 injured in Bangalore fire mishap" (ഭാഷ: ഇംഗ്ലീഷ്). The Indian Express. ശേഖരിച്ചത്: 24 February 2010.
  9. "News: Element 112 is Named Copernicium" (ഭാഷ: ഇംഗ്ലീഷ്). IUPAC. ശേഖരിച്ചത്: 21 February 2010.
  10. "India win Kolkata Test, retain No 1 in Test rankings" (ഭാഷ: ഇംഗ്ലീഷ്). Indian Express. ശേഖരിച്ചത്: 18 February 2010.
  11. "Eight die in India's first big attack since Mumbai" (ഭാഷ: ഇംഗ്ലീഷ്). Reuters India. ശേഖരിച്ചത്: 13 February 2010.
  12. "Winter Olympics kick off in Vancouver" (ഭാഷ: ഇംഗ്ലീഷ്). The Hindu. ശേഖരിച്ചത്: 13 February 2010.
  13. "Popular film lyricist Girish Puthenchery dead". Press Trust of India. ശേഖരിച്ചത്: 10 February 2010.
  14. Guynn, Jessica (2010-02-09). "Google aims to rival Facebook with new social feature called "Buzz"". LA Times. ശേഖരിച്ചത്: 9 February 2010.
  15. "11th South Asian Games concludes in Bangladesh". english.people.com. ശേഖരിച്ചത്: 13 February 2010.
  16. "Bt Brinjal to Dal". The Indian Express. ശേഖരിച്ചത്: 13 February 2010.
  17. "VMC Haneefa passes away" (ഭാഷ: ഇംഗ്ലീഷ്). sify.com. ശേഖരിച്ചത്: 4 February 2010.
  18. "Moscow Metro hit by deadly suicide bombings" (ഭാഷ: ഇംഗ്ലീഷ്). BBC. ശേഖരിച്ചത്: 29 March 2010.
  19. "At least eight dead in bus accident" (ഭാഷ: ഇംഗ്ലീഷ്). The Hindu. ശേഖരിച്ചത്: 23 March 2010.
  20. "For $703 million, Pune & Kochi join IPL season 4" (ഭാഷ: ഇംഗ്ലീഷ്). Economic Times. ശേഖരിച്ചത്: 23 March 2010.
  21. "Pune and Kochi are new IPL franchises" (ഭാഷ: ഇംഗ്ലീഷ്). Rediff Sports. ശേഖരിച്ചത്: 23 March 2010.
  22. "Former Nepal PM Girija Prasad Koirala Dead". Outlook. 20 March 2010.
  23. "Australia defeat Germany to win World Cup" (ഭാഷ: ഇംഗ്ലീഷ്). Times Online. ശേഖരിച്ചത്: 17 March 2010.
  24. "Super Kings post 164/3 against Knight Riders" (ഭാഷ: ഇംഗ്ലീഷ്). Sify. ശേഖരിച്ചത്: 17 March 2010.
  25. "Rajya Sabha passes Women's quota Bill" (ഭാഷ: ഇംഗ്ലീഷ്). The Hindu. ശേഖരിച്ചത്: 9 March 2010.
  26. "The Hurt Locker sweeps Oscar crown" (ഭാഷ: ഇംഗ്ലീഷ്). The Hindu. ശേഖരിച്ചത്: 9 March 2010.
  27. "Three killed as navy plane crashes in Hyderabad" (ഭാഷ: ഇംഗ്ലീഷ്). Reuters.com. ശേഖരിച്ചത്: 4 March 2010.
  28. "പി.ജെ. ജോസഫിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി". മാതൃഭൂമി. ശേഖരിച്ചത്: 3 May 2010.
  29. "മുട്ടത്തുവർക്കി പുരസ്‌കാരം പി.വത്സലയ്ക്ക്". മാതൃഭൂമി. ശേഖരിച്ചത്: 28 April 2010.
  30. "വർക്കല രാധാകൃഷ്ണൻ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത്: 26 April 2010.
  31. "Chennai Super Kings IPL-3 champions" (ഭാഷ: ഇംഗ്ലീഷ്). Expressbuzz.com. ശേഖരിച്ചത്: 26 April 2010.
  32. "Kochi IPL row: Shashi Tharoor resigns, PM accepts" (ഭാഷ: ഇംഗ്ലീഷ്). Times Of India. ശേഖരിച്ചത്: 19 April 2010.
  33. "Polish President Killed In Plane Crash" (ഭാഷ: ഇംഗ്ലീഷ്). Yahoo News UK. ശേഖരിച്ചത്: 19 April 2010.
  34. "മമ്മൂട്ടി നടൻ, ശ്വേത നടി, ചിത്രം പാലേരി മാണിക്യം". മാതൃഭൂമി. ശേഖരിച്ചത്: 6 April 2010.
  35. "India plane 'crashes on landing'". BBC News. 22 May 2010. ശേഖരിച്ചത്: 22 May 2010.
  36. "England - Twenty20 world champions" (ഭാഷ: ഇംഗ്ലീഷ്). The Hindu. ശേഖരിച്ചത്: 18 May 2010.
  37. "Australia lifts women's World Twenty20" (ഭാഷ: ഇംഗ്ലീഷ്). The Hindu. ശേഖരിച്ചത്: 18 May 2010.
  38. "Final journey: Nation bids adieu to ex-vp Shekhawat" (ഭാഷ: Englsh). Time of India. ശേഖരിച്ചത്: 18 May 2010.CS1 maint: Unrecognized language (link)
  39. "ജെ.സി ഡാനിയേൽ പുരസ്‌കാരം കെ.എസ് സേതുമാധവന്‌". മാതൃഭൂമി. ശേഖരിച്ചത്: 13 May 2010.
  40. "Viswanathan Anand retains World Chess title" (ഭാഷ: ഇംഗ്ലീഷ്). NDTV. ശേഖരിച്ചത്: 11 May 2010.
  41. "Nigerian President Umaru Yar'Adua dead" (ഭാഷ: ഇംഗ്ലീഷ്). Hindusthan Times. ശേഖരിച്ചത്: 6 May 2010.
  42. "India's Asia Cup triumph was expected: Gul‍" (ഭാഷ: ഇംഗ്ലീഷ്). Times Of India. ജൂൺ 24, 2010. zero width joiner character in |title= at position 43 (help)
  43. "സംവിധായകൻ പി.ജി വിശ്വംഭരൻ അന്തരിച്ചു‍". മംഗളം. ജൂൺ 16, 2010.
  44. "Colour and rhythm in African celebration‍" (ഭാഷ: ഇംഗ്ലീഷ്). FIFA. ജൂൺ 11, 2010. zero width joiner character in |title= at position 41 (help)
  45. "Rafael Nadal banishes doubts with French Open title" (ഭാഷ: English). BBC. ജൂൺ 6 1020. Check date values in: |date= (help)CS1 maint: Unrecognized language (link).
  46. "Francesca Schiavone cures Italian World Cup fever after feel French Open triumph" (ഭാഷ: English). DailyMail. ജൂൺ 6 1020. Check date values in: |date= (help)CS1 maint: Unrecognized language (link).
  47. "കോവിലൻ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത്: ജൂൺ 2 2010. Check date values in: |accessdate= (help).
  48. "Muttiah Muralitharan takes his 800th Test wicket". guardian.co.uk. ശേഖരിച്ചത്: 2010 ജൂലൈ 22.
  49. "കോട്ടയ്ക്കൽ ശിവരാമൻ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത്: 2010 ജൂലൈ 19.
  50. "Indian government approves new symbol for rupee" (ഭാഷ: English). BBC.co.uk. ശേഖരിച്ചത്: July 15 2010. Check date values in: |accessdate= (help)CS1 maint: Unrecognized language (link).
  51. "Iniesta puts Spain on top of the world" (ഭാഷ: English). FIFA.com. ശേഖരിച്ചത്: July 11 2010. Check date values in: |accessdate= (help)CS1 maint: Unrecognized language (link).
  52. "Rafael Nadal, Serena Williams Wimbledon Champs" (ഭാഷ: English). NPR.org. ശേഖരിച്ചത്: July 5 2010. Check date values in: |accessdate= (help)CS1 maint: Unrecognized language (link).
  53. "Veteran music director M G Radhakrishnan dead" (ഭാഷ: English). Sify Movies. ശേഖരിച്ചത്: July 5 2010. Check date values in: |accessdate= (help)CS1 maint: Unrecognized language (link)
  54. http://www.thehindu.com/news/states/kerala/article545984.ece
  55. http://articles.timesofindia.indiatimes.com/2010-08-06/india/28306557_1_flash-floods-leh-town-himalayan-town.
  56. http://articles.cnn.com/2010-08-08/world/india.oil.spill_1_vessels-collide-oil-spill-tons-of-diesel-fuel?_s=PM:WORLD
  57. http://www.bbc.co.uk/news/technology-10951607
  58. http://articles.timesofindia.indiatimes.com/2010-08-27/india/28299696_1_jnaneswari-sabotage-pcpa-leader-joint-forces
  59. http://www.mathrubhumi.com/story.php?id=124985
  60. http://www.nytimes.com/2010/09/13/movies/13mccarthy.html
  61. http://www.thehindu.com/news/states/kerala/article526815.ece
  62. http://www.washingtonpost.com/wp-dyn/content/article/2010/09/30/AR2010093002570.html
  63. http://d2010results.thecgf.com/en/Root.mvc/Medals
  64. http://www.odt.co.nz/regions/south-otago/128498/sainthood-changes-church-st-marys
  65. http://www.mathrubhumi.com/story.php?id=134704
  66. തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് 76.32 ശതമാനം
  67. http://www.bbc.co.uk/news/world-europe-11621977
  68. വർഗീസ് വധം: ഐ.ജി ലക്ഷ്മണയുടെ ശിക്ഷ ശരിവെച്ചു
  69. http://www.newsahead.com/preview/2010/10/28/ha-noi-28-30-oct-2010-vietnam-hosts-17th-asean-summit/index.php
  70. http://www.mathrubhumi.com/online/malayalam/news/story/605833/2010-11-07/india
  71. http://www.gz2010.cn/special/0078002F/indexen.html
  72. http://www.thehindu.com/news/international/article883790.ece
  73. മാതൃഭൂമി : കോഴിക്കോട് ശാന്താദേവി അന്തരിച്ചു
  74. http://www.hindu.com/2010/11/22/stories/2010112256781900.htm
  75. http://www.gz2010.cn/info/ENG_ENG/ZZ/ZZM195A_@@@@@@@@@@@@@@@@@ENG.html
  76. http://articles.timesofindia.indiatimes.com/2010-11-30/hyderabad/28232553_1_scholar-nigar-funeral-prayers
  77. http://articles.timesofindia.indiatimes.com/2010-11-30/india/28227862_1_india-s-unsc-frontrunner-for-unsc-seat-first-cache
  78. http://news.oneindia.in/2010/12/05/india-nicole-faria-wins-miss-earth-2010-crown.html
  79. http://www.ndtv.com/article/india/agni-ii-plus-missile-test-fails-in-orissa-71719
  80. http://news.in.msn.com/national/article.aspx?cp-documentid=4689073
  81. http://www.economist.com/node/17732947
  82. http://www.mathrubhumi.com/story.php?id=148099


ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട്
2001   2002   2003   2004   2005   2006   2007   2008   2009   2010   2011   2012   2013   2014   2015   2016   2017   2018   2019   2020   2021   2022   2023   2024   2025   2026   2027   2028   2029   2030   2031   2032   2033   2034   2035   2036   2037   2038   2039   2040   2041   2042   2043   2044   2045   2046   2047   2048   2049   2050   2051   2052   2053   2054   2055   2056   2057   2058   2059   2060   2061   2062   2063   2064   2065   2066   2067   2068   2069   2070   2071   2072   2073   2074   2075   2076   2077   2078   2079   2080   2081   2082   2083   2084   2085   2086   2087   2088   2089   2090   2091   2092   2093   2094   2095   2096   2097   2098   2099   2100
__SUB_LEVEL_SECTION_1__
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.