കാട്ടുപൂച്ച
മാർജ്ജാര വംശത്തിലെ ഒരു വന്യ ഇനമാണ് കാട്ടുപൂച്ച[4] അഥവാ കാട്ടുമാക്കാൻ (ശാസ്ത്രീയനാമം: Felis chaus). മനുഷ്യരെ ഉപദ്രവിക്കാത്ത ഇവ, നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ഭക്ഷണമാക്കാറുണ്ട്. മദ്ധ്യേഷ്യ ഉൾപ്പെടെ ഇന്ത്യയും ചൈനയും ഇവയുടെ ആവാസമേഖലകളാണ്.[2]
കാട്ടുപൂച്ച കാട്ടുമാക്കാൻ Jungle cat[1] | |
---|---|
![]() | |
പരിപാലന സ്ഥിതി | |
Scientific classification | |
Kingdom: | Animalia |
Phylum: | Chordata |
Class: | Mammalia |
Order: | Carnivora |
Family: | Felidae |
Subfamily: | Felinae |
Genus: | Felis |
Species: | F. chaus |
Binomial name | |
Felis chaus | |
Subspecies | |
See text | |
![]() | |
Jungle cat range | |
Synonyms[3] | |
List
|
രൂപവിവരണം
5 മുതൽ 6 കിലോ വരെ തൂക്കമുള്ള കാടുപ്പൂച്ചയുടെ ശരീരത്തിൻറെ മൊത്തം നീളം 50 സെ. മീറ്ററാണ്.
ഇവയുടെ നിറം മഞ്ഞകലർന്ന തവിട്ടോ ചാര നിറം കലർന്ന തവിട്ടോ ആണ്. നീളം കുറഞ്ഞ കറുത്ത രോമക്കൂട്ടങ്ങൾ നിറഞ്ഞ ചെവികൾക്ക് ചുവപ്പ് നിറമാണ്. വണ്ണം കുറഞ്ഞ്, നീണ്ട മുൻകാലുകളിലും, വളർത്തു പൂച്ചയുടേതിനേക്കാൾ ചെറുതായ വാലിലും ഉടനീളം രണ്ടു കറുത്തവരകളുണ്ട്. വാലിന്റെ അറ്റം കറുപ്പ് നിറമാണ്. നെറ്റിയിലും പുറംകാലിലും കാണുന്ന മങ്ങിയ ചുവപ്പുനിറം ഒഴിച്ചാൽ രോമക്കുപ്പായത്തിൽ ഇതിന് മറ്റ് അടയാളങ്ങളൊന്നുമില്ല.കണ്ണുകൾക്കു ചുറ്റും വെളുപ്പു നിറമുള്ള ഇവയുടെ രണ്ടു കവിളുകളിലും താഴേക്ക് ഒലിച്ചിറങ്ങുന്ന കണ്ണുനീർ പോലെ ഇരുണ്ട വരകളുണ്ട്. തെക്കേ ഇന്ത്യയിൽ കാണപ്പെടുന്ന ഇതിന്റെ ഇനം കൂടുതൽ ചാരനിരമുള്ളതാണ്. ഇവയിലെ ആണിന്റെ ശരീരം പുള്ളികളോ അടയാളങ്ങളോ നിറഞ്ഞവയായും കാണപ്പെടുന്നു.
സ്വഭാവം
മനുഷ്യവാസം ഉള്ളിടത്ത് ഇവ കൂടെക്കൂടെ വരാറുണ്ട്. തങ്ങളേക്കാൾ വളരെ വലിപ്പമുള്ള മൃഗങ്ങളെ ഇവ വേട്ടയാടാറുമുണ്ട് (ഉദാ: മുള്ളൻപ്പന്നി). ഭയപ്പെടുമ്പോൾ ഇവ മറ്റെല്ലാ പൂച്ചകളെയും പോലെ ചെവിയുയർത്തി നിൽക്കും. ഏകാന്തരായും ഇണകളായും ഇവയെ കാണാറുണ്ട്. ചെറിയ സസ്തിനികൾ, പക്ഷികൾ മുതലായവയാണ് ഇവയുടെ പ്രധാന ഭക്ഷണം.
ആവാസം
രാന്ധംഭോർ നാഷണൽ പാർക്ക് (രാജസ്ഥാൻ), കാസിരംഗ നാഷണൽ പാർക്ക് (ആസാം) എന്നിവിടങ്ങളിൽ ഇവയെ കാണാറുണ്ട്. പുൽപ്രദേശം, കുറ്റിക്കാട്, വരണ്ട ഇലപൊഴിയും കാടുകൾ, നിത്യഹരിത വനങ്ങൾ, ഗ്രാമങ്ങൾ തുടങ്ങിയവയാണ് ഇവയുടെ ആവാസ കേന്ദ്രങ്ങൾ. ഹിമാലയത്തിന്റെ ഉയർന്ന പ്രദേശങ്ങളൊഴിച്ച് ഇന്ത്യയിൽ എല്ലായിടവും (2400 മീ വരെ) ഇവയെ കാണാൻ സാധിക്കുന്നു.
പരിപാലന സ്ഥിതി
വംശനാശഭീഷണി കുറവുള്ളവയാണ് കാട്ടുപൂച്ച. വേട്ട, ആവാസ പ്രദേശത്തെ ഉപദ്രവങ്ങൾ തുടങ്ങിയവയാണ് ഇവയുടെ നിലനിൽപ്പിനു ഭീഷണിയാകുന്ന ഘടകങ്ങൾ.
ഇതും കാണുക
- കേരളത്തിലെ സസ്തനികൾ
അവലംബം
- Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 536–537. ISBN 0-801-88221-4.CS1 maint: Multiple names: editors list (link) CS1 maint: Extra text: editors list (link) CS1 maint: Extra text (link)
- Gray, T.N.E.; Timmins, R.J.; Jathana, D.; Duckworth, J.W.; Baral, H.; Mukherjee, S. (2016). "Felis chaus". IUCN Red List of Threatened Species. Version 2016-3. International Union for Conservation of Nature.
- Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4.CS1 maint: Multiple names: editors list (link) CS1 maint: Extra text: editors list (link) CS1 maint: Extra text (link)
- P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Felis chaus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Felis chaus |