കാട്ടുനായ്ക്കർ
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ആദിവാസി വർഗമാണ് കാട്ടുനായ്ക്കർ. പ്രാക്തന ഗോത്ര വർഗത്തിലാണ് ഇവർ ഉൾപ്പെടുന്നത്.. തേൻകുറുമർ എന്നും ഇവർ അറിയപ്പെടുന്നു.
ഇവർ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല. ഒന്നോ രണ്ടോ മാസം ഒരു പ്രദേശത്ത് കൂട്ടമായി താമസിക്കും. അവിടെയുള്ള ഭക്ഷണ വിഭവങ്ങൾ തീർന്നാൽ മറ്റൊരിടം തേടി യാത്രയാകും. ഒരിടം വിട്ട് പോകുമ്പോൾ ഉപയോഗിച്ചിരുന്ന ചട്ടി, കലം, കത്തി തുടങ്ങിയ ഉപകരണങ്ങൾ അവർ ഉപേക്ഷിക്കുകയോ ഗുഹകളിലും പൊത്തുകളിലും മറ്റും ഒളിപ്പിച്ച്വെക്കുകയോ ചെയ്യും. തേനും കാട്ടുകിഴങ്ങുകളും കായ്കളുമൊക്കെയാണ് ഇവരുടെ പ്രധാന ആഹാരം. ഇറച്ചിയും ഇവരുടെ ഇഷ്ട ഭക്ഷണമാണ്. മികച്ച നായാട്ടുകാരല്ല എങ്കിലും അമ്പും വില്ലും ഉപയോഗിച്ച് കാട്ടുകിളികളേയും കാട്ടാടുകളെയും മറ്റും ഇവർ വേട്ടയാടും.
പുതിയ സ്ഥലത്തേക്ക് മാറുമ്പോൾ ഇവർ വീട്ടുപകരണങ്ങൾ വാങ്ങുന്നതിനായി നാട്ടിലേക്ക് വരും. ഇതിനുള്ള പണമുണ്ടാക്കുന്നതിനായി ഇവർ ആനയെ കെട്ടാനുള്ള കയറണ്ടാകാൻ ഉപയോഗിക്കുന്ന കരിനാരുകൾ ശേഖരിച്ച് വിൽക്കും. കിട്ടുന്ന പണംകൊണ്ട് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിയശേഷം ഇവർ കാട്ടിലേക്ക് മടങ്ങും.
കൊയ്ത്തുകാലത്ത് കാട്ടുനായ്ക്കർ കാടിനരികിലുള്ള നെൽവയലുകളിലേക്കിറങ്ങും. വയലിനരികിലുള്ള മാളങ്ങളിലെ എലികളെ പിടിക്കുകയാണ് ഉദ്ദേശ്യം. എലികളോടൊപ്പം അവയുടെ മാളങ്ങളിൽ സൂക്ഷിച്ച് വച്ചിട്ടുള്ള നെല്ലും ഇവർ എടുക്കും. എലിയും നെല്ലും പാകം ചെയ്ത് ഭക്ഷിക്കും.
യാരി, മസ്തിദൈവം, ഹെന്തപ്പിൻ(മുത്തപ്പൻ) എന്നിങ്ങനെ പല ദൈവങ്ങൾ കാട്ടുനായ്ക്കർക്കുണ്ട്. എന്നാൽ വിഗ്രഹങ്ങളും ക്ഷേത്രങ്ങളും ഇവർക്കില്ല.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- http://www.mathrubhumi.com/wayanad/news/918569-local_news-Wayanad.html
- http://lsgkerala.in/meenangadipanchayat/history/
- http://kif.gov.in/ml/index.php?option=com_content&task=view&id=201&Itemid=29
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |