കുറുമർ
കേരളത്തിലെ പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വനപ്രദേശങ്ങളിൽ വസിക്കുന്ന കാർഷികവൃത്തി, കൂലിവേല തുടങ്ങയിവ ഉപജീവനമാർഗ്ഗമാക്കിയ ഗിരിവർഗ്ഗ ജനവിഭാഗമാണു കുറുമർ. 'ശൂദ്ര (കൃഷിക്കാർ) വർണത്തിലാണ് അവർ ഉൾപെടുന്നത്.' കൊങ്കണി ഭാഷ സംസാരിക്കുന്ന ഇവർ കുഡുംബികൾ എന്ന പേരിലും അറിയപ്പെടുന്നു. മധ്യ കേരളത്തിലും ദക്ഷിണ കേരളത്തിലുമാണ് അവരിലെ ഭൂരിഭാഗവും അധിവസിക്കുന്നത്. കുൻബി - കുറുമി വിഭാഗത്തിന്റെ ഭാഗമായ ഇവർ ജമ്മു കശ്മീരൊഴിച്ച് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെല്ലാം ഒരു കാർഷിക സമൂഹമായി പരന്നുകിടക്കുന്നു. 1891 ലെ മദ്രാസ് സെൻസസ് ഇവരെ പ്രാക്തനകാലങ്ങളിലെ പല്ലവരുടെ ആധുനിക പ്രതിനിധികൾ എന്നാണ് വിവരിച്ചിരിക്കുന്നത്. ഗോവ സംസ്ഥാനത്ത് നിന്നാണ് കേരളത്തിലേക്ക് ഇവർ കുടിയേറിപ്പാർത്തതെന്നും സൂചനയുണ്ട്. ആദ്യകാല ചേരരാജാക്കന്മാരിൽ ചിലർ കുറുമരായിരുന്നു എന്ന് സംഘകാല കൃതികളിൽ സൂചനകൾ ഉണ്ട്. വേട രാജാക്കന്മാരിൽ പ്രസിദ്ധനായ തിണ്ണൻ (ചേക്കിഴാർ പുരാണം) കുറുമരുടെ പൂർവികനായിരുന്നു. ഊരാളിക്കുറുമ്പൻ, വേട്ടക്കുറുമൻ, ഊരാളിക്കുറുമുരു, കുൻബിസ്, കുരുംബി, കുൻബി, മൂപ്പൻ എന്നിങ്ങനെ വിവിധ പേരുകളിലും ഇവർ അറിയപ്പെടുന്നു. ദേവിയേയും വിഷ്ണുവിനേയും ശിവനേയും ആരാധിക്കുന്ന കുടുംബികൾ അഥവാ കുറുമർ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിയെ കുലദൈവമായി കരുതുന്നു. പ്രസിദ്ധമായ കൊടുങ്ങലൂരിലെ ഭഗവതി ക്ഷേത്രത്തിന്റെ യഥാർത്ഥ അവകാശികൾ ആണ് ഇവർ എന്ന് കരുതുന്നു. ശ്രീ കുറുംബ ഭഗവതി എന്നാണ് ഇവിടത്തെ ക്ഷേത്രം അറിയപ്പെടുന്നത് . നീലഗിരിമലകളിലും വയനാട്ടിലും ഇവർ അധിവസിക്കുന്നുണ്ട്.

ചരിത്രം
1891 ലെ മൈസൂർ ജനസംഖ്യ റിപ്പോർട്ട് പറയുന്നത് കടു, കുറുബ, അല്ലെങ്കിൽ കുറുംബ ഒരേ ഗോത്രവംശക്കാരാണെന്നാണ്. ഡബ്ല്യു. ആർ. കിങ്ങ്. ( അബോറിജിനൽ ട്രൈബ്സ് ഓഫ് ദ നീലഗിരി ഹിൽസ്) കുറുംബർ കുറുബരിൽ നിന്നും കടുവിൽ നിന്നും വ്യത്യസ്തരാണെന്ന് അഭിപ്രായപ്പെടുന്നു. ജി . ഓപ്പെർട്ടിന്റെ ( ഒറിജിനൽ ഇൻഹാബിറ്റന്റ് ഒഫ് ഇന്ത്യ) അഭിപ്രായത്തിൽ കുറുബരും കുറുംബരും വ്യത്യസ്തരും ദ്രവിഡിയൻ കുടുംബത്തിൽ ചിതറിക്കിടക്കുന്നവരുമാണ്. [1]
വിഭാഗങ്ങൾ
വയനാട്ടിൽ മൂന്നു വിഭാഗം കുറുമരുള്ളതായി കാണുന്നു. മുള്ള കുറുമർ, തേൻ കുറുമർ ഊരാളി കുറുമർ എന്നീ വിഭാഗങ്ങൾ ആണവ. മൈസൂരിലെ കാടുകാറ്കുറുംബർക്ക് രണ്ട് വിഭാഗങ്ങൾ ഉണ്ട്. ബെട്ടാഡ എന്നു ജേണു എന്നുമാണ് ഈ വിഭാഗങ്ങൾ അറിയപ്പെടുന്നത്. ബെട്ടാഡർ നാരാളി എന്നും മസ്തമ്മ എന്നുമുള്ള കുലദേവതമാരെ ആരാധിക്കുന്നു. ഇവർ മാംസം ഭക്ഷിക്കുക്കയും മദ്യപിക്കുകയും ചെയ്യും. റാഗി യാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
കാടു കുറുംബർക്ക് ജാതിയിൽ അവരേക്കാൾ ഉയർന്നവർ ഭക്ഷണം പാകം ചെയ്ത് കൊടുത്താലേ ഭക്ഷിക്കാനാകുമായിരുന്നുള്ളു. തീണ്ടാരിയാകുന്ന അവസ്ഥയിൽ പെണ്ണുങ്ങൾ പ്രത്യേകം നിർമ്മിച്ച കുടിലുകളിൽ 3 ദിവസം ചിലവഴിക്കുന്നു. പ്രസവ വേളയിലും ഈ കുടിലുകളിൽ വയറ്റട്ടിയൊഴികെ ആർക്കും പ്രവേശനവും അനുവദിക്കാറില്ല
കുറുമരുടെ ഭാഷക്ക് കന്നടയുമായി ചെറിയ സാമ്യമുണ്ട്. താഴെ കൊടുത്ത പദങ്ങൾ ശ്രദ്ധിക്കുക:
അജ്ജി - അമ്മൂമ്മ , അജ്ജൻ - അപ്പൂപ്പൻ പൊണമകെ - ഭാര്യ കുട്നന്നിവള് - ഭർത്താവ് അക്കൻ - ചേച്ചി അണ്ണു - ചേട്ടൻ
അവലംബം
- Thurston, Edgar, Rangachari, K. (1855–1935). Castes and tribes of southern India. Madras : Government Press.CS1 maint: Date format (link)
- The Kurmis-Kunbis of India by Pratap Singh Velip Kankar. Published by Pritam Publishers PajiFord, Margoa, Goa Year -2006
- 1998ൽ പുറത്തിറക്കിയ കരിൻ ലാർസന്റെ ഫേസസ് ഓഫ് ഗോവ
- 1956 An Introduction to the Study of Indian History (Popular Book Depot, Bombay)- D.D. Kosambi
- Margdeepam, a Bi-Monthly magazine Published by Kudumbi Seva Sanghom, Kochi, Kerala in INDIA.
![]() |
വിക്കിമീഡിയ കോമൺസിലെ Kudumbi people എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |