അടിയർ

കേരളത്തിലെ വയനാട് ജില്ലയിൽ കാണപ്പെടുന്ന ഒരു ആദിവാസി വർഗമാണ് അടിയർ. അടിമ എന്നാണ് അടിയൻ എന്ന വാക്കിന്റെ അർത്ഥം. കന്നഡയും മലയാളവും കലർന്നതാണ് ഇവരുടെ ഭാഷ. പ്രധാന തൊഴിൽ കൃഷിയാണ്. സ്വയം കൃഷിചെയ്ത് ജീവിച്ചിരുന്ന ഇവർ വയനാട്ടിലെത്തിയ ജന്മിമാരുടെ അടിമകളായി മാറുകയായിരുന്നു. മൂപ്പന് ദൈവങ്ങളുമായി ബന്ധമുണ്ടെന്നാണ് ഇവരുടെ വിശ്വാസം. ഗോത്രത്തിൽ വലിയ അധികാരമാണ് മൂപ്പനുള്ളത്. ഇവരുടെ ഒരു അനുഷ്ഠാന കലയാണ് നാട്ടുഗദ്ദിക.

കുടകിനോട് ചേർന്നു കിടക്കുന്ന വയനാടൻ പ്രദേശങ്ങളിലാണ് ഇവർ ഏറെയായി താമസിക്കുന്നത്. കാർഷികവ്രിത്തിയാണു ഇവരുടെ പ്രധാന ജീവിതമാർഗ്ഗം. അടിയകുടിലുകളെ 'കുള്ളുകൾ' എന്നാണ് വിളിച്ചിരുന്നത്.

ആചാരങ്ങൾ

അടിയരിൽ പല കുലങ്ങളും ഓരോ കുലങ്ങൾക്കും പ്രത്യേകം ദൈവങ്ങളുമുണ്ട്.അടിയരിൽ വൈദ്യനും, മന്ത്രവാദിയും, ന്യായാധിപനും എല്ലാം മൂപ്പൻ തന്നെയാണ്.

വിചിത്രമായ പല ആചാരങ്ങളും അടിയർക്കുണ്ട്. രോഗ ചികിത്സയുമായി ബന്ധപ്പെട്ട ഒരു ആചാരം ഇങ്ങനെയാണ്. ഒരാൾ രോഗിയാകുമ്പോൾ മൂപ്പൻ ഒരു കോഴിയുടെ തല വെട്ടുന്നു. തല തെക്കോട്ട് വീക്ഷിക്കുകയാണെങ്കിൽ രോഗിയെ ചികിത്സിക്കരുത്. അയാൾ മരിക്കണമെന്നാണ് ദൈവഹിതം. മറിച്ചാണെങ്കിൽ അയാളെ ചികിത്സിക്കാം. തെറ്റ് ചെയ്തതിന് ദൈവം നൽകുന്ന ശിക്ഷയാണ് രോഗം എന്നാണ് അടിയരുടെ വിശ്വാസം. തെറ്റിന് പരിഹാരമായി അവർക്ക് വളരെ വിലപ്പെട്ടതായ പിച്ചള വളകൾ ദൈവത്തിന് സമർപ്പിക്കണം. ആ വള‍കൾ പിന്നീട് മൂപ്പൻ എടുക്കും. രോഗം മാറിയാൽ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിന് ഒരു പ്രത്യേക പൂജ ചെയ്യണം. ഇതും വളരെ പണച്ചെലവുള്ള കാര്യമാണ്.


കേരളത്തിലെ ആദിവാസികൾ

അടിയർ അരണാടർ ആളാർ എരവള്ളർ ഇരുളർ കാടർ കനലാടി കാണിക്കാർ കരവഴി കരിംപാലൻ കാട്ടുനായ്ക്കർ കൊച്ചുവേലൻ കൊറഗർ കുണ്ടുവടിയർ കുറിച്യർ കുറുമർ ചിങ്ങത്താൻ ചെറവർ‌ മലയരയൻ മലക്കാരൻ മലകുറവൻ മലമലസർ മലപ്പണ്ടാരം മലപണിക്കർ മലസർ മലവേടർ മലവേട്ടുവർ മലയടിയർ മലയാളർ മലയർ മണ്ണാൻ മറാട്ടി മാവിലർ മുഡുഗർ മുള്ളക്കുറുമർ മുള്ളുവക്കുറുമൻ മുതുവാൻ നായാടി പളിയർ പണിയർ പതിയർ ഉരിഡവർ ഊരാളിക്കുറുമർ ഉള്ളാടർ തച്ചനാടൻ മൂപ്പൻ വിഴവർ ചോലനായ്ക്കർ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.