കടൽച്ചൊറി
ശരീരത്തിൽ 90 ശതമാനത്തിലധികം ജലമുള്ള ജലജീവിയാണ് ജെല്ലിഫിഷ് അഥവാ കടൽച്ചൊറി. ഇതു മത്സ്യമല്ല. കുടയുടെ ആകൃതിയിലുള്ള ശരീരവും ടെൻറക്കിളുകളും (tentacles) ഉള്ള ഇവയെ എല്ലാ സമുദ്രങ്ങളിലും കാണാം. ഈ ടെൻറക്കിളുകൾ ഉപയോഗിച്ചാണ് ഇരപിടിക്കുന്നത്. ഭീമൻ ജല്ലി ഫിഷിൻറെ ടെൻറക്കിളിന് 30 മീറ്റർ വരെ നീളമുണ്ടാകും.
ജെല്ലിഫിഷ് Temporal range: 505–0 Ma PreЄ
Є
O
S
D
C
P
T
J
K
Pg
N
| |
---|---|
Pacific sea nettle jellyfish Chrysaora fuscescens. | |
Scientific classification | |
Kingdom: | Animalia |
Phylum: | Cnidaria |
Class: | Scyphozoa Goette, 1887 |
Orders | |
Stauromedusae |
ഇവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ കാൻസറിനും ഹൃദ്രോഗത്തിനുമുള്ള ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. എല്ലാ ജെല്ലിഫിഷുകളും നിരുപദ്രവകാരികളല്ല. ബോക്സ് ജല്ലിഫിഷ് പോലുള്ളവ വിഷമുള്ളവയാണ്. മനുഷ്യനെവരെ കൊല്ലാൻ ശേഷിയുള്ള വിഷമാണുള്ളത്. സ്വച്ഛമായി നീന്തൽ നടത്തുന്ന ഫൈലം സിനിഡാരിയയിൽ പെട്ട ജെല്ലിമത്സ്യത്തിന്റെ മറ്റൊരു പേരാണ് മേഡുസാ .
ജെല്ലിഫിഷ് ജീവിക്കുന്നത് മിക്ക ആൻതരാവയവങ്ങളുഠ ഇല്ലാതെയാണ്. ജെല്ലിഫിഷിന് ചില അടിസ്ഥാന നാഡി വ്യൂഹഠ ഉണ്ട്. ഈ നാഡി വ്യൂഹഠ ഇവയുടെ സ്പർശിനികളുടെ(Tentacles) കാലിൽ സ്ഥിതി ചെയ്യുന്നു. ത്വക്ക് വഴിയാണ് ഓക്സിജൻ ആഗിരണഠ ചെയ്യുന്നത്. തലച്ചോറില്ലാത്തതിനാൽ ഇവ നിഷ്ക്രീയ ജീവിതമാണ് നയിക്കുന്നത്. ഏറ്റവുഠ വലിയ ജെല്ലിഫിഷ് ആയ lion's Mane 6 മീറ്റർ വ്യാസഠ വരുഠ. ഇവയുടെ tentacles 50 സെൻറ്റീമീറ്റർ ഉണ്ടാവുഠ. Common Kingslayer ആണ് ഏറ്റവുഠ ചെറിയ ജെല്ലിഫിഷ്.
ചില ജെല്ലിഫിഷുകൾക്ക് ശരീരത്തിൽ നിന്ന് പ്രകാശഠ പരത്താനുള്ള കഴിവുണ്ട്. ചൈന , ജപ്പാൻ , കൊറിയ എന്നീ രാജ്യങ്ങളിൽ ജെല്ലിഫിഷ് ഒരു വിശിഷ്ട ഭക്ഷണമായി കണക്കാക്കപ്പെടുന്നു.
ചിത്രശാല
- ജെല്ലി ഫിഷ്
- purple-striped jellyfish
- മൂൺ ജെല്ലി ഫിഷ് - മോൺടെറെ ബേ അക്വേറിയത്തിൽ നിന്ന്
അവലംബം
- സൈൻസ് ഹൌസിൽ നിന്ന് ജെല്ലിഫിഷ്
- അനിമൽ ഡിസ്കവറിയിൽ നിന്ന് ജെല്ലിഫിഷ്