കൊറിയ

1945 ൽ ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെടുന്നതിന് മുമ്പ് ജപ്പാൻറെ ഒരു കോളനി ആയിരിന്നു കൊറിയ. വടക്കുകിഴക്കൻ ഏഷ്യയിലെ ഒരു ഉപദ്വീപായ കൊറിയയെ ശാന്തസമുദ്രത്തിൽ കൊറിയൻ കടലിടുക്ക് ജപ്പാനിൽ നിന്നും വേർതിരിക്കുന്നു. വടക്ക്-പടിഞ്ഞാറായി ചൈനയും വടക്ക്-കിഴക്കായി റഷ്യയും അതിർത്തികൾ പങ്കിടുന്നു.

കൊറിയ
Korea
한국 (S. Korean)
조선 (N. Korean)
Location of കൊറിയ
Capitals
and largest cities
Seoul (largest overall)
Pyongyang
Language(s) കൊറിയൻ
ജനങ്ങളുടെ വിളിപ്പേര് Korean
'  North Korea
 South Korea
വിസ്തീർണ്ണം
 -  മൊത്തം 219 ച.കി.മീ. [1][2]
84 ച.മൈൽ 
 -  വെള്ളം (%) 2.8
ജനസംഖ്യ
 -  2015-ലെ കണക്ക് 76,497,881 
 -  ജനസാന്ദ്രത 349.06/ച.കി.മീ. 
904.09/ച. മൈൽ
നാണയം North Korean won (₩)
South Korean won ()
സമയമേഖല KST (UTC+9 (South Korea))
PYT (UTC+8:30 (North Korea)[3])

ചരിത്രം

പുരാവൃത്തമനുസരിച്ച് ബി.സി.ഇ. 2333 ൽ ആണ് കൊറിയ രാജ്യം സ്ഥാപിതമായത്. ജോസോൺ എന്നാണ് അക്കാലത്ത് കൊറിയ അറിയപ്പെട്ടിരുന്നത്. പ്രഭാതശാന്തിയുടെ നാട് എന്നാണ് ഈ വാക്കിനർത്ഥം. ഇന്നത്തെ ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംങ്യാംഗ് ആയിരിന്നു ജോസോണിൻറെ തലസ്ഥാനം. എണ്ണായിരം വർഷം പഴക്കമുള്ള കളിമൺ പാത്രങ്ങൾ കൊറിയയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബി.സി.ഇ. ഒന്നാം നൂറ്റാണ്ടിൽ ജോസോണിൻറെ സ്ഥാനത്ത് മൂന്ന് രാഷ്ട്രങ്ങൾ ഉയർന്നുവന്നു- ഗോഗൂറിയോ, സില്ല, ബാക്ചി എന്നിവ. ത്രിരാഷ്ട്രങ്ങൾ എന്നാണ് അവ അറിയപ്പെട്ടിരിന്നത്. ബി.സി.ഇ.417-നും 458-നും ഇടയിൽ ഈ മൂന്ന് രാജ്യങ്ങളും ബുദ്ധമതം സ്വീകരിച്ചു. അതുവരെ പ്രാകൃത ആരാധനാസമ്പ്രദായങ്ങളാണ് അവിടെ നിലനിന്നിരുന്നത്. കൊറിയയിലെ കലകളെയും വാസ്തുവിദ്യയും ബുദ്ധമതം സ്വാധീനിച്ചു. കൊറിയയിൽ നിന്നും ബുദ്ധമതം ജപ്പാനിലേക്ക് പ്രചരിക്കുകയും ചെയ്തു. സി.ഇ. ഏഴാം നൂറ്റാണ്ടിൽ സില്ല രാജ്യം മറ്റുരാജ്യങ്ങളെ കീഴടക്കി ഒരു ഏകീകൃതരാഷ്ട്രം സ്ഥാപിച്ചു. സില്ലയിലെ പിൽക്കാല ഭരണകർത്താക്കൾ അധികാരമത്സരത്തിൽ ഏർപ്പെട്ടപ്പോൾ വാങ്കോൺ എന്ന സൈന്യാധിപൻ ഗോറിയോ രാജവംശം സ്ഥാപിച്ചു. അതിൽ നിന്നാണ് കൊറിയ എന്ന പേരുണ്ടായത്. പതിമൂന്നാം നൂറ്റാണ്ടിൽ ഗോറിയോ രാജ്യം നിരവധി തവണ മംഗോൾ ആക്രമണങ്ങൾക്ക് വിധേയമായി. ജാപ്പാനീസ് കടൽകൊള്ളക്കാരുടെ ആക്രമണവും കൂടിയായപ്പോൾ ഗോറിയോ രാജ്യം ദുർബലമായി. 1392-ൽ ജോസൺ രാജവംശം ഗോറിയോ കീഴടക്കി. ചൈനീസ് കൺഫ്യൂഷ്യൻ മതനിയമങ്ങൾ ഉപയോഗിച്ചാണ് ജോസൺ ഭരണം നടത്തിയത്. 1392 മുതൽ 1910 വരെ 'യി' കുടുംബമാണ് ജോസൺ രാജവംശത്തെ നയിച്ചത്. 1394 ൽ അവർ രാജ്യതലസ്ഥാനം സോഉൾ നഗരത്തിലേക്ക് മാറ്റി. സെജോങ് രാജാവിൻറെ കാലത്ത് കൊറിയൻ ഭാഷയ്ക്ക് ലിപി രൂപപ്പെടുത്തി. അതുവരെ ചൈനീസ് അക്ഷരങ്ങൾ ഉപയോഗിച്ചാണ് കൊറിയൻ ഭാഷ എഴുതിയിരുന്നത്. 1592-'98 കാലത്ത് ജപ്പാൻ പലതവണ കൊറിയയെ ആക്രമിച്ചു. വൻ തകർച്ചകൾ ഉണ്ടായെങ്കിലും കൊറിയ, ജപ്പാൻ അധിനിവേശം ചെറുത്തുനിന്നു. 1627-'36 കാലത്ത് ഉണ്ടായ ചൈനീസ് അധിനിവേശത്തെത്തുടർന്ന് ചൈനയിലെ ക്വിങ് രാജവംശത്തിന് കപ്പം കൊടുക്കുവാൻ കൊറിയ നിർബന്ധിതമായി. പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനം വരെ പാശ്ചാത്യരാജ്യങ്ങൾക്ക് കൊറിയൻ തുറമുഖങ്ങളിൽ പ്രവേശനമില്ലയിരിന്നു. പത്തൊൻപതാം നൂറ്റാണ്ടിൻറെ മദ്ധ്യം മുതൽ കൊറിയയിൽ താല്പര്യം കാണിച്ച വിദേശ രാജ്യം അമേരിക്കയായിരിന്നു. 1871-ൽ അമേരിക്ക കൊറിയയെ ആക്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 1894-'95 കാലത്ത് ചൈനയെയും 1904-'05 കാലത്ത് റഷ്യയെയും യുദ്ധത്തിൽ പരാജയപ്പെടുത്തിയ ജപ്പാന് കൊറിയ കീഴടക്കുക എളുപ്പമായി. 1907 ജൂലൈ 25-ന് കൊറിയ ജപ്പാൻറെ അധീനതയിലായി. 1910-ൽ കൊറിയയെ ജപ്പാൻ തങ്ങളുടെ കോളനിയായി പ്രഖ്യാപിച്ചു.

ജപ്പാൻ ഭരണകാലം

35 വർഷം ജപ്പാൻ കൊറിയയെ അടക്കി ഭരിച്ചു. സ്വന്തം ഭാഷയോ ചരിത്രമോ പഠിക്കാൻ ആ കാലത്ത് കൊറിയക്കാർക്ക് അവകാശമില്ലായിരിന്നു. സമൂഹത്തിൻറെ എല്ലാ രംഗങ്ങളിലും ജാപ്പാനീകരണം നടപ്പായി. കൊറിയൻ ചക്രവർത്തി ഗോജോങ് മരിച്ചത് ജപ്പാൻകാർ വിഷം കൊടുത്തടുകൊണ്ടാണെന്ന് സംശയം ഉയർന്നതോടെ 1919 മാർച്ച് ഒന്നിന് കൊറിയൻ സ്വാതന്ത്ര്യവാദികൾ ഉണർന്നു. സോഉൾ നഗരത്തിൽ അവർ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. ആയിരങ്ങൾ പങ്കെടുത്ത ആ സമരം ജപ്പാൻ അടിച്ചമർത്തി. 533 പേർ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ചൈനയിലെ ഷാങ്ഹായ്യിൽ കൊറിയൻ റിപ്പബ്ലിക് സർക്കാർ സ്ഥാപിതമായി. 1919 മുതൽ 1948 വരെയുള്ള കൊറിയൻ സർക്കാരായി ഇതിനെ കൊറിയൻ ഭരണഘടനയുടെ ആമുഖത്തിൽ അംഗീകരിച്ചിട്ടുണ്ട്. 1929-ൽ വിദ്യാർഥികൾ കലാപമുണ്ടാക്കിയപ്പോൾ ജപ്പാൻ സൈനികശക്തി വർദ്ധിപ്പിച്ചു. ജാപ്പനീസ് ഷിന്റൊ മതം അടിച്ചേൽപ്പിച്ചും കൊറിയൻ ഭാഷാപത്രങ്ങളും പുസ്തകങ്ങളും നിരോധിച്ചും കൊറിയൻ ചരിത്രം പഠിപ്പിക്കുന്നത് നിരോധിച്ചും കൊറിയൻ സംസ്കാരത്തെ തകർക്കാൻ ജപ്പാൻ ശ്രമിച്ചു. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ 1941 ഡിസംബർ ഒമ്പതിന് ഷാങ്ഹായ് കേന്ദ്രമാക്കിയുള്ള താൽക്കാലിക കൊറിയൻ സർക്കാർ ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. കൊറിയൻ വിമോചന സേനാംഗങ്ങൾ സഖ്യശക്തികൾക്കൊപ്പം ചേർന്ന് ജപ്പാനെതിരെ പോരാടി. സൗഹൃദക്കരാർ ഒപ്പുവച്ചതോടെ സോവിയറ്റ് യൂണിയൻ സൈബീരിയയിൽ നിന്നും കൊറിയയിലേക്ക് പ്രവേശിച്ചു. 1945 ഓഗസ്റ്റ്‌ 15-ന് ജപ്പാൻ കീഴടങ്ങി. സെപ്റ്റംബർ 8-ന് അമേരിക്കൻ സൈന്യം കൊറിയയുടെ തെക്കുഭാഗത്ത്‌ നിന്നും പ്രവേശിച്ചു. താത്കാലിക കൊറിയൻ സർക്കാരിൻറെ താത്പര്യം അവഗണിച്ചുകൊണ്ട് രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് അമേരിക്ക നിർദ്ദേശിച്ചത്. യുദ്ധാനന്തരം നടന്ന യാൾട്ട കോൺഫറൻസിൽ വച്ച് മുപ്പത്തിയെട്ടാം സമാന്തര രേഖ (38th Parallel) നിർണ്ണയിച്ച് കൊറിയയെ തെക്കും വടക്കുമായി വിഭജിക്കാൻ തീരുമാനിച്ചു. അങ്ങനെ അമേരിക്കൻ നിയന്ത്രണത്തിലുള്ള ദക്ഷിണ കൊറിയയും സോവിയറ്റ് യൂണിയൻറെ നിയന്ത്രണത്തിലുള്ള കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കായി ഉത്തര കൊറിയയും നിലവിൽ വന്നു.[4]

ഭൂപ്രകൃതി


ഇതും കാണുക

  • കൊറിയയുടെ വിഭജനം

അവലംബം

  1. Castello-Cortes 1996, p. 413, North Korea.
  2. Castello-Cortes 1996, p. 498, South Korea.
  3. Novak, Cathy (August 13, 2015). "North Korea sets clocks back 30 minutes creating its own time zone". CNN. ശേഖരിച്ചത്: 4 May 2016.
  4. ലോകരാഷ്ട്രങ്ങൾ,ISBN 8126414650, D.C. Books, പുറം:265-266,
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.