ഇലഞ്ഞിത്തറമേളം
തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ഒരു ചെണ്ടമേളം ആണ് ഇലഞ്ഞിത്തറമേളം.
തൃശൂർ പൂരം |
ക്ഷേത്രങ്ങൾ |
പാറമേക്കാവ് ക്ഷേത്രം • തിരുവമ്പാടി ക്ഷേത്രം |
ചടങ്ങുകൾ |
മഠത്തിൽ വരവ് • പൂരപ്പുറപ്പാട് |
ഇതുംകാണുക |
തൃശ്ശൂർ • ശക്തൻ തമ്പുരാൻ |
പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്. ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്.
വടക്കുംനാഥൻ ക്ഷേത്രത്തിന്റെ മതിൽകെട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇലഞ്ഞി മരത്തിനടിയിലാണ് ഈ മേളം കൊട്ടിയിരുന്നത്. അങ്ങനെയാണ് ഈ ചെണ്ടമേളത്തിന് ഇലഞ്ഞിത്തറമേളം എന്ന പേര് വന്നതും.[1] 2001ൽ ഈ ഇലഞ്ഞി മരം കടപുഴകി വീഴുകയും ആ സ്ഥാനത്ത് പുതിയ ഒരു ഇലഞ്ഞി തൈ നട്ടു പിടിപ്പിക്കുകയും ചെയ്തു. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി 2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബർ 11 ന് നട്ടതാണ്. [2] അതിനു സമീപത്തായാണ് ഇപ്പോഴും പൂരം നാളിൽ ഈ മേളം നടക്കുന്നത്. ഈ ഇലഞ്ഞി മരത്തിൻ ചുവട്ടിലാണ് പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്ന് കരുതപ്പെടുന്നു.