തൃശ്ശൂർ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന തൃശ്ശൂർ നഗരം തൃശ്ശൂർ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്‌.

തൃശ്ശൂർ
തൃശ്ശിവ പേരൂർ
ട്രിച്ചൂർ
നഗരം
മുകളിൽ നിന്ന് ഘടികാരദിശയിൽ: തൃശ്ശൂർ പൂരം, ലൂർദ്ദ് പള്ളി, പുലിക്കളി, വടക്കുംനാഥൻ ക്ഷേത്രം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
Government
  ഭരണസമിതിതൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷൻ
  മേയർഅജിത ജയരാജൻ(2015)
  ഡെപ്യൂട്ടി മേയർവർഗ്ഗീസ് കണ്ടംകുളത്തി(2015)
  പോലീസ് കമ്മീഷണർജേക്കബ് തോമസ്‌
Area
  നഗരം101.43 കി.മീ.2(39.16  മൈ)
ഉയരം2.83 മീ(9.28 അടി)
Population (2011)[1]
  നഗരം315596
  സാന്ദ്രത3,100/കി.മീ.2(8,100/ച മൈ)
  മെട്രോപ്രദേശം[1]18
ജനസംബോധനതൃശ്ശൂർക്കാരൻ
ഭാഷകൾ
  ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയ മേഖലIST (UTC+5:30)
പിൻ680XXX
ടെലിഫോൺ കോഡ്തൃശ്ശൂർ: 91-(0)487, ഇരിങ്ങാലക്കുട: 91-(0)480, വടക്കാഞ്ചേരി: 91-(0)4884, കുന്നംകുളം: 91-(0)4885
വാഹന റെജിസ്ട്രേഷൻതൃശ്ശൂർ: KL-08, ഇരിങ്ങാലക്കുട: KL-45, ഗുരുവായൂർ: KL-46, കൊടുങ്ങല്ലൂർ: KL-47, വടക്കാഞ്ചേരി: KL-48, ചാലക്കുടി: KL-64, തൃപ്രയാർ: KL-75
തീരപ്രദേശം0 kilometres (0 mi)
സാക്ഷരത97.24%
കാലാവസ്ഥAm/Aw (Köppen)
Precipitation3,100 millimetres (120 in)
ശരാശരി വേനൽക്കാല താപനില35 °C (95 °F)
ശരാശരി തണുപ്പുകാല താപനില20 °C (68 °F)
വെബ്‌സൈറ്റ്www.corporationofthrissur.org

ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ ശിവന്റെ പേരിൽ നിന്നാണ് തൃശ്ശൂർ നഗരത്തിന് ആ പേര് വന്നത്. തിരുശിവന്റെ പേരിലുള്ള ഊര് എന്ന അർത്ഥത്തിലാണ് തൃശ്ശിവപേരൂർ എന്ന പേർ ഉണ്ടായത്. പിന്നീടിത് ലോപിച്ച് തൃശ്ശൂർ എന്ന് ചുരുങ്ങുകയായിരുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് സ്വാതന്ത്രലബ്ധിയ്ക്കുശേഷം തൃശ്ശൂർ എന്നു മാറുകയും ചെയ്തു. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയിൽ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെനിന്നും 30 കിലോമീറ്റർ അകലെ ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജാവായിരുന്ന രാമവർമ ശക്തൻ ത‌മ്പുരാനാണ് നഗരശില്പി. പഴയ കാലത്ത് കൊച്ചി രാജവംശത്തിന്റെ ആസ്ഥാനം തൃശ്ശൂർ നഗരമായിരുന്നു. നഗരത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപം ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.

കേരളീയമായ ശൈലിയിൽ നിർമ്മിച്ച ഒരുപാടു ഹിന്ദു ക്ഷേത്രങ്ങൾ ഈ നഗരത്തിലുണ്ട്‌. നഗരത്തിന്റെ മധ്യത്തിൽ തേക്കിൻകാട്‌ മൈതാനിയിൽ‍ ഉള്ള വടക്കുംനാഥൻ ക്ഷേത്രവും]] അവിടുത്തെ കൂത്തമ്പലവും പ്രസിദ്ധമാണ്‌. അറബ് നാട്ടിൽ നിന്നും വന്ന മാലിക് ഇബ്നു ദിനാർ പണികഴിപ്പിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളി ആയ ചേരമാൻ ജുമാ മസ്ജിദ്‌ സ്ഥിതി ചെയുന്നതും തൃശ്ശൂരിലെ കൊടുങ്ങലൂരിലാണ്. റോമിലെ ബസലിക്കയുടെ അതേ മാതൃകയിൽ നിർമ്മിച്ച പുത്തൻ പള്ളിയും ഈ നഗരത്തിന്റെ നടുവിൽ തന്നെ ആണ്‌. ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം ഇവിടെ നിന്ന് 24 കിലോമീറ്റർ അകലെയാണ്‌.

ആകാശവാണിയുടെ (ആൾ ഇൻഡ്യാ റേഡിയോ) തൃശ്ശൂർ സം‌പ്രേക്ഷണം നഗരത്തിനടുത്തു രാമവർമ്മപുരത്തുള്ള കേന്ദ്രത്തിൽ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണിയുടെ തൃശ്ശൂർ കേന്ദ്രം. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ റേഡിയോ ശ്രോതാക്കൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്.

തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽത്തീരം 20 കിലോമീറ്റർ അകലെയുള്ള വാടാനപ്പള്ളി കടൽത്തീരമാണ്.

ഭൂമിശാസ്ത്രം

തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃശ്ശൂർ നഗരം സമുദ്രനിരപ്പിൽനിന്നും ഏകദേശം 2.83 മീ ഉയരത്തിൽ 10.52°N 76.21°E / 10.52; 76.21ലായാണ് സ്ഥിതിചെയ്യുന്നത്. .[2] തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്. നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന ജലാശയങ്ങളാണ് വടക്കേച്ചിറ, പടിഞ്ഞാറെച്ചിറ, കൊക്കർണി തുടങ്ങിയവ. പുഴയ്ക്കൽപ്പുഴയാണ് തൃശ്ശുർ നഗരപ്രാന്തത്തിലൂടെ ഒഴുകുന്ന ഒരു പ്രധാന നദി.

ഗതാഗത സൗകര്യങ്ങൾ

റോഡ്‌ മാർഗ്ഗം: തൊട്ടടുത്ത്‌ കിടക്കുന്ന ജില്ലകളായ എറണാകുളം (കൊച്ചി), പാലക്കാട്‌, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് റോഡ്‌ മാർഗ്ഗം തൃശ്ശൂരിലേക്ക്‌ എത്തിച്ചേരാം. നാഷണൽ ഹൈ വേ 47 തൃശ്ശൂർ പട്ടണത്തിൽ കൂടെയും ബൈ-പാസ് തൃശ്ശൂരിൽ നിന്നും 6 കിലോമീറ്റർ അകലെയുള്ള മണ്ണുത്തി എന്ന സ്ഥലം വഴിയും കടന്നു പോകുന്നു. ധാരാളം സ്വകാര്യ ബസ്സുകളും, കെ.എസ്‌.ആർ.ടി.സി ബസ്സുകളും ഈ വഴിക്കു ഓടുന്നുണ്ട്‌.

റെയിൽ മാർഗ്ഗം: തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്‌. തൃശ്ശുരിന്റെ വടക്കുഭാഗത്ത് പൂങ്കുന്നം എന്ന സ്റ്റേഷനും നിലവിലുണ്ട്. പാസഞ്ചർ വണ്ടികളും, ചുരുക്കം ചില എക്സ്പ്രസ്സുകളും ഇവിടെ നിർത്താറുണ്ട്‌. ഗുരുവായൂർക്കുള്ള തീവണ്ടി പാത വഴി പിരിയുന്നത്‌ പൂങ്കുന്നം സ്റ്റേഷനിൽ വെച്ചാണ്‌. തൃശ്ശൂരിന്റെ പ്രാന്തപ്രദേശത്ത്‌ ഒല്ലൂർ എന്ന സ്റ്റേഷനുമുണ്ട്‌. ഇവിടെ ചില പാസഞ്ചർ വണ്ടികൾ നിർത്താറുണ്ട്.

വിമാന മാർഗ്ഗം: തൃശ്ശൂരിന്റെ ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളം ആണ്‌. തൃശ്ശൂരിൽ നിന്ന് 50 കിലോമീറ്റർ ദൂരം അവിടേക്കുണ്ട്. അവിടെ നിന്ന് റോഡ്‌ മാർഗ്ഗം തൃശ്ശൂരിൽ എത്തിച്ചേരാൻ സാധിക്കും.

കേരളത്തിലെ പ്രശസ്ത വേദപാഠശാലയായ തൃശ്ശൂർ വടക്കേമഠം ബ്രഹ്മസ്വം നഗരഹൃദയത്തിലാണ് സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ മഠത്തിൽ നിന്നുള്ള വരവ് ഇവിടെ നിന്നാണ് തുടങ്ങുന്നത്. ജഗദ് ഗുരു ശങ്കരാചാര്യരുടെ നാലു ശിഷ്യന്മാർ ചേർന്ന് തൃശ്ശൂരിൽ സ്ഥാപിച്ച നാലു സന്യാസിമഠങ്ങളിൽ ഒന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് വേദപാഠശാലയായി മാറിയാണ് ഇന്നത്തെ വടക്കേമഠം ബ്രഹ്മസ്വമായത്. ഗുരുകുല സമ്പ്രദായത്തിൽ മൂന്നുവേദവും പാരമ്പര്യവിധി പ്രകാരം ഇവിടെ പഠിപ്പിക്കുന്നു. കേരളത്തിലെ ഋഗ്വേദികളായ നമ്പൂതിരി കുടുംബങ്ങളിൽ നിന്നും ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയാണ് മഠത്തിന്റെ ഭരണം നിർവ്വഹിക്കുന്നത്.

പ്രധാന സ്ഥാപനങ്ങൾ

  • കെ. കരുണാകരൻ സ്മാരക ടൗൺ ഹാൾ

വിദ്യാലയങ്ങൾ

Holy Family School
  • സി.എം.എസ്. തൃശ്ശൂർ
  • തരകൻസ് സ്കൂൾ, അരണാട്ടുകര (1932)
  • സെന്റ്.തോമസ് സ്കൂൾ, തൃശ്ശൂർ
  • സെന്റ്.തോമസ് തോപ് സ്കൂൾ, തൃശ്ശൂർ
  • നിറ്മല മാത സ്കൂൾ, തൃശ്ശൂർ
  • സെന്റ്.ക്ലെയ്ഴ്സ് ഗേൾസ്‌ സ്കൂൾ, തൃശ്ശൂർ
  • സെന്റ്.ക്ലെയ്ഴ്സ് ഗേൾസ്‌ ഹൈസ്കൂൾ, തൃശ്ശൂർ
  • ഗവ.മോഡൽ ബോയ്സ്‌ സ്കൂൾ, തൃശ്ശൂർ
  • ഗവ.മോഡൽ ഗേൾസ്‌ സ്കൂൾ, തൃശ്ശൂർ
  • ഗവ.ടെക്നിക്കൽ ഹൈസ്കൂൾ, തൃശ്ശൂർ
  • വിവേകോദയം ബോയ്സ് എച്ച്.എസ്.എസ്, തൃശ്ശൂർ
  • വിവേകോദയം ഗേൾസ് ഹൈ സ്കൂൾ, തൃശ്ശൂർ
  • ഹരിശ്രീ വിദ്യാനികേതൻ സ്കൂൾ, പൂങ്കുന്നം, തൃശ്ശൂർ
  • സേക്രഡ്‌ ഹാർട്ട്‌ കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ
  • ഹോളി ഫാമിലി കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ
  • സെന്റ്.അൻസ്, പടിഞ്ഞാറെ കോട്ട
  • എൻ.എസ്.എസ്.ഇ.എച്ച്.എം.എസ്, പടിഞ്ഞാറേ കോട്ട
  • ഗവ.സ്കൂൾ, പൂങ്കുന്നം
  • ചിന്മയാ വിദ്യാലയം, കോലഴി
  • ഭാരതീയ വിദ്യാഭവൻ, പൂച്ചട്ടി
  • ദേവമാതാ പബ്ലിക്ക് സ്കൂൾ
  • സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾ‌സ് സ്കൂൾ തൃശ്ശൂർ
  • ജി.എച്ച്.എസ്.എസ്, മണലൂർ, ‍ തൃശ്ശൂർ
  • സാന്ദീപനി വിദ്യാനികേതൻ, കുറ്റുമുക്ക്
  • ഗവ.ഹൈസ്കൂൾ, അയ്യന്തോൾ
  • അമൃത വിദ്യാലയം, പഞ്ചിക്കൽ
  • ജി.എച്ച്.എസ്.എസ് അഞ്ചേരി

കലാലയങ്ങൾ

  • ശ്രീ. സി.അച്ചുത മേനോൻ ഗവൺമെന്റ് കോളേജ്, കുട്ടനെല്ലൂർ, തൃശ്ശൂർ
  • കേരള കാർഷിക സർവ്വകലാശാല, മണ്ണുത്തി
  • ഗവണ്മെന്റ് മെഡിക്കൽ കോളേജ്, മുളങ്കുന്നത്തുകാവ്
  • ഗവണ്മെന്റ് നിയമ കലാലയം, അയ്യന്തോൾ
  • ശ്രീ കേരള വർമ്മ കോളേജ്, കാനാട്ടുക്കാര
  • സെന്റ് തോമസ് കോളേജ്, പാലക്കാട് റോഡ്
  • സെന്റ്‌ മേരിസ്‌ കോളേജ്‌, ചെമ്പൂക്കാവ്
  • ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, കിഴക്കേകോട്ട
  • വിമല കോളേജ്, ചേറൂർ
  • ഗവ.എഞ്ചീനിയറിങ്ങ്‌ കോളേജ്‌, രാമവർമ്മ പുരം
  • ഫൈൻ ആർട്സ് കോളേജ്, ചെമ്പൂക്കാവ്
  • കോ-ഓപ്പറേറ്റീവ് കോളേജ്, വടക്കേ ബസ് സ്റ്റാന്റ്
  • ആയുർവേദ കോളജ്, തൈക്കാട്ടുശ്ശേരി, ഒല്ലൂർ
  • വടക്കേമഠം ബ്രഹ്മസ്വം വേദപാഠശാല, എം.ജി.റോഡ്
  • വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി, തലക്കോട്ടുകര
  • കേരള കലാമണ്ഡലം, ചെറുതുരുത്തി
  • വ്യാസ എൻ.എസ്സ്.എസ്സ്  കോളേജ്, വടക്കാഞ്ചേരി 

ക്രമസമാധാനം/രക്ഷാ പ്രവർത്തനം

100 ആണ്‌ പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോൺ നമ്പർ. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ തൃശ്ശൂർ ടൗൺ ഈസ്റ്റ്‌ (ശക്തൻ തമ്പുരാൻ ബസ്‌ സ്റ്റാന്റിനു സമീപം), തൃശ്ശൂർ ടൗൺ വെസ്റ്റ്‌ (അയ്യന്തോൾ) തുടങ്ങി രണ്ടു സ്റ്റേഷൻ പരിധികളിലായി തൃശ്ശൂർ നഗരത്തിന്റെ ക്രമസമാധാന പാലനം വ്യാപിച്ചു കിടക്കുന്നു. ഇതു കൂടാതെ ഈസ്റ്റ്‌ സ്റ്റേഷൻ ഇൻസ്പെക്ടർക്കു കീഴിലായി ഒരു സബ്‌-ഇൻസ്പെക്ടറുടെ ചുമതലയിൽ ഗതാഗത വിഭാഗവും (ട്രാഫിക്ക്‌) പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ കണ്ട്രോൾ റൂമിന്റെ ഭാഗമായി പട്രോളിങ്ങ്‌ ജീപ്പുകളും (ഫ്ലയിംഗ്‌ സ്കാഡ്‌), മോട്ടോർ സൈക്കിളുകളും (റേഞ്ചർ വിഭാഗം) നഗരത്തിന്റെ പല ഭാഗത്തായി റോന്ത്‌ ചുറ്റുന്നു.

101 ആണ്‌ അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോൺ നമ്പർ. ഒരു അസിസ്റ്റന്റ്‌ ഡിവിഷണൽ ഫയർ ഓഫീസറുടെ കീഴിൽ, ഒന്നിലധികം സ്റ്റേഷൻ ഓഫീസർമാരെ ഉൾപ്പെടുത്തി, സുസജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്‌ സ്റ്റാൻഡിൽ സമീപം ആയി നിലകൊള്ളുന്നു. അഗ്നിശമനം കൂടാതെ അപായത്തിൽപ്പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്‌.


ചിത്രങ്ങൾ

അവലംബം

  1. "Thrissur City" (PDF). Census2011. ശേഖരിച്ചത്: 3 November 2011.
  2. "Geography and Climate" (PDF). ADB. ശേഖരിച്ചത്: 2010-05-16.
തൃശ്ശൂർ - കൂടുതൽ വിവരങ്ങൾ

ചരിത്രം തൃശ്ശൂരിന്റെ ചരിത്രം,കൊച്ചി രാജ്യം, കേരള ചരിത്രം, ശക്തൻ തമ്പുരാൻ, കൊടുങ്ങല്ലൂർ
പ്രധാന സ്ഥലങ്ങൾ തൃശൂരിനടുത്തുള്ള പ്രധാനസ്ഥലങ്ങൾ, തൃശൂരിലെ ഗ്രാമപ്രദേശങ്ങൾ, സ്വരാജ് റൗണ്ട്, തൃശ്ശൂർ, തൃശ്ശൂർ ജില്ല
സർക്കാർ
നിയമസഭാ മണ്ഡലങ്ങൾ ചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ
സ്ഥാപനങ്ങൾ, ചരിത്രസ്മാരകങ്ങൾ ശക്തൻ തമ്പുരാൻ കൊട്ടാരം, കേരള സംഗീതനാടക അക്കാദമി, കേരള സാഹിത്യ അക്കാദമി
വിദ്യാഭ്യാസം തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ആശുപത്രികൾ തൃശൂരിലെ പ്രധാന ആശുപത്രികൾ
ഗതാഗതം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം
സംസ്കാരം കേരളസംസ്കാരം, കേരളത്തിലെ പാചകം, മലയാളം, കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാഡമി
ആരാധനാലയങ്ങൾ തൃശൂരിലെ ആരാധനാലയങ്ങൾ, ഹൈന്ദവക്ഷേത്രങ്ങൾ, വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, കൽദായ സുറിയാനി പള്ളി
മറ്റ് വിഷയങ്ങൾ തൃശൂർ പൂരം, ശക്തൻ തമ്പുരാൻ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.