അന്നമനട
തൃശൂർ ജില്ലയുടെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന അന്നമനട ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അന്നമനട. തൃശൂർ നഗരത്തിൽ നിന്നും ഏകദേശം 50 കി.മീറ്ററും എറണാകുളം നഗരത്തിൽ നീന്നും ഏകദേശം 40 കി.മീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ചാലക്കുടി പുഴയുടെ തീരത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തു കൂടി ഒഴുകുമ്പോൾ ചാലക്കുടി പുഴയുടെ പേര് അന്നമനട പുഴ എന്നാകുന്നു.
പ്രധാന ആകർഷണങ്ങൾ

അന്നമനട മഹാദേവക്ഷേത്രം
- അന്നമനട മഹാദേവക്ഷേത്രം - ഇവിടുത്തെ വർഷം തോറുമുള്ള പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം വളരെ പ്രസിദ്ധമാണ്.
- അന്നമനട പുഴക്കടവ് (മാൻപ്ര കടവ്) - മണപ്പുറം - എല്ലാ വർഷവും ശിവരാത്രി നാളിൽ ബലിയിടാൻ ഇവിടെ ഒട്ടനവധി ആളുകൾ എത്തിച്ചേരാറുണ്ട്. ആലുവ മണപ്പുറം പോലെ ഇതു ശിവരാത്രി ബലിയിടുന്നതിൽ വളരെ പ്രസിദ്ധമാണ്.
- അന്നമനട പള്ളി - പ്രസിദ്ധമായ ക്രിസ്ത്യൻ പള്ളി.
അന്നമനട പള്ളി
സമീപ ഗ്രാമങ്ങൾ
- കുഴൂർ
- കൊച്ചുകടവ്
- കുണ്ടൂർ
- പാലിശ്ശേരി
- പൂവത്തുശ്ശേരി
- കുറുമശ്ശേരി
- കോടുശ്ശേരി
- മള്ളുശ്ശേരി
- വലിയപറമ്പ്
- പൂവത്തുശ്ശേരി
- മാള
- മേലഡൂർ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.