കോടുശ്ശേരി

എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ പാറക്കടവ് പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് കോടുശ്ശേരി. എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന അങ്കമാലി പട്ടണത്തിൽ നിന്നും 5.5 കി.മീ പടിഞ്ഞാറുഭാഗത്തായും നെടുമ്പാശ്ശേരീ വിമാന താവളത്തിൽ നിന്ന് 10 കി. മി വടക്കുമായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.ചരിത്ര പ്രാധാന്യമുള്ള പറവൂർ പട്ടണം ഇവിടെനിന്ന് 16കി.മീ പടിഞ്ഞാറ് ആണ്.

അങ്കമാലിയേയും കോടുശ്ശേരിയേയും ബന്ധിപ്പിക്കുന്ന റോഡ്

നിരുക്തം

മള്ളുശ്ശേരി, കുന്നപ്പിള്ളിശ്ശേരി, കരിപ്പാശ്ശേരി, എളവൂർ, പുളിയനം എന്നിവയാണ്‌ അയൽ ഗ്രാമങ്ങൾ. ഇവിടെയുള്ള വട്ടപ്പറമ്പ് ആണ് ഈ ഗ്രാമങ്ങളുടെയെല്ലാം പ്രധാന വിപണി. ഏകദേശം വൃത്താകൃതിയിൽ കിടക്കുന്ന ഇവിടുത്തെ പ്രധാന ജംഗ്ഷൻ "പള്ളിക്കവല" എന്നറിയപ്പെടുന്നു. നാട്ടിലെ ജനങ്ങൾ ഇവിടെ ഒത്തു ചേരുകയും നാടിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ടീയവും കലാകായികപരവുമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.

കോടുശ്ശേരി ജംക്ഷനിൽ സ്ഥാപിചിട്ടുള്ള ഒരു ചൂണ്ടു പലക

നിരവധി സന്ദർശകരെ ആകർഷിക്കുന്ന മൂഴിക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രവും, പ്രകൃതി ചികിൽസാ കേന്ദ്രവും ഇവിടെനിന്ന് 3 കി.മീ മാറിയാണു സ്ഥിതി ചെയ്യുന്നത്‌.

ഭൂപ്രകൃതി

ചുറ്റും നെൽപാടങ്ങളാൽ സമ്പന്നമായ ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണ്. വാഴകൃഷി, നെൽകൃഷി എന്നിവയെ കൂടാതെ റബ്ബറും ജാതിയും ധാരാളമായി ഇവിടെ കൃഷി ചെയ്യുന്നു. ഇവിടെകൂടി ഒഴുകുന്നതും ചരിത്ര പ്രാധാന്യമുള്ളതുമായ മാഞ്ഞാലി തോട് ‍കൃഷിയെ വളരെ സ്വാധീനിക്കുന്നു.

ഒരു കൃഷിയിടം-വാഴകൃഷി

വിദ്യാഭ്യാസം

പുളിയനം ഗവ. ഹൈയർ സെക്കൻഡറി സ്കൂളും വട്ടപ്പറമ്പ് ഗവ. എൽ.പി സ്കൂളും ഇതിനു 2 കി.മി ചുറ്റളവിലാണു സ്ഥിതി ചെയ്യുന്നത്‌. ഇതു കൂടാതെ കുട്ടികൾക്കുവേണ്ടി ഉള്ള ഒരു നേഴ്സറിയും അംങ്കനവാടികളും ഉണ്ട്‌. പഞ്ചായത്തിലെ ഏക ഗവ.പ്രാഥമിക ആരോഗ്യ കേന്ദ്രം ഇവിടെയാണു.

ആരാധനാലയങ്ങൾ

St.Joseph Church Kodussery
കോടുശ്ശേരിമാതാവിന്റെ കപ്പേള

ഒരു പള്ളിയും രണ്ടു ക്ഷേത്രങ്ങളും കൂടാതെ ഒരു കപ്പേളയും ധാരാളം കുടുംബക്ഷേത്രങ്ങളും ഇവിടെ ഉണ്ട്‌. ഈ കരയിലെ പ്രധാന ദേവാലയത്തിനു കീഴിലാണ് കോടുശ്ശേരിമാതാവിന്റെ കപ്പേള. ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ആളുകൾ ഈ കപ്പളയിൾ തിരിതെളിയിക്കുന്നത് പതിവായ കാഴ്ചയാണ്. മണ്ഡല കാലത്തു ഇവിടുത്തെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ കൊണ്ടാടുന്നു. അതോടനുബന്ധിച്ചു ഘോഷയാത്രകളും എഴുന്നുള്ളിപ്പും താലപ്പൊലിയും ശിങ്കാരി മേളവും മറ്റും നടത്തപ്പെടുന്നു. കോടുശ്ശേരി ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിലെ ചിന്തുപാട്ട്.

കോടുശ്ശേരി ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിലെ ദീപാരാധന
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.