വിശാഖപട്ടണം
ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നഗരമാണ് വിശാഖപട്ടണം(തെലുഗ്:విశాఖపట్నం ഇംഗ്ലീഷ് : Visakhapatnam, Vizag, Vizagapatnam). ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഈ നഗരം ഒരു പ്രമുഖ പ്രകൃതിദത്തതുറമുഖവുമാണ്. ഇന്ത്യയുടെ കിഴക്കൻ നാവികപ്പടയുടെ ആസ്ഥാനം കൂടിയാണ് ഇത്. ഒരു ആധുനിക കപ്പൽ നിർമ്മാണശാലയും ഇവിടെയുണ്ട്.
വിശാഖപട്ടണം విశాఖపట్నం Vizag | |
---|---|
Metropolitan City | |
![]() Clockwise from top left: Buddha Statue at Appughar, Simhachalam Temple, Bay of Bengal from Kailasagiri, Rajiv Smrithi Bhavan at Beach Road, Visakhapatnam Port, King George Hospital (KGH) | |
Country | ![]() |
State | Andhra Pradesh |
Region | Coastal Andhra |
District | Visakhapatnam |
നാമഹേതു | Viśakha |
Government | |
• Municipal commissioner | M.V.Satyanarayana,IAS |
• Special Officer | Shyam Bob,IAS |
• Commissioner of Police | B.Shivadhar Reddy IPS |
• Deputy Inspector General of Police | Swati Lakra IPS |
Area | |
• Total | 681 കി.മീ.2(263 ച മൈ) |
ഉയരം | 5 മീ(16 അടി) |
Population (2011) | |
• Total | 2035690 |
• റാങ്ക് | 17th |
• സാന്ദ്രത | 3,240/കി.മീ.2(8,400/ച മൈ) |
Languages | |
• Official | Telugu |
സമയ മേഖല | IST (UTC+5:30) |
PIN | 530 0XX 531 1XX |
Telephone code | +91-891-XXX XXXX |
വാഹന റെജിസ്ട്രേഷൻ | AP–31,32,33,34 |
വെബ്‌സൈറ്റ് | www |
കപ്പൽ നിർമ്മാണശാല
രണ്ടാം ലോകമഹായുദ്ധകാലത്താണ് സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി എന്ന ഒരു സ്വകാര്യസ്ഥാപനത്തിനു കീഴിൽ വിശാഖപട്ടണം കപ്പൽനിർമ്മാണശാല ആരംഭിച്ചത്. 7 വർഷത്തിനു ശേഷം 1948 മാർച്ച് മാസത്തിൽ ഈ ശാലയിൽ നിന്നുള്ള ആദ്യത്തെ കപ്പൽ പൂർത്തിയായി. ഈ സമയത്ത് ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽനിർമ്മാണശാലയായിരുന്നു. എന്നാൽ കമ്പനിയിലേക്കുള്ള അസംസ്കൃതവസ്തുക്കളുടെ നീക്കം ലാഭകരമല്ലാത്തതിനാൽ 1952-ൽ സിന്ധ്യ കമ്പനി, ഈ സ്ഥാപനം അടച്ചു പൂട്ടാൻ തീരുമാനിച്ചു. എന്നാൽ 1952 മാർച്ചിൽ ഭാരതസർക്കാർ സിന്ധ്യാകമ്പനിയെ ഏറ്റെടുക്കുകയും, ഹിന്ദുസ്ഥാൻ ഷിപ്യാർഡ് കമ്പനി എന്ന പേരിൽ ഒരു പൊതുമേഖലാസ്ഥാപനമാക്കുകയും ചെയ്തു[1].
ആദ്യകാലത്ത് ഇവിടെ നിന്നും കപ്പലുകൾ നീറ്റിലിറക്കുന്നത് രസകരമായ രീതിയിലായിരുന്നു. ആയിരക്കണക്കിന് വാഴപ്പഴങ്ങൾ ഉപയോഗിച്ച് മെഴുക്കിയ ചെരുവുതലത്തിലൂടെയായിരുന്നു കപ്പലുകൾ നീറ്റിലിറക്കിയിരുന്നത്[1].
കാലാവസ്ഥ


|
അവലംബം
- HILL, JOHN (1963). "4-EASTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 132.
- "Visakhapatnam weather" (ഭാഷ: English). ശേഖരിച്ചത്: 2008-05-11.CS1 maint: Unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Visakhapatnam എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Andhra Pradesh Tourism Department's official website
- വിശാഖപട്ടണം കോർപ്പറേഷൻ
- Visakhapatnam Wallpapers Gallery
- Visakhapatnam Pictures - Inside/Out
- Visakhapatnam Travel Guide
- Search Anything about Vizag
- Vizag Blog
- Visakha SPCA animal sanctuary