രാജ്‌പഥ്
റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയിലെ ഒരു പ്രധാന പാതയാണ് രാജ്‌പഥ് (അർത്ഥം: രാജാവിന്റെ വഴി). ഇന്ത്യയുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഇടയിലൂടെ രാഷ്ട്രപതി ഭവന്റെ മുമ്പിൽ നിന്ന് തുടങ്ങി വിജയ് ചൗക്കിലൂടെ നീങ്ങി ഇന്ത്യ ഗേറ്റ് വഴി നാഷണൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ് രാജ്‌പഥ്. പാർലമെന്റ് മന്ദിരം ഈ പാതയുടെ അടുത്തായി സ്ഥിതി ചെയ്യുന്നു.
രാഷ്ട്രപതി ഭവൻ

രാജ്‌പഥിന്റെ പാതയിലെ ഒരറ്റത്താണ് ഇന്ത്യയുടെ പരമോന്നത ഭരണാധികാരിയായ രാഷ്ട്രപതിയുടെ ഔദ്യോകികമന്ദിരമായ രാഷ്ട്രപതി ഭവൻ. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുമ്പ് ഇത് ബ്രിട്ടീഷ് വൈസ്രോയിയുടെ ഔദ്യോഗിക മന്ദിരമായിരുന്നു.
സെക്രട്ടറിയേറ്റ് മന്ദിരം
നോർത്ത് ബ്ലോക് , സൌത്ത് ബ്ലോക് എന്നീ രണ്ട് മന്ദിരങ്ങൾ ചേർന്നതിനെയാണ് സെക്രട്ടറിയേറ്റ് മന്ദിരം എന്നറിയപ്പെടുന്നത്. ഇതിൻ നോർത്ത് ബ്ലോക്കിൽ ധനകാര്യമന്ത്രാലയത്തിന്റേയും ആഭ്യന്തരമന്ത്രാലയത്തിന്റേയും , സൌത്ത് ബ്ലോക്കിൽ വിദേശകാര്യമന്ത്രാലയത്തിന്റേയും സൈനിക മന്ത്രാലയത്തിന്റേയും ഓഫിസുകൾ സ്ഥിതി ചെയ്യുന്നു.
വിജയ് ചൗക്
പട്ടാള മാർച്ച് പാസ്റ്റിന്റെ ഓർമ്മക്കായി നിലകൊള്ളൂന്ന് സ്ഥലമാണ് വിജയ് ചൗക്ക്.
ഇന്ത്യ ഗേറ്റ്
ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇന്ത്യ ഗേറ്റ്. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത് രാജ്‌പഥിലൂടെയാണ്.
ചരിത്രം
രാജ്‌പഥും അതിന്റെ ചുറ്റുമുള്ള സ്ഥലങ്ങളും ആസൂത്രണം ചെയ്തത് ബ്രിട്ടീഷ് കാലഘട്ടത്തിൽ എഡ്‌വിൻ ല്യൂട്ടെൻസ് ആയിരുന്നു.
പുറത്തേക്കുള്ള കണ്ണികൾ
- A ride on the Rajpath, Macromedia Flash plugin required
- Image of Rashtrapati Bhavan and the Secretariat buildings lit up for the Beating the Retreat at Vijay Chowk
- Slide show of Republic day parade on Rajpath