ഉപഗ്രഹനഗരം

നഗര വികസനത്തിന്റെ ഭാഗമായി ഒരു വലിയ നഗരത്തിന്റെ സമീപത്തായി നിർമ്മിക്കപ്പെട്ട ചെറുതോ ഇടത്തരം വലിപ്പത്തിലുള്ളതോ ആയ പട്ടണങ്ങളെക്കുറിക്കുവാനാണ്‌ ഉപഗ്രഹനഗരം എന്ന പദം ഉപയോഗിക്കുന്നത്. ഭാഗികമായെങ്കിലും ഇത്തരം നഗരങ്ങൾ അതിന്‌ സമീപമുള്ള വലിയ നഗരത്തിൽ നിന്ന് ആശ്രയമുക്തമായിരിക്കണം.

ഇന്ത്യയുടെ തലസ്ഥാനനഗരമായ ദില്ലിക്കു ചുറ്റുമുള്ള ഉത്തർപ്രദേശിലെ നോയ്ഡ, ഗാസിയാബാദ്, ഹരിയാണയിലെ ഗുഡ്ഗാവ്, ഫരീദാബാദ് എന്നീ നഗരങ്ങളെ ദില്ലിയുടെ ഉപഗ്രഹനഗരങ്ങൾ എന്നാണ്‌ അറിയപ്പെടുന്നത്. ദില്ലിയോടൊപ്പം ഈ ഉപഗ്രഹനഗരങ്ങളേയും ചേർത്ത് ദേശീയ തലസ്ഥാനമേഖല എന്ന് അറിയപ്പെടുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.