ഫീബി

ശനിയുടെ ഒരു രൂപരഹിത ഉപഗ്രഹമാണ് ഫീബി (/ˈfbi/ FEE-bee; ഗ്രീക്ക്: പുരാതന ഗ്രീക്ക്: Φοίβη Phoíbē). വില്യം ഹെൻറി പിക്കറിങ് ആണ് അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫിക് പ്ലേറ്റുകളിൽ നിന്ന് 1899 മാർച്ച് 17ന് ഫീബിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. ആദ്യമായി ഫോട്ടോഗ്രാഫിലൂടെ തിരിച്ചറിഞ്ഞ ഉപഗ്രഹവും ഇതുതന്നെയാണ്.ശനിയിൽ നിന്നും ഏറ്റവും അകലെയുള്ള ഉപഗ്രഹവും ഫോബേയാണ്.12.95 ദശലക്ഷം കി.മീ. ആണ് ശനിയിൽനിന്ന് ഇതിനുള്ള ദൂരം.

Phoebe
Cassini mosaic of Phoebe
കണ്ടെത്തൽ
കണ്ടെത്തിയത്W.H. Pickering
കണ്ടെത്തിയ തിയതി18 March 1899 & 16 August 1898
വിശേഷണങ്ങൾ
മറ്റു പേരുകൾ
Saturn IX
AdjectivesPhoebean
ഭ്രമണപദത്തിന്റെ സവിശേഷതകൾ
സെമി-മേജർ അക്ഷം
12.96 Gm
എക്സൻട്രിസിറ്റി0.1562415
പരിക്രമണകാലദൈർഘ്യം
550.564636 d
ചെരിവ്173.04° (to the ecliptic)
151.78° (to Saturn's equator)
ഉപഗ്രഹങ്ങൾSaturn
ഭൗതിക സവിശേഷതകൾ
അളവുകൾ(218.8±2.8)×(217.0±1.2)
×(203.6±0.6) km
[1]
ശരാശരി ആരം
106.5±0.7 km[1]
പിണ്ഡം(8.292±0.010)×1018 kg[1]
ശരാശരി സാന്ദ്രത
1.638±0.033 g/cm³[1]
പ്രതല ഗുരുത്വാകർഷണം
0.038–0.050 m/s2[1]
നിഷ്ക്രമണ പ്രവേഗം
0.10 km/s
Sidereal rotation period
9.2735 h (9h 16min 25s ± 3s) [2]
Axial tilt
152.14° [3]
അൽബിഡോ0.06
താപനില73(?) K

    ഭൗതിക സവിശേഷതകൾ

    പൂർണ്ണമായും ഗോളാകൃതിയല്ലാത്ത ഫീബീയുടെ വ്യാസം 220 കി.മീറ്റർ ആണ്. ഒമ്പതു മണിക്കൂറിലൊരിക്കൽ സ്വന്തം അച്ചുതണ്ടിൽ കറങ്ങുകയും 18 മാസം കൊണ്ട് ശനിയെ ഒരിക്കൽ പ്രദക്ഷിണം വെയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ ഉപരിതല താപനില 75 കെൽവിൻ (-1980C) ആണ്. ശനിയുടെ ആന്തരിക ഉപഗ്രഹങ്ങൾ ഭൂരിഭാഗവും തിളക്കമേറിയവയാണ്. എന്നാൽ ഫീബീയുടെ പ്രതിഫലന ശേഷി വളരെ കുറവാണ്(0.06‌). 80കി.മീറ്റർ വരെ നീളമുള്ള ഗർത്തങ്ങൾ ഇതിലുണ്ട്. ഇതിലൊന്നിന് 20കി.മീറ്ററോളം നീളമുണ്ട്. കാസ്സിനി ചിത്രങ്ങളിൽ ഇതിലെ ഗർത്തങ്ങൾക്ക് മറ്റുഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ തിളക്കമുള്ളതായി കണ്ടു. ഈ ഗർത്തങ്ങളിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ള മഞ്ഞുകട്ടകളാണ് ഈ തിളക്കത്തിനു കാരണം. 300മീറ്റർ മുതൽ 500മീറ്റർ വരെ കനത്തിൽ മഞ്ഞുകട്ടകൾ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. കൂടാതെ ഇതിന്റെ ഉപരിതലത്തിൽ കാർബ്ബൺ ഡയോക്സൈഡിന്റെ സാന്നിദ്ധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഫീബീയിൽ 50% പാറയാണെന്നു കണക്കാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇത് സെന്റോറുകളിൽ നിന്നും പിടിച്ചെടുത്ത ഗ്രഹസമാന പദാർത്ഥമാണെന്ന(planetoid) നിരീക്ഷണവും ഉണ്ടായിട്ടുണ്ട്.[4][5]

    അവലംബം

    1. Thomas, P. C. (July 2010). "Sizes, shapes, and derived properties of the saturnian satellites after the Cassini nominal mission" (PDF). Icarus. 208 (1): 395–401. Bibcode:2010Icar..208..395T. doi:10.1016/j.icarus.2010.01.025.
    2. Bauer, J.M.; Buratti, B.J.; Simonelli, D.P.; Owen, W.M. (2004). "Recovering the Rotational Lightcurve of Phoebe". The Astronomical Journal. 610: L57–L60. Bibcode:2004ApJ...610L..57B. doi:10.1086/423131.
    3. Porco CC; മറ്റുള്ളവർക്കൊപ്പം. (2005-02-25). "Cassini Imaging Science: Initial Results on Phoebe and Iapetus". Science. 307 (5713): 1237–1242. Bibcode:2005Sci...307.1237P. doi:10.1126/science.1107981. PMID 15731440.
    4. Johnson, Torrence V.; and Lunine, Jonathan I.; Saturn's moon Phoebe as a captured body from the outer Solar System, Nature, Vol. 435, pp. 69–71
    5. Martinez, C.; Scientists Discover Pluto Kin Is a Member of Saturn Family, Cassini–Huygens News Releases, May 6, 2005
    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.