ഉപഗ്രഹം

ഭൂമിയേയോ മറ്റ് ഗ്രഹങ്ങളേയോ ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ഉപഗ്രഹം (Satellite) എന്നറിയപ്പെടുന്നത്. ഗ്രഹത്തിൻറെ ഗുരുത്വാകർഷണ പരിധിയിൽ നിന്ന് പുറത്തുപോകാൻ സാധിക്കാതെ ഇത്തരം വസ്തുക്കൾ അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും.

അവശ്യമായ തിരശ്ചീന പ്രവേഗം ഉള്ള വസ്തുക്കൾ ഭൂമിയെ ചുറ്റിക്കറങ്ങുന്നു. ഇവ ഉപഗ്രഹമായി മാറുന്നു. ഉപഗ്രഹമാക്കേണ്ട വസ്തുവിനെ പരിക്രമണപഥത്തിൽ എത്തിച്ച ശേഷം അവശ്യം വേണ്ട തിരശ്ചീനപ്രവേഗം ആ വസ്തുവിന് നൽകിയാണ് സാധാരണഗതിയിൽ ഉപഗ്രഹ വിക്ഷേപണത്തിൽ ചെയ്യുന്നത്. റോക്കറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഉപഗ്രഹങ്ങൾ രണ്ടു തരമുണ്ട്. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവും. ചന്ദ്രൻ ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹമാണ്. എന്നാൽ INSAT പോലെയുള്ളവ മനുഷ്യനിർമ്മിതമായ കൃത്രിമോപഗ്രഹങ്ങളുമാണ്‌. റഷ്യ വിക്ഷേപിച്ച സ്പുട്നിക്ക് ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.