സാന്ദ്രത
വസ്തുവിന്റെ പിണ്ഡവും അതിന്റെ വ്യാപ്തവും തമ്മിലുള്ള അനുപാതമാണ് സാന്ദ്രത. ആപേക്ഷിക സാന്ദ്രത അഥവാ സ്പെസിഫിക് ഗ്രാവിറ്റി (വിശിഷ്ടഗുരുത്വം) എന്നത് ഒരു വസ്തുവിന്റെ സാന്ദ്രതയും ജലത്തിന്റെ സാന്ദ്രതയും തമ്മിലുള്ള അനുപാതത്തെയാണ്. ഉദാഹരണത്തിന് സ്വർണ്ണത്തിന്റെ ആപേക്ഷികസാന്ദ്രത 19.3 എന്നു പറഞ്ഞാൽ ജലത്തെ അപേക്ഷിച്ച് 19.3 മടങ്ങ് സാന്ദ്രതയേറിയ വസ്തുവാണ് സ്വർണ്ണം എന്നർത്ഥം.
ഒരു വസ്തുവിൻറെ സാന്ദ്രത അതിന്റെ മർദം താപനില എന്നിവയിലെ വ്യത്യാസങ്ൾക്കു അനുസൃതമായി മാറുന്നു. ഈ വ്യതിയാനം വാതകങ്ങലിലാണ് കൂടുതൽ പ്രകടമായി ദൃശ്യമാകുക.
ഹൈഡ്രോമീറ്റർ
ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമാണ് ഹൈഡ്രോമീറ്റർ. സാന്ദ്രതയളക്കേണ്ട ദ്രാവകങ്ങളിൽ ഹൈഡ്രോമീറ്റർ മുക്കിയിടുന്നു. സാന്ദ്രതയേറിയ ദ്രാവകങ്ങളിൽ ഹൈഡ്രോമീറ്റർ കൂടുതൽ പൊങ്ങിക്കിടക്കുന്നു. ഹൈഡ്രോമീറ്ററിന്റെ മുകളിലെ കുഴലിൽ രേഖപ്പെടുത്തിയിട്ടുള്ള വില നോക്കിയാണ് ദ്രാവകത്തിന്റെ സാന്ദ്രത തിട്ടപ്പെടുത്തുന്നത്. പാലിന്റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമാണ് ലാക്റ്റോമീറ്റർ.
അവലംബം
- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി