പഞ്ചഭൂതങ്ങൾ

ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ എന്നറിയപ്പെടുന്നത്. പ്രത്യക്ഷലോകം മുഴുവൻ പഞ്ചഭൂതങ്ങളെക്കൊണ്ടു നിർമ്മിക്കപ്പെട്ടതാണെന്നാണ് ഹൈന്ദവവിശ്വാസം. ഭൂമിയുടെ ഗുണം ഗന്ധമാണ്. ജലം ശീതസ്പർശമുള്ളതാണ്. വായു രൂപരഹിതവും സ്പർശാധാരവുമാണ്. അഗ്നി ചൂടുളവാക്കുന്നതാണ്. ആകാശം ഏകവും നിത്യവുമാണ്,അതു ശബ്ദഗുണത്തെ സൂചിപ്പിക്കുന്നു.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

വിശ്വാസങ്ങളും ആചാരങ്ങളും

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
ഹിന്ദുമതവും വിമർശനങ്ങളും

ഹിന്ദുമതം കവാടം

പ്രസക്തി

ഭൂമി

സ്ഥൂലതയിൽ നിന്ന്‌ സൂക്ഷ്മതയിലേക്കുള്ള ക്രമത്തിലാണ്‌ പഞ്ച ഭൂതങ്ങളെ വിവരിക്കുന്നത്‌. ഭൂമിയാണ്‌ ഏറ്റവും സ്ഥൂലമായത്‌. ഒരു വസ്തുവിനെ നമ്മൾ എങ്ങനെ അറിയുന്നു എന്ന അടിസ്ഥാനത്തിലാണ്‌ സ്ഥൂലതയും സൂക്ഷ്മതയും ഇവിടെ കണക്കാക്കപ്പെടുന്നത്‌. പഞ്ചഭൂതങ്ങളിൽ ഒന്നായ ഭൂമിക്ക്‌ അർത്ഥം ഭൂമിയിലുള്ള മറ്റു നാലു വിഭാഗത്തിലും പെടാത്ത എല്ലാ വസ്തുക്കളും എന്നാണ്‌. പൊതുവെ പറഞ്ഞാൽ എല്ലാ ഖര പദാർഥങ്ങളും ഇതിൽപെടുന്നു. ഭൂമിയെക്കുറിച്ച്‌ ഒരാൾക്ക്‌ അറിയണമെന്നുണ്ടെങ്കിൽ കേട്ടും, കണ്ടും, തൊട്ടും, രുചിച്ചും, മണത്തുനോക്കിയും അറിയാവുന്നതാണ്‌. ചുരുക്കിപ്പറഞ്ഞാൽ ബാഹ്യലോകത്തുനിന്ന്‌ ഒരു മനുഷ്യന്‌ അറിവു ലഭിക്കുന്ന അഞ്ചു മാർഗ്ഗങ്ങളിലൂടേയും ഭൂമിയെക്കുറിച്ച്‌ മനസ്സിലാക്കാനാകും. അതുകൊണ്ടാണ്‌ ഭൂമിയെ ഏറ്റവും സ്ഥൂലമായി കണക്കാക്കുന്നത്‌.

ജലം

ഭൂമിയെ അപേക്ഷിച്ച്‌ കുറച്ചുകൂടി സൂക്ഷ്മമാണ്‌ ജലം. എന്തെന്നാൽ ജലത്തെ മണത്തു അറിയുവാൻ കഴിയുന്നില്ല. ബാക്കി നാലു രീതിയിലും ജലത്തെക്കുറിച്ച്‌ അറിയുവാനും സാധിക്കും.

വായു

വായുവിനെ രുചിക്കുവാനോ, കാണുവാനോ, സ്പർശിച്ചുനോക്കുവാനോ, മണത്തുനോക്കുവാനോ കഴിയുകയില്ല. അതേ സമയം, കേട്ടറിയാവുന്നതാണ്‌. വേണമെങ്കിൽ മണത്തറിയാം എന്നും പറയാം, പക്ഷേ അപ്പോൾ അതിനെ വായു എന്നുപറയുന്നതിനെക്കാൾ ചില തരം വാതകങ്ങൾ എന്നു പറയുന്നതാവും ശരി.

അഗ്നി

അഗ്നിയെ കണ്ടും കേട്ടും സ്പർശിച്ചും മൂന്നു വിധത്തിൽ അറിയാൻ സാധിക്കുന്നു. അതുകൊണ്ട്‌ ഇതു മൂന്നാം സ്ഥാനത്തു നിൽക്കുന്നു. മറ്റുള്ള പഞ്ചഭൂതങ്ങളെ അപേക്ഷിച്ച് അഗ്നി ശുദ്ധീകരണവേളയിൽ സ്വയം അശുദ്ധമാകുന്നില്ല.


ആകാശം

ഈ ലോകത്തിൽ എന്തിനും സ്ഥിതി ചെയ്യാൻ സ്ഥലം വേണം. ഈ സ്ഥലമാണ്‌ ആകാശം. ആകാശത്തെക്കുറിച്ച്‌ ഒരാൾക്ക്‌ കേട്ടറിവു മാത്രമേയുള്ളൂ. മറ്റൊരു രീതിയിലും ഇതൊട്ട്‌ അറിയാനും കഴിയില്ല. അതിനാൽ പഞ്ചഭൂതങ്ങളിൽ ഏറ്റവും സൂക്ഷ്മം ആകാശമാകുന്നു.

ചതുർ‌മൂലകസിദ്ധാന്തങ്ങൾ

ചർവാക ദർശനങ്ങൾ

ഭാരതീയ തത്ത്വചിന്തകരിൽ ചാർവക സിദ്ധാന്തം പിന്തുടരുന്നവർ ആകാശത്തെ അംഗീകരിക്കുന്നില്ല. അവർക്കു പഞ്ചഭൂതങ്ങളില്ല, ആകാശത്തെ ഒഴിവാക്കി നാലേയുള്ളൂ. അതുകൊണ്ടാണ്‌ അതിനെ ചാർവാകം എന്നു വിളിക്കുന്നത്‌.

ഗ്രീക്ക് ദർ‌ശനങ്ങൾ

പുരാതന ഗ്രീക്ക് ദർ‌ശങ്ങളിൽ ഭൂമി, ജലം, വായു, അഗ്നി എന്നിങ്ങനെ നാല് മൂലകങ്ങളെയാണ് പ്രകൃതിയുടെ ആധാരങ്ങളായി ഗണിക്കുന്നത്.

ഇതും കാണുക


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.