തുമ്പൂർ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് തുമ്പൂർ. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 28 കിലോമീറ്റർ ദൂരത്തിലും ഇരിങ്ങാലക്കുട നഗരത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 12 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് തുമ്പൂർ.

തുമ്പൂർ
തുമ്പൂർ
Location of തുമ്പൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം ഇരിങ്ങാലക്കുട
ലോകസഭാ മണ്ഡലം ചാലക്കുടി
സമയമേഖല IST (UTC+5:30)

അധികാരപരിധികൾ

  • പാർലമെന്റ് മണ്ഡലം - ചാലക്കുടി, മുകുന്ദപുരം എന്നാണ് പഴയ പേര്.
  • നിയമസഭ മണ്ഡലം - ഇരിങ്ങാലക്കുട
  • വിദ്യഭ്യാസ ഉപജില്ല -
  • വിദ്യഭ്യാസ ജില്ല - ഇരിങ്ങാലക്കുട
  • വില്ലേജ് - കടുപ്പശ്ശേരി
  • പോലിസ് സ്റ്റേഷൻ - ഇരിങ്ങാലക്കുട

പ്രധാന സ്ഥാപനങ്ങൾ

തുമ്പൂർ_പള്ളി
  • തുമ്പൂർ പള്ളി - സീറോ മലബാർ കത്തോലിക്കാ സഭയുടെ പള്ളി
  • തുമ്പൂർ എയ്ഡഡ് യു.പി വിദ്യാലയം
  • തുമ്പൂർ റൂറൽ ഹൈസ്കൂൾ
  • തുമ്പൂർ എസ്.എച്ച്.എൽ.പി.ജി വിദ്യാലയം

എത്തിച്ചേരാനുള്ള വഴി

റോഡ് വഴി - എൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 10 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 12 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വെള്ളാങ്ങല്ലൂരിൽ നിന്ന് 4 കി.മി ദൂരത്തിലും.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചാലക്കുടി ദൂരം 10 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 6 കിലോമീറ്റർ എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 35 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ

തുമ്പൂർ ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

ചിത്രശാല

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.