കൊമ്പൊടിഞ്ഞാമാക്കൽ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ്‌ കൊമ്പൊടിഞ്ഞാമാക്കൽ (Kombodinjamakkal). തൃശ്ശൂർ പട്ടണത്തിൽ നിന്ന് 28 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 55 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 8 കിലോഗമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൊമ്പൊടിഞ്ഞാമാക്കൽ.

ആളൂരിൽ നിന്നുള്ള വഴിയിൽ നിന്ന്
കൊമ്പൊടിഞ്ഞാമാക്കൽ മുസ്ലീം പള്ളി - ഇവിടത്തെ ചന്ദനക്കുടം ഉൽസവം പ്രസിദ്ധമാണ്.

കൊമ്പൊടിഞ്ഞാമാക്കൽ എന്ന ഈ ഗ്രാമം പലപ്പോഴും കൊമ്പിടിഞ്ഞാമാക്കൽ എന്നും കൊമ്പടിഞ്ഞാമാക്കൽ എന്നും പറയാറുണ്ട്. പേരിനെ ചുരുക്കി കൊമ്പൊടി, കൊമ്പിടി എന്നും വിളിക്കുന്നു. കുണ്ടായിക്കു തെക്കു മുതൽ കൊമ്പൊടിഞ്ഞാമാക്കലിനു വടക്കുവരെ മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള പ്രദേശങ്ങൾ കുഴിക്കാട്ടുശ്ശേരി എന്ന് പേരിലും അറിയപ്പെടുന്നു.

അധികാരപരിധികൾ

  • നിയമസഭാ മണ്ഡലം - ഇരിങ്ങാലക്കുട, മുകുന്ദപുരം താലൂക്ക് എന്നാണ് പഴയ പേര്.
  • ലോകസഭാ മണ്ഡലം - Thrissur - 2011 ലെ മണ്ഡല പുനർനിർണ്ണയത്തിന് മുൻപ് മാള മണ്ഡലം.
  • വിദ്യഭ്യാസ ഉപജില്ല - മാള
  • വിദ്യഭ്യാസ ജില്ല - ഇരിങ്ങാലക്കുട

പ്രധാന സ്ഥാപനങ്ങൾ

  • കൊമ്പൊടിഞ്ഞാമാക്കൽ അമലോത്ഭവമാതാ പള്ളി
കൊമ്പൊടിഞ്ഞാമാക്കൽ ക്രിസ്ത്യൻ പള്ളി
  • കൊമ്പൊടിഞ്ഞാമാക്കൽ മുസ്ലീം പള്ളി
  • എൽ.എഫ്.എൽ.പി സ്കൂൾ, കൊമ്പൊടിഞ്ഞാമാക്കൽ
  • കാത്തലിക് സിറിയൻ ബാങ്ക്, ബ്രാഞ്ച്
  • താഴെക്കാട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്
  • കൃഷിഭവൻ ആളൂർ
  • താഴെക്കാട് പോസ്റ്റ് ഓഫീസ്
  • ഫെഡറൽ ബാങ്ക് കൊമ്പൊടി
  • നീതി മെഡിക്കൽ
  • തോംസൺ ഫ്യുവൽ
  • ടെലിഫോൺ എക്സ്ചേഞ്ച് കൊമ്പോടിഞ്ഞാമാക്കൽ
  • PC Entrance Coaching Center

എത്തിച്ചേരാനുള്ള വഴി

എൻ.എച്ച് 47 ൽ തൃശ്ശൂർ-എർണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 8 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 8 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. റോഡ് വഴി - തൃശ്ശൂർ, ചാലക്കുടി, വെള്ളാങ്ങല്ലൂർ (7 കി.മീ.), കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട കൊടകര എന്നിവിടങ്ങളിൽ നിന്നും ബസ്സ് വഴി കൊമ്പൊടിഞ്ഞാമാക്കൽ എത്താം.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചാലക്കുടി ദൂരം 7 കിലോമീറ്റർ[1] , ഇരിഞ്ഞാലക്കുട, ദൂരം 6 കിലോമീറ്റർ[2] എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 32 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ

കൊമ്പൊടിഞ്ഞാമാക്കൽ ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

ചിത്രശാല

അവലംബം

  1. "കൊമ്പിടിയിൽ നിന്ന് ചാലക്കുടിയിലേക്കുള്ള വഴി". ഗൂഗിൾ മാപ്സ്. ശേഖരിച്ചത്: 27 ഏപ്രിൽ 2013.
  2. "കൊമ്പിടിയിൽ നിന്ന് കല്ലേറ്റുംകരവരെയുള്ള വഴി". ഗൂഗിൾ മാപ്സ്. ശേഖരിച്ചത്: 27 ഏപ്രിൽ 2013.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.