തിരുമുറൈ
ആറാം നൂറ്റാണ്ട് മുതൽ പതിനൊന്നാം നൂറ്റാണ്ട് വരെ ജീവിച്ചിരുന്ന ശിവഭക്തരായ കവികൾ രചിച്ച ശിവസ്തുതികളാണ് തിരുമുറൈ. [1][2]. രാജരാജ ചോളൻ ഒന്നാമന്റെ നിർദ്ദേശപ്രകാരം നമ്പിയാണ്ടാർ നമ്പി തിരുജ്ഞാനസംബന്ധർ, അപ്പർ, സുന്ദരമൂർത്തി എന്നിവരുടെ ശിവസ്തുതികളും ചേർത്ത് ഏഴു പുസ്തകങ്ങളായി തിരുമുറൈ നിർമ്മിച്ചു. പിന്നീട് മാണിക്യവാചകരുടെ തിരുകോവയാറും തിരുവാചകവും എന്നിവ എട്ടാമത്തെ പുസ്തകമായി ചേർത്തു. പിന്നീടെ മറ്റ് ഒൻപത് ശിവഭക്തരുടെ 28 പദ്യങ്ങൾ ഒൻപതാമത്തെ പുസ്തകമാക്കി ചേർത്തു. പിന്നെ തിരുമൂലരുടെ തിരുമന്ദിരം പത്താമത്തെ പുസ്തകമായി. മറ്റു പന്ത്രണ്ട് കവികളുടെ നാൽപ്പത് കവിതകൾ ചേർത്ത് പത്താമത്തെ പുസ്തകത്തിന്റെ ഭാഗമാണ്. ഇദ്ദേഹത്തിന്റെ സ്വന്തം കവിതകൾ പതിനൊന്നാം പുസ്തകമായി. ഇവയോടെപ്പം പിന്നീട് പന്ത്രണ്ടാമത് പുസ്തകമായി സേക്കിയാരുടെ പെരിയ പുരാണവും കൂട്ടിച്ചേർക്കപ്പെട്ടു. ഇതെല്ലാം ചേർന്നാണ് തിരുമുറൈ എന്ന വിശുദ്ധഗ്രന്ഥമായി അറിയപ്പെടുന്നത്
![]() Om symbol ![]() Om symbol | ||
---|---|---|
63-നായനാർമാരുടെ 12-പുസ്തകങ്ങളടങ്ങിയ തമിഴ്-ശൈവ സ്തോത്രകൃതി. | ||
ഭാഗം | കൃതി | രചയിതാവ് |
1,2,3 | Tirukadaikkappu | സംബന്ധർ |
4,5,6 | തേവാരം | തിരുനാവുക്കരശ് |
7 | Tirupaatu | സുന്ദരർ |
8 | തിരുവാചകം & Tirukkovaiyar | മാണിക്കവാചകർ |
9 | Tiruvisaippa & Tiruppallaandu | Various |
10 | തിരുമന്ത്രം | തിരുമൂലർ |
11 | Various | |
12 | പെരിയപുരാണം | സേക്കിയാർ |
പാടൽ പെട്ര സ്ഥലം | ||
പാടൽ പെട്ര സ്ഥലം | ||
രാജ രാജ ചോളൻ ഒന്നാമൻ | ||
Nambiyandar Nambi |